Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

gulf

Damam, gulf, Jeddah, Riyad

വിനോദ സഞ്ചാര മേഖലയില്‍ ഇന്ത്യാ – സൗദി സഹകരണം; കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

റിയാദ്: വിനോദ സഞ്ചാര മേഖലയില്‍ ഇന്ത്യാ – സൗദി സഹകരണത്തിനുളള ധാരണാ പത്രത്തിന് സൗദി മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ന്യൂദല്‍ഹിയില്‍ ഒപ്പുവെച്ച കരാറിനാണ് മന്ത്രി സഭ അംഗീകാരം നല്‍കിയത്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഒപ്പുവെച്ച കരാറുകളില്‍ ഒന്നാണ് വിനോദ സഞ്ചാര മേഖലയിലെ സഹകരണം. സൗദിയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരും തീര്‍ഥാടകരും എത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ വിനോദ […]

Damam, gulf, Jeddah

നവോദയ ദശോത്സം ഡിസംബര്‍ 27ന് അരങ്ങേറും

റിയാദ്: നവോദയ സാംസ്‌കാരിക വേദി പത്താം വാര്‍ഷികം വിപുലമായ പരിപാടികളോടെ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ദശോത്സവം എന്ന പേരില്‍ രണ്ടു ഘട്ടങ്ങളിലാണ് ആഘോഷ പരിപാടികള്‍. ഡിസംബര്‍ 27ന് ഗുബേര ഖാലിദിയ്യ അഫ്‌റാജ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലു മുതല്‍ കലാ സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കും. സാജു നവോദയ, പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവര്‍ പങ്കെടുക്കും. വിപ്ലവ ഗാനങ്ങള്‍, അനില്‍ പനച്ചൂരാന്റെ കവിതകളുടെ രംഗാവിഷ്‌കാരം എന്നിവയും നടക്കും. രണ്ടാം ഘട്ട പരിപാടിയില്‍ കവി അനില്‍ പനച്ചൂരാന്‍, ഗായകന്‍ അഭിജിത് കൊല്ലം എന്നിവര്‍

Damam, gulf, Jeddah, Riyad

ആബിദ് അന്‍വര്‍ നയിക്കുന്ന റിയാദ് ഫെസ്റ്റ് 27ന്

റിയാദ്: കലാ, സാംസ്‌കാരിക കൂട്ടായ്മ സരിഗമ അവതരിപ്പിക്കുന്ന ‘റിയാദ് ഫെസ്റ്റ്’ഡിസംബര്‍ 27ന് അസീസിയ ട്രെയിന്‍ മാളിലെ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ അരങ്ങേറുമെന്നു സംഘാടകര്‍ അറിയിച്ചു. നടനും ഗായകനുമായ ആബിദ് അന്‍വര്‍, ടെലിവിഷന്‍ ഷോകളില്‍ പ്രസശ്തരായ വിഷ്ണു, കുളിര്‍ ഷമീര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന വിനോദ പരിപാടികളാണ് റിയാദ് ഫെസ്റ്റിലെ മുഖ്യ പരിപാടികള്‍. വൈകുന്നേരം 4ന് സ്ത്രീകള്‍ക്ക്പുഡ്ഡിംഗ്, മൈലാഞ്ചി മത്സരം നടക്കും. വിജയികള്‍ക്ക് സ്വര്‍ണനാണയം സമ്മാനിക്കും. ഇതിനു പുറമെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരെ ആദരിക്കും. ശാസ്ത്ര പ്രദര്‍ശനം,

Damam, gulf, Jeddah

തെരച്ചില്‍ ഫലം ചെയ്തു; ബാലികയെ പൊലീസ് കണ്ടെത്തി

റിയാദ്: പൊലീസിന്റെ ജാഗ്രതയും ദ്രുതഗതിയിലുളള അന്വേഷണവും ഫലം ചെയ്തു. തസ്‌കര സംഘം തട്ടിയെടുത്ത നാലുവയസുകാരി മര്‍ഷി പോള്‍ ആന്റണിയെ സുരക്ഷിതമായി കണ്ടെത്തി പിതാവിന് കൈമാറി. മൂന്നു മണിക്കൂറിലധികം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തിന്റെ ആശ്വാസത്തിലാണ് പ്രവാസി സമൂഹം. തമിഴ്‌നാട് പോണ്ടിച്ചേരി സ്വദേശിയും ദല്‍ഹി പബ്‌ളിക് സ്‌കൂള്‍ അധ്യാപകനുമായ ആന്റണി എസ് പോള്‍ തോമസ്, ശുമൈസി ആശുപത്രിയിലെ നഴ്‌സ് പപിത ദമ്പദികളുടെ മകളെയാണ് പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറിയത്. ശുമൈസിയിലെ അല്‍ റാജ്ഹി ബാങ്കിന് സമീപം എസ് ടി ഡി 7270

Damam, gulf, Jeddah, Riyad

നിര്‍ത്തിയിട്ട വാഹനം ഉള്‍പ്പെടെ തമിഴ് ബാലികയെ തട്ടിക്കൊണ്ടു പോയി

റിയാദ്: നാലു വയസുളള ബാലിക ഉള്‍പ്പെടെ നിര്‍ത്തിയിട്ട വാഹനം തട്ടിക്കൊണ്ടു പോയതായി പരാതി. തമിഴ്‌നാട് സ്വദേശിയും ദല്‍ഹി പബ്‌ളിക് സ്‌കൂള്‍ അധ്യാപകനുമായ ആന്റണി എസ് തോമസ് ആന്റണിയുടെ മകനെയും എസ് ടി ഡി 7270 ഹ്യുണ്ടായി ആക്‌സന്റ് കാറുമാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ട്രഷറര്‍ ബിനു കെ തോമസ് അറിയിച്ചു. പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു. സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

Damam, gulf, Jeddah, Riyad

ലുലു ഖുറൈസ് ശാഖയില്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍

റിയാദ്: ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖുറൈസില്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഖുറൈസ് ശാഖയുടെ അഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് ഫെസ്റ്റിവല്‍ ഒരുക്കിയിട്ടുളളത്. ഡിസംബര്‍ 24 മുതല്‍ ജനുവരി 4 വരെ പന്ത്രണ്ട് ദിവസങ്ങളില്‍ ആകര്‍ഷകമായ വിലക്കിഴിവും സമ്മാനങ്ങളും ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഓഫര്‍ പ്രഖ്യാപിച്ച ദിവസങ്ങളില്‍ ലുലു ഖുറൈസ് ശാഖ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും. പ്രൊഡക്ട് ഓഫ് ദി ഡെ, ഹാപ്പി അവേഴ്‌സ്, സര്‍പ്രൈസ് ഓഫര്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്‌മെന്റിലും വിപുലമായ ഓഫറുകളാണ് അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി

Damam, gulf, Jeddah

ഭരണ പരാജയം മറക്കാന്‍ വര്‍ഗീയ ദ്രുവീകരണം നടത്തുന്നു: നവയുഗം പ്രതിഷേധ കൂട്ടായ്മ

അല്‍ കോബാര്‍: മോദി സര്‍ക്കാരിന്റെ ഭരണപരാജയങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനാണ് പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റും പ്രവാസി എഴുത്തുകാരനുമായ ബെന്‍സി മോഹന്‍ പറഞ്ഞു. ഹിന്ദുത്വ ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ച് വോട്ടുബാങ്ക് വളര്‍ത്താനുള്ള സംഘപരിവാറിന്റെ ആസൂത്രിത അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വഭേദഗതി ബില്ലിനെതിരെ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദേശീയ പൗരത്വ രജിസ്റ്റര്‍ അസമില്‍ നടപ്പിലാക്കിയപ്പോള്‍ പന്ത്രണ്ടു ലക്ഷം ഹിന്ദുക്കളും അഞ്ചു ലക്ഷം മുസ്‌ലിംകളും രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ പുറത്തായി. ഹിന്ദുവോട്ടു

Damam, gulf, Jeddah, Riyad

ഡോ. വി പി ഗംഗാധരന് മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡ് സമ്മാനിച്ചു

റിയാദ്: അര്‍ബുദത്തെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ജീവിതശൈലീരോഗങ്ങളെപ്പോലെ അര്‍ബുദത്തെ മുന്‍കൂട്ടി തടയാന്‍ കഴിയുമെന്നും അര്‍ബുദ രോഗവിദഗ്തന്‍ ഡോ: വിപി ഗംഗാധരന്‍. പുകയുള്ളതും ഇല്ലാത്തതുമായ മുഴുവന്‍ പുകയില ഉല്‍പ്പന്നങ്ങളും അപകടകാരികളാണ്. പുകയില തന്നെയാണ് ക്യാന്‍സറിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. വര്‍ഷം ആറുലക്ഷം മനുഷ്യ ജീവനുകളാണ് പുകവലിയെ തുടര്‍ന്ന് നഷ്ടപ്പെടുന്നത്. കുട്ടികളിലെ ക്യാന്‍സറിന് പുകവലിക്കുന്നവരില്‍ നിന്നു പരോക്ഷമായി ശ്വസിക്കുന്ന പുകയും കാരണമാകുന്നുണ്ട്. സ്ത്രീകളിലെ സ്തനാര്‍ബുദത്തിനു മറ്റുള്ളവര്‍ വലിക്കുന്ന പുക ശ്വസിക്കുന്നതും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ പുകവലിക്കുന്ന വെക്തി സ്വയം മരിക്കുകയും മറ്റുളളവരെ മരണത്തിലേക്കു

Damam, gulf, Jeddah, Riyad

പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ പ്രബോധന പാരമ്പര്യം ഉള്‍ക്കൊളളണം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

മക്ക: പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുമ്പോള്‍ സഹാബികളുടെ പ്രബോധന പാരമ്പര്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. വൈജ്ഞാനികവും ബുദ്ധിപരവുമായ പ്രബോധനരീതിയാണ് ഇസ്‌ലാമിന്റേതെന്നും അദ്ദേഹം പറഞ്ഞു. ‘ദാറുല്‍ അര്‍ഖമിന്റെ താഴ്‌വരയില്‍’ എന്ന ശീര്‍ഷകത്തില്‍ എസ്.ഐ.സി സൗദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച കാമ്പയിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സെഷനുകളില്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ ജിദ്ദ, ബഷീര്‍ ബാഖവി ദമ്മാം, അബ്ദുല്‍ കരീം ബാഖവി മക്ക,

Damam, gulf, Jeddah, Riyad

ജയകുമാര്‍ രവീന്ദ്രന് കേളിയുടെ യാത്രയയപ്പ്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ദവാദ്മി ഏരിയ പ്രവര്‍ത്തകന്‍ ജയകുമാര്‍ രവീന്ദ്രന് യാത്രയയപ്പ് നല്‍കി. ഏരിയ കമ്മിറ്റി അംഗവും ടൗണ്‍ സൗത്ത് യൂണിറ്റ് സെക്രട്ടറിയും ആയിരുന്നു. 13 വര്‍ഷമായി ദവാദ്മിയിലെ ട്രാവല്‍സില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം ഒറ്റശേഖരമംഗലം സ്വദേശിയാണ്. യാത്രയയപ്പില്‍ ഏരിയ പ്രസിഡന്റ് ഷാജി പ്ലാവിളയില്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പ്രകാശന്‍ പയ്യന്നുര്‍ സ്വാഗതം ആശംസിച്ചു. ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി റഷീദ് കരുനാഗപ്പള്ളി, ഹംസ തവനൂര്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ

Damam, gulf, Jeddah, Riyad

വേങ്ങര മണ്ഡലം കെഎംസിസി കലണ്ടര്‍ പ്രകാശനം

റിയാദ്: വേങ്ങര മണ്ഡലം കെഎംസിസിയും ന്യൂ സഫ മക്ക പോളിക്ലിനിക്കും സഹകരിച്ച് 2020ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ന്യൂ സഫ മക്ക പോളിക്ലിനിക് അസിസ്റ്റന്റ് മാനേജര്‍ അബ്ദുല്‍അസീസ്, സൗദി നാഷണല്‍ കെഎംസിസി സെക്രട്ടേറിയറ്റ് അംഗം ഉസ്മാനലി പാലത്തിങ്ങലിന് കലണ്ടല്‍ നല്‍കി പ്രകാശനം നിര്‍വഹിച്ചു. സൗദി നാഷണല്‍ കെഎംസിസി സെക്രട്ടറിയേറ്റ് അംഗം ഷുഹൈബ് പനങ്ങാങ്ങര, സത്താര്‍ താമരത്ത്, അസീസ് വെങ്കിട്ട, ഷൗക്കത്ത് കടമ്പോട്ട്, ശരീഫ് അരീക്കോട്, അഷ്‌റഫ് മോയന്‍, ഷാഫി കരുവാരകുണ്ട്,

Damam, gulf, Jeddah, Riyad

വിലക്കിഴിവിന്റെ വിപണനോത്സവം; ഫെസ്റ്റിവല്‍സ് @ സിറ്റി ഫ്‌ളവര്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ഓഫര്‍ പ്രഖ്യാപിച്ചു. ഫെസ്റ്റിവല്‍ @ സിറ്റി ഫ്‌ളവര്‍ എന്ന പേരില്‍ രണ്ടു ഘട്ടങ്ങളിലാണ് വിലക്കിഴിവിന്റെ വിപണനോത്സവം. ഡിസംബര്‍ 25 മുതല്‍ ജനുവരി 13 വരെ ഒന്നാം ഘട്ടവും ജനുവരി 15 മുതല്‍ 27 വരെ രണ്ടാം ഘട്ടവും നടക്കും. സൗദിയിലെ 24 ശാഖകളിലും ഓഫര്‍ ലഭ്യമാണ്. ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോറുകള്‍ക്കു പുറമെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഫ്രഷ് ഡീല്‍ എന്ന പേരില്‍ ഭക്ഷ്യ വിഭവങ്ങള്‍ക്കും പഴം,

Damam, gulf, Jeddah, Riyad

സാരംഗി ‘വോയിസ് ഓഫ് ഡെമോക്രസി’ പുരസ്‌ക്കാരം ടി എന് പ്രതാപന്

റിയാദ്: സാരംഗി കലാ സാംസ്‌കാരിക വേദി ജി കാര്‍ത്തികേയന്‍ സ്മാരക വോയിസ് ഓഫ് ഡെമോക്രസി പുരസ്‌ക്കാരം തൃശ്ശൂര്‍ പാര്‍ലമെന്റ് അംഗം ടി എന് പ്രതാപന് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സാരംഗി പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജനുവരി 10ന് അസീസിയ ട്രെയിന്‍ മാള്‍ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ‘സാരംഗി ഉത്സവ്’ 2020ല്‍ പുരസ്‌ക്കാരം സമ്മാനിക്കും. കേരള നിയസഭാ മുന്‍ സ്പീക്കര്‍ ജി കാര്ത്തികേയന്റെ സ്മരണാര്‍ത്ഥം പൊതുപ്രവര്‍ത്തകനുള്ള പുരസ്‌ക്കാരമാണ് ടി എന് പ്രതാപന് സമ്മാനിക്കുന്നത്. ജനാധിപത്യവും ഭരണഘടനയും വെല്ലുവിളി നേരിടുന്ന

Damam, gulf, Jeddah, Riyad

പൗരത്വ ബില്‍ സംസ്‌കാരത്തിനും പൈതൃകത്തിനും എതിര്

റിയാദ്: കരിനിയമങ്ങളിലൂടെ മഹിതമായ ഇന്ത്യയുടെ പാരമ്പര്യം ഇല്ലാതാക്കാനാണ് ഫാസിസ്റ്റ് ശക്തികളുടെ ശ്രമമെന്ന് സമസ്ത കേരള ജംഇയ്യത്തില്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. ഇത്തരക്കാരുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയണമെന്നും ക്രൂര നിയമങ്ങള്‍ക്കെതിരെ കൂട്ടമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന് മതേതര പാരമ്പര്യമാണുള്ളത്. പരസ്പര ഐക്യവും സഹവര്‍ത്തിത്വവുമാണ് രാജ്യത്തിന്റെ പാരമ്പര്യം. ഹിന്ദുവും മുസ്ലിമും കൃസ്ത്യനും ജൈനനും ബുദ്ധനും പാര്‍സിയും മതമില്ലാത്തവനും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ജനത തോളോട് തോളൊരുമി നിന്ന് ഇന്ത്യയെ വീണ്ടെടുക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Scroll to Top