കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യത; സൗദിയില്‍ ജാഗ്രതാ നിര്‍ദ്ദേശം
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. തലസ്ഥാനമായ റിയാദിലും പരിസര പ്രദേശങ്ങളിലും വൈകുന്നേരത്തോടെ തുടങ്ങിയ ചാറ്റല്‍മഴ തുടരുകയാണ്. അതേസമയം, താഴ്‌വരകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും സന്ദര്‍ശനം ഒഴിവാക്കണമെന്നും ഏതാനും ദിവസങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മക്ക, റിയാദ്, മദീന, തബൂക്ക്, അസീര്‍, ജിസാന്‍ തുടങ്ങി രാജ്യത്തെ എല്ലാ പ്രവിശ്യകളിലും വരും ദിവസങ്ങളില്‍ മഴക്കു സാധ്യതയുണ്ട്. കനത്ത ആലിപ്പഴ














