സ്‌നേഹവും സമാധാനവും ആഹ്വാനം ചെയ്ത് ഈദ്; മസ്ജിദുല്‍ ഹറമില്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍
റിയാദ്: വ്രതാനുഷ്ഠാനത്തിന്റെ മുപ്പത് നാളുകള്‍ പൂര്‍ത്തിയാക്കി ഗള്‍ഫ് നാടുകളിലും വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും ഈദിന്റെ പുണ്യനിമിഷങ്ങളില്‍ പങ്കുചേരാന്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ ഒഴുകിയെത്തി. മക്കയിലെ ഹറം പള്ളിയില്‍ പുലര്‍ച്ചെ മുതല്‍ തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. കോവിഡിന് ശേഷം ഏറ്റവും വലിയ ജന പങ്കാളിത്തത്തിനാണ് മസ്ജിദുല്‍ ഹറം സാക്ഷ്യം വഹിച്ചത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ മക്കയില്‍ ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്തു. ശൈഖ് ഡോ. ഉസാമ ബിന്‍ അബ്ദുള്ള














