മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു; രാജാവിന്റെ ആരോഗ്യ നില തൃപ്തികരം (video)
റിയാദ്: ചികിത്സയില്‍ കഴിയുന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വെര്‍ച്വല്‍ കാബിനറ്റ് മീറ്റിംഗില്‍ അധ്യക്ഷത വഹിച്ചു. പിത്താശയ വീക്കത്തെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് രാജാവിനെ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജാവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രത്യേകം തയ്യാറാക്കിയ ഓഫീസിലിരുന്നാണ് പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചത്. ഇിന്റെ ദൃശ്യങ്ങള്‍ സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ടു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി വിര്‍ച്വല്‍ മന്ത്രിസഭാ യോഗമാണ് സൗദിയില്‍ […]














