Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

gulf

Damam, gulf, Jeddah, Riyad

രമേശ് ചെന്നിത്തല ജിദ്ദ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു; ഫെബ്രുവരി 21ന് റിയാദില്‍ മഹാസമ്മേളനത്തില്‍ പങ്കെടുക്കും

ജിദ്ദ: സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖുമായി കൂടിക്കാഴ്ച നടത്തി. പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ജിദ്ദയിലെ ഒ ഐ സി സി നേതാക്കളും രമേശ് ചെന്നിത്തലയെ അനുഗമിച്ചു. രമേശ് ചെന്നിത്തലയും ഭാര്യ അനിതയും കൊമേഴ്‌സ്, പ്രസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചര്‍ കോണ്‍സല്‍ ഹംന മറിയവുമായും കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ജിദ്ദയിലെത്തിയ രമേശ് ചെന്നിത്തലയെ ഒ.ഐ.സി.സി […]

Damam, gulf, Jeddah, Riyad

റാഷിദ് കോട്ടുമലക്ക് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന വേങ്ങര മണ്ഡലം കെഎസിസി പ്രസിഡന്റ് റാഷിദ് കോട്ടുമലക്ക് കെഎംസിസിയുടെ നേതൃത്വത്തില്‍ ഊഷ്മള യാത്രയയപ്പ് നല്‍കി. ബത്ഹ ക്ലാസ്സിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സംഗമം മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട ഉദ്ഘാടനം ചെയ്തു. ഒരു പതിറ്റാണ്ടിലേറെയായി സാമൂഹ്യ, ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യമാണ്. കെഎംസിസി പ്രസിഡന്റ്, അലിവ് ചാരിറ്റി സെല്‍ റിയാദ് ചാപ്റ്റര്‍ ട്രഷറര്‍, മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി, സുലൈ ഏരിയ കെഎംസിസി വര്‍ക്കിംഗ് പ്രസിഡന്റ്,

Damam, gulf, Jeddah, Riyad

മൈക് പോംപിയോ റിയാദില്‍; രാജാവുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: സൗദി സന്ദര്‍ശനത്തിനായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ റിയാദിലെത്തി. ഗള്‍ഫ് മേഖലയിലെ സുരക്ഷ പ്രശ്‌നങ്ങളും ഉറാന്‍ ഉയര്‍ത്തുന്ന ഭീഷണികളും ചര്‍ച്ച ചെയ്യാനാണ് അമേരിക്കന്‍ സെക്രട്ടറിയെത്തിയത്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൈക് പോംപിയോയുടെ നേതൃത്വത്തിലുളള സംഘത്തെ അമേിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്ത് ബന്ദര്‍ സ്വീകരിച്ചു. ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ എന്നിവരുമായി മൈക് പോംപിയോ ചര്‍ച്ച നടത്തി. അമേരിക്കന്‍ പ്രസിഡന്റ്

Damam, gulf, Jeddah, Riyad

സൗദി റിലീഫ് സെന്റര്‍ അഞ്ചു വര്‍ഷത്തിനിടെ 400 കോടി ചെലവഴിച്ചു

റിയാദ്: അഞ്ചു വര്‍ഷത്തിനിടെ 400 കോടി ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചെന്ന് സൗദി സര്‍ക്കാരിന് കീഴിലുളള കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍. 47 രാഷ്ട്രങ്ങളിലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും സെന്റര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര രംഗത്തെ ഏജന്‍സികളുമായി സഹകരിച്ചാണ് സെന്റര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 432.2 കോടി ഡോളര്‍ ചെലവഴിച്ച് 1200 പദ്ധതികളാണ് വിവിധ രാജ്യങ്ങളില്‍ നടപ്പിലാക്കിയത്. 295.8 കോടി ഡോളറിന്റെ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയ യമനിലാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. പലസ്തീന്‍,

Damam, gulf, Jeddah, Riyad

ഒന്‍പത് വര്‍ഷത്തിനിടെ മൂന്ന് ശിശുക്കളെ തട്ടിയെടുത്തതായി വെളിപ്പെടുത്തല്‍

റിയാദ്: നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സൗദി വനിത ഒന്‍പത് വര്‍ഷത്തിനിടെ മൂന്ന് ശിശുക്കളെ തട്ടിയെടുത്തതായി വെളിപ്പെടുത്തല്‍. 1990 മുതല്‍ ഒന്‍പത് വര്‍ഷത്തിനിടെയാണ് ഇവര്‍ ദമാമിലെ മെറ്റേണിറ്റി ആശുപത്രിയില്‍ നിന്നു ശിശുക്കളെ തട്ടിയെടുത്തത്. സൗദി വനതയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നിന്നു തട്ടിക്കൊണ്ടുപോയ ശിശുവിനെ ഇരുപത്തിയൊന്നാമത്തെ വയസില്‍ മാതാപിതാക്കള്‍ക്ക് തിരിച്ചുകിട്ടിയിരുന്നു. ഡി എന്‍ എ പരിശോധനയിലൂടെ കഴിഞ്ഞ ദിവസമാണ് കുടുംബത്തെ കണ്ടെത്തിയത്. ശിശുക്കളെ തട്ടിയെടുത്ത മറിയം എന്ന സ്ത്രീ

Damam, gulf, Jeddah, Riyad

തൊഴിലിടങ്ങളിലെ അപകടങ്ങളില്‍ മരിച്ചത് 93 തൊഴിലാളികള്‍

റിയാദ്: തൊഴിലിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം 93 തൊഴിലാളികള്‍ മരിച്ചതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്. 22 പേര്‍ മരിച്ച റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ അപകട മരണം റിപ്പോര്‍ട് ചെയ്തത്. പരിക്കേറ്റ 15,638 തൊഴിലാളികള്‍ ചികിത്സയിലാണ്. 1119 പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചതായും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍ പെടുന്നവര്‍ക്ക് സമ്പൂര്‍ണ ഇന്‍ഷുറന്‍സ് കവറേജ് ലഭ്യമാക്കുന്നുണ്ട്. ഇതിന് പരിധിയില്ലെന്നും ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. തൊഴിലപകടങ്ങള്‍ ഏഴു ദിവസത്തിനകം അറിയിക്കണം. പരിക്കുകളെ തുടര്‍ന്ന് വിശ്രമത്തില്‍

business, gulf

ബി പി എല്‍ കാര്‍ഗോ ഉദ്ഘാടനം പ്രമാണിച്ച് നിരക്കിളവ് പ്രഖ്യാപിച്ചു

റിയാദ്: പ്രമുഖ കാര്‍ഗോ സര്‍വീസ് സ്ഥാപനമായ ബി പി എല്‍ റിയാദ് ശാഖയുടെ ഉദ്ഘാടനം പ്രമാണിച്ച് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഡോര്‍ ഡെലിവറി കിലോ ഗ്രാമിന് 6.99 റിയാലാണ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. റിയാദ് ബ്രാഞ്ച് മുഖേന ഫെബ്രുവരി 21 മുതല്‍ 26 വരെ കാര്‍ഗോ അയക്കുന്നവര്‍ക്കാണ് നിരക്കിളവിന് അര്‍ഹതയുളളത്. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കാര്‍ഗോ സേവനം ലഭ്യമാക്കുന്നതിനാണ് ഉദ്ഘാടന ഓഫര്‍ പ്രഖ്യാപിച്ചത്. റയാദില്‍ ബത്ഹ എക്‌സിര്‍ പോളിക്ലിനിക്

Damam, gulf, Jeddah, Riyad

ഫാര്‍മസികളിലെ സ്വദേശിവല്‍ക്കരണം രണ്ടു ഘട്ടങ്ങളായി നടപ്പിലാക്കും

റിയാദ്: സ്വകാര്യ ഫാര്‍മസികളില്‍ ജോലി ചെയ്യുന്ന സ്വദേശി ഫാര്‍മസിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചതായി തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം. ഘട്ടംഘട്ടമായി 50 ശതമാനം സ്വദേശിവത്ക്കരണം ഫാര്‍മസികളില്‍ നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 57 ശതമാനം സ്വദേശി പൗരന്‍മാര്‍ക്ക് സ്വകാര്യ ഫാര്‍മസികളില്‍ ജോലി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസില്‍ രജഷിസ്റ്റര്‍ ചെയ്ത 24,000 ഫാര്‍മസിസ്റ്റുകളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിദേശികള്‍ ഫാര്‍മസിസ്റ്റുകളായി ജോലി ചെയ്യുന്നുണ്ട്. 2018നെ

Damam, gulf, Jeddah, Riyad

ഇറാന്‍ അന്താരാഷ്ട്ര സമ്പദ് ഘടനക്ക് ഭീഷണി: സൗദി മന്ത്രിസഭ

റിയാദ്: അന്താരാഷ്ട്ര സമ്പദ് ഘടനക്ക് ഭീഷണി സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇറാന്‍ പിന്തുടരുന്നതെന്ന് സൗദി അറേബ്യ. പശ്ചിമേഷ്യയില്‍ സമാധാനം ഇല്ലാതാക്കുന്നതിന് പിന്നിലും ഇറാനാണെന്ന് സൗദി മന്ത്രി സഭാ യോഗം കുറ്റപ്പെടുത്തി. പക്വതയില്ലാത്ത നിലപാടുകളും പ്രവര്‍ത്തനങ്ങളുമാണ് ഇറാന്‍ പിന്തുടരുന്നത്. ഇത് പശ്ചിമേഷ്യയിലും അന്താരാഷ്ട്ര തലത്തിലും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. യമന്‍ സംഘര്‍ഷം അവസാനിപ്പിക്കണം. അതിന് രാഷ്ട്രീയ പരിഹാരമാണ് ആവശ്യം. ഇതിനെ സൗദി അറേബ്യ പിന്തുണക്കുമെന്നുംമന്ത്രിസഭാ യാഗം വ്യക്തമാക്കി. കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് സെന്റര്‍ യമന്‍ പൗരന്‍മാരുടെ ക്ഷേമത്തിന് നിരവധി പദ്ധതികള്‍

Damam, gulf, Jeddah, Riyad

20 വര്‍ഷത്തെ കാത്തിരിപ്പ്; മൂസയെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ അല്‍ ഖിനൈസി കുടുംബം (video)

റിയാദ്: ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് സൗദിയിലെ അല്‍ ഖിനൈസി കുടുംബം. ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രസവിച്ച കുഞ്ഞിനെ അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയ സംഭവം രാജ്യത്തെ പിടിച്ചു കുലുക്കിയിരുന്നു. തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൃദയ സ്പര്‍ശിയായ വൈകാരിക രംഗങ്ങള്‍ക്കാണ് സൗദി പൗരന്‍ അലി അല്‍ ഖിനൈസിയുടെ കുടുംബം സാക്ഷിയായത്. ജനിച്ച് മൂന്നാം മണിക്കൂറില്‍ കാണാതായ മകന്‍ മൂസയെ ഡി എന്‍ എ പരിശോധനയിലൂടെയാണ് മാതാപിതാക്കള്‍ക്ക് തിരിച്ചുകിട്ടിയത്. തട്ടികൊണ്ടുപോയെന്ന്

Damam, gulf, Jeddah, Riyad

ഫോര്‍ക്ക ‘ഫോക്കസ് 2020’ ലീഡേഴ്‌സ് മീറ്റ്

റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദി ഫെഡറേഷന്‍ ഓഫ് റീജിയനല്‍ കേരളൈറ്റ് അസോസിയേഷന്‍ (ഫോര്‍ക) ‘ഫോക്കസ് 2020’ എന്ന പേരില്‍ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. മാര്‍ച്ച് 6ന് നടക്കുന്ന മെഗാ ഈവന്റിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി എന്‍ ആര്‍ കെ ചെയര്‍മാന്‍ അഷറഫ് വടക്കേവിള ഉല്‍ഘാടനം ചെയ്തു. സത്താര്‍ കായംകുളം അദ്ധ്യക്ഷത വഹിച്ചു. സൗദിയിലെ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട നിയമ കാര്യങ്ങള്‍ എന്ന വിഷയം ദമ്മാം കോടതിയിലെ പരിഭാക്ഷകന്‍ മുഹമ്മദ് നജാത്തി അവതരിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നിയമ നടപടികള്‍

Damam, gulf, Jeddah, Riyad

രമേശ് ചെന്നിത്തല ഫെബ്രുവരി21ന് റിയാദില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഒ.ഐ.സി.സി

റിയാദ്: ഓ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഒമ്പതാം വാര്‍ഷിക സമ്മേളനത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 21ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യും. അസീസിയ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തി നടക്കുന്ന സമ്മേളനത്തില്‍ സമകാലിക രാഷ്ട്രീയ സാഹചര്യം രമേശ് ചെന്നിത്തല വിശദീകരിക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന അദ്ദേഹത്തെ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പളയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. വ്യവസായ, വാണിജ്യ രംഗത്ത് മികവു പുലര്‍ത്തിയ മൂന്നു പ്രമുഖര്‍ക്ക ബിസിനസ് എക്‌സലന്‍സ്

Damam, gulf, Jeddah, Riyad

അല്‍ മദീന ഹൈപ്പര്‍ അഞ്ചാം വാര്‍ഷികാഘോഷം ഫെബ്രുവരി 21ന്

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ബത്ഹ റോഡില്‍ എക്‌സിറ്റ് 21ല്‍ ഹരാജ് ബിന്‍ ഖസിം മാര്‍ക്കറ്റിന് എതിര്‍വശമുളള അല്‍ മദീനയുടെ സൗദിയിലെ ആദ്യ ശാഖയാണ് അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നത്. ഫെബ്രുവരി 21ന് വൈകുന്നേരം 7ന് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആഘോഷ പരിപരിപാടികള്‍ കേയ്ക് മുറിച്ച് ഉദ്ഘാടനം ചെയ്യും. വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എല്ലാ ഡിപ്പാര്‍ട്ടുമെന്റിലും ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. വാരാന്ത്യങ്ങളില്‍ കുടുംബങ്ങള്‍ക്കായി വിനോദ, വിജ്ഞാന പരിപാടികള്‍,

Damam, gulf, Jeddah, Riyad

എഡ്യൂ കോണ്‍ക്ലേവ് സമാപിച്ചു

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച എഡ്യൂ കോണ്‍ക്ലേവ് ശ്രദ്ധേയമായി. കരിയര്‍ ഗൈഡന്‍സ് സെഷനും പാരന്റിങ് സെഷനും ഉള്‍പ്പെട്ട പരിപാടിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. അല്‍ യാസ്മിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. കെ റഹ്മത്തുള്ള ഉത്ഘാടനം ചെയ്തു. ബെഞ്ച്മാര്‍ക് സ്‌കൂള്‍ തിരൂര്‍ പ്രിന്‍സിപ്പല്‍ ജോജി പോള്‍ പാരന്റിങ് സെഷന്‍ നിയന്ത്രിച്ചു. കരിയര്‍ ഗൈഡന്‍സ് സെഷന്‍ ബെഞ്ച്മാര്‍ക് സ്‌കൂള്‍ അക്കാദമിക് അഡൈ്വസറും ട്രൈനെറുമായ ഡോ. ഹബീബ് റഹ്മാന്‍ നേതൃത്വം നല്‍കി. മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി ശാഫി മാസ്റ്റര്‍

Scroll to Top