Sauditimesonline

kpcc
ബഹ്‌റൈനില്‍ കുടുങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറിക്ക് തുണയായി ഒഐസിസി

gulf

gulf

സൗദി കാര്‍ഷിക മേളയില്‍ വന്‍ ജന പങ്കാളിത്തം

നൗഫല്‍ പാലക്കാടന്‍ റിയാദ്: ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന മുപ്പത്തി എട്ടാമത് സൗദി കാര്‍ഷിക മേളയില്‍ വന്‍ ജന പങ്കാളിത്വം. ‘മികച്ച ജീവിതത്തിന് കാര്‍ഷിക നവീകരണം’ എന്ന പ്രമേയത്തില്‍ ആരംഭിച്ച മേളക്ക് സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നായി വിദേശികളും സ്വദേശികളും ഉള്‍പ്പടെ നിരവധി പേരാണെത്തുന്നത്. ഒക്ടോബര്‍ 21 തിങ്കളാഴ്ച പരിസ്ഥിതിജലകൃഷി വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ അബ്ദുല്‍ മൊഹ്‌സിന്‍ അല്‍ ഫാദില്‍ ഉത്ഘാടനം നിര്‍വഹിച്ച മേള 24 ന് അവസാനിക്കും. മുപ്പത്തിനാല് […]

gulf

സൗദി ‘ഗസ്റ്റ് വിസ’: പ്രതീക്ഷയോടെ വ്യാപാരികള്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: വിദേശ തൊഴിലാളികള്‍ക്ക് താമസ രേഖയായ ഇഖാമ ആധാരമാക്കി സുഹൃത്തുക്കളെയും ബന്ധുക്കളെയും ഗസ്റ്റ് വിസയില്‍ സൗദിയിലേക്ക് കൊണ്ടുവരാന്‍ അവസരം ഒരുങ്ങുന്നു. ഇതോടെ ചെറുകിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. ഇടക്കാലത്ത് വന്ന പല നിയമങ്ങളും ചെറുകിടക്കാര്‍ക്ക് തിരിച്ചടിയായിരുന്നെങ്കിലും വിസ നിയമത്തില്‍ വരാനിരിക്കുന്ന മാറ്റം വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു. നിതാകാത്ത് നിയമം വന്നത് മുതല്‍ സൗദിയില്‍ നിന്ന് സാധാരണ തൊഴിലാളികളുടെ കൊഴിഞ്ഞു പോക്ക് സജീവമായിരുന്നു. പിന്നീട് ഇഖാമ പുതുക്കാന്‍ വലിയ

gulf

‘ബത്ഹയിലേക്കുള്ള വഴി’ ബത്ഹ തെരുവില്‍ പ്രകാശനം ചെയ്തു

റിയാദ്: ‘ബത്ഹയിലേക്കുള്ള വഴി’ കഥാ സമാഹാരം പ്രകാശനം ചെയ്യാന്‍ എഴുത്തുകാരന്‍ തെരഞ്ഞെടുത്ത വേദി ബത്ഹയുടെ തെരുവോരം. പ്രവാസിയായ കഥാകൃത്ത് റഫീഖ് പന്നിയങ്കരയുടെ കഥാ സമാഹരമാണ് തെരുവില്‍ പ്രകാശനം ചെയ്തത്. റിയാദിലെ വാണിജ്യ കേന്ദ്രമായ ബത്ഹയുടെ ഹൃദയഭാഗത്ത് ബത്ഹ കോമേഴ്‌സ്യല്‍ സെന്ററിനോട് ചേര്‍ന്നുള്ള തെരുവില്‍ ചെരാത് സാഹിത്യ വേദി സംഘടിപ്പിച്ച ചടങ്ങില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് വി.ജെ നസ്‌റുദ്ദീന്‍ പ്രകാശനം നിര്‍വഹിച്ചു. എം.സി ഇസ്മാഈല്‍ പുസ്തകം ഏറ്റുവാങ്ങി. ഹൗസ്‌ബോട്ട്, മഴ നനഞ്ഞ വീട്, മ്യൂച്വല്‍ഫ്രണ്ട് നൂര്‍ജഹാന്‍,

gulf

മര്‍വ സൂപ്പര്‍ സോക്കര്‍ സെവന്‍സ്: ആസിഫ് സഹീര്‍ മുഖ്യാതിഥി

റിയാദ്: മമ്പാട് ഏരിയ റിയാദ് വെല്‍ഫെയര്‍ അസോസിയേഷന്‍ (മര്‍വ) ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 24, 25 തീയതികളില്‍ ശിഫ വിയ കോര്‍ടില്‍ നടക്കുന്ന സൂപ്പര്‍ സോക്കര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ലോഗോ, ഫിക്ചര്‍ എന്നിവയുടെ പ്രകാശനം നടന്നു. പരിപാടി ഷക്കിബ് കൊളക്കാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷംസു വടപുറം അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം മീഡിയാ ഫോറം പ്രസിഡന്റ് നസ്‌റുദ്ദീന്‍ വി ജെ നിര്‍വഹിച്ചു. ടൂര്‍ണമെന്റ് ഫിക്‌സ്ചര്‍ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ രക്ഷാധികാരി അബ്ദുല്ല

gulf

കെ.എം.സി.സി മാപ്പിളപ്പാട്ട് മത്സരം: വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: യുവഗായകരുടെ ആലാപന മികവില്‍ തനിമയാര്‍ന്ന മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ പെയ്തിറങ്ങിയപ്പോള്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച മാപ്പിളപ്പാട്ട് മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ വേറിട്ട അനുഭവമായി. മത്സരത്തില്‍ അനസ് മാണിയൂര്‍ ഒന്നാം സ്ഥാനവും നിഷാദ് നടുവില്‍ രണ്ടാം സ്ഥാനവും ആയിഷ മനാഫ് മൂന്നാം സ്ഥാനവും നേടി. കെ എം സി സി മെഗാ ഇവന്റ് സീസണ്‍ 4 ന്റെ ഭാഗമായി ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന ടി ഉബൈദ് സ്മാരക മാപ്പിളപ്പാട്ട് മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ

gulf

കെ.എം.സി.സി മെഗാ ഈവന്റ്: സമാപന സമ്മേളനത്തില്‍ ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും

നൗഫല്‍ പാലക്കാടന്‍ റിയാദ്: റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നാലുമാസമായി നടത്തി വരുന്ന മെഗാ ഈവെന്റ് സീസണ്‍ നാലിന്റെ സമാപന സമ്മേളനം ഒക്ടോബര്‍ 31, നവംബര്‍ 1 തിയതികളില്‍ നക്കെും. റിയാദ് അസീസിയ ട്രയിന്‍ മാളിലെ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. നവംബര്‍ ഒന്നിന്ന് സമാപന സമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മുസ്ലിം

gulf

സൗദിയില്‍ പെട്രോള്‍ വില കുറഞ്ഞു

റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്ന് പെട്രോള്‍ വിലയില്‍ കുറവ് വരുത്തിയതായി സൗദി അരാംകോ അറിയിച്ചു. 5 ശതമാനം മൂല്യ വര്‍ധിത നികുതി ഉള്‍പ്പെടെയുളള പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. 1.53 റിയാല്‍ വില ഉണ്ടായിരുന്ന പ്രീമിയം 91 ഇനത്തിലുളള പെട്രോളിന് 3 ഹലാലയാണ് കുറഞ്ഞത്. 95 ഗ്രേഡിലുളള പെട്രോളിന് 2.05 റിയാലാണ് പുതുക്കിയ നിരക്ക്. നേരത്തെ 2.18 റിയാലായിരുന്നു വില. ലിറ്ററിന് 13 ഹലാല കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സൗദിയില്‍

gulf

സ്വകാര്യ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി

റിയാദ്: സൗദിയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ശിക്ഷ ചുമത്തുന്നു. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്ന വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നതായും തൊഴില്‍, സാമൂഹിക വികസന കാര്യ മന്ത്രാലയം അറിയിച്ചു. സഹപ്രവര്‍ത്തകരില്‍ നിന്നോ തൊഴിലുടമയില്‍ നിന്നോ തൊഴിലാളിക്ക് ശാരീരികവും മാനസികവുമായ സംരക്ഷണം ഉറപ്പുവരുത്തുന്ന വ്യവസ്ഥകള്‍ക്കാണ് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. തൊഴിലിടങ്ങളിലെ വിശ്രമ സ്ഥലങ്ങള്‍, ഡ്രസിംഗ് റൂം, ഡൈനിംഗ് ഹാള്‍ എന്നിവിടങ്ങളില്‍ തൊഴിലാളികള്‍ നേരിടുന്ന മോശം പെരുമാറ്റങ്ങള്‍ കുറ്റകരമാണ്. ജോലി സ്ഥലത്തേക്കുളള

gulf

താമരക്കുളം അസോസിയേഷന്‍ ഓണം സൗഹൃദ സംഗമം

റിയാദ്: താമരക്കുളം പ്രവാസി അസോസിയേഷന്‍ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറി. വിഭവ സമൃദമായ ഓണ സദ്യയോടെയാണ് ഓണാഘോഷ പരിപാടികള്‍ അരങ്ങേറിയത്. സാംസ്‌കാരിക സമ്മേളനം സാഹിത്യകാരി സബീന എം സാലി ഉദ്ഘാടനം ചെയ്തു. പ്രസിടന്റ് ഖമറുദ്ദീന്‍ താമരക്കുളം അധ്യക്ഷത വഹിച്ചു. ഷംനാദ് കരുനാഗപ്പള്ളി, നസറുദ്ദീന്‍ വി ജെ, ജയന്‍ കൊടുങ്ങല്ലൂര്‍, മുജീബ് കായംകുളം, ഷാജഹാന്‍ ചാവക്കാട്, റഹുമാന്‍ മുനമ്പത്ത്, അഷ്‌റഫ് ദാറുല്‍ അമാന്‍, നൗഷാദ് കറ്റാനം, അജയന്‍ നൂറ, സുരേഷ്

gulf

സൗദിയിലെത്തുന്ന അയല്‍ രാജ്യങ്ങളിലെ വാഹനങ്ങള്‍ താല്‍ക്കാലിക നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കണം

റിയാദ്: അയല്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ താല്‍ക്കാലിക സൗദി നമ്പര്‍ പ്പേറ്റുകള്‍ ഉപയോഗിക്കണമെന്ന വ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. വിദേശ രാജ്യങ്ങളിലെ നമ്പര്‍ പ്പേറ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി രാജ്യത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് സൗദിയിലെ നമ്പര്‍ പ്ലേറ്റുകള്‍ വിതരണം ചെയ്യുമെങ്കിലും അത് പ്രദര്‍ശിപ്പിക്കാറില്ല. അതുകൊണ്ടുതന്നെ ഇത്തരം വാഹനങ്ങള്‍ നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ നിരീക്ഷണ കാമറ ഉള്‍പ്പെടെയുളള ഇലക്‌ട്രോണിക് സംവിധാനം വഴി രജിസ്റ്റര്‍ ചെയ്യാന്‍

gulf

സൗദിയില്‍ ടാക്‌സി നിരക്കുകള്‍ പരിഷ്‌കരിച്ചു

റിയാദ്: സൗദി ടാക്‌സി നിരക്കുകള്‍ പൊതുഗതാഗത അതോറിറ്റി പരിഷ്‌കരിച്ചു. പുതുക്കിയ നിരക്ക് പ്രകാരം മിനിമം ചാര്‍ജ് പത്തും വെയ്റ്റിംഗ് ചാര്‍ജ് മണിക്കൂറില്‍ 48 റിയാലുമാണ്. പൊതുജനങ്ങള്‍ക്ക് അധിക ബാധ്യത ഇല്ലാത്ത വിധമാണ് പരിഷ്‌കരിച്ച ടാക്‌സി നിരക്കുകള്‍. അഞ്ചര റിയാല്‍ അടിസ്ഥാന മീറ്റര്‍ റീഡിംഗ് നിരക്കിന് പുറമെ കിലോ മീറ്ററിന് 1.8 റിയാല്‍ വീതം നല്‍കണം. ഇതുപ്രകാരം അഞ്ച് കിലോ മീറ്റര്‍ സഞ്ചരിക്കുന്നതിന് 14.5 റിയാലാണ് പുതുക്കിയ നിരക്ക്. വെയ്റ്റിംഗ് ചാര്‍ജായി മിനുട്ടിന് 80 ഹലാല ഇടാക്കാനും അനുമതിയുണ്ട്.

gulf

ബദിയയില്‍ കേളി കുടുംബ വേദിക്ക് പുതിയ സാരഥികള്‍

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി കുടുംബവേദിയുടെ ബദിയ യുണിറ്റ് പുന:സംഘടിപ്പിച്ചു. യോഗത്തില്‍ ബിന്ദു മധു അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രന്‍ തെരുവത്ത് സ്വാഗതവും കുടുംബ വേദി സെക്രട്ടറി സീബ കൂവോട് മുഖ്യ പ്രഭാഷണവും നടത്തി. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, ഏരിയാ രക്ഷാധികാരി കണ്‍വീനര്‍ അലി കെ വി, ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, കുടുംബ വേദി ട്രഷറര്‍ ലീന സുരേഷ്, വൈസ് പ്രസിഡന്റ് സജിന സിജിന്‍ എന്നിവര്‍ പ്രസംഗിച്ചു.

gulf

‘അശ്ലീലം പറഞ്ഞു കയ്യടി വാങ്ങേണ്ട കലയല്ല മിമിക്രി’ എം80 മൂസ റിയാദില്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: ദ്വയാര്‍ഥ പ്രയോഗങ്ങളോ അശ്ലീല ചുവയുള്ള ശരീര ഭാഷയോ അല്ല യഥാര്‍ത്ഥ മിമിക്രിയെന്ന് നടനും മിമിക്രി കലാകാരനുമായ വിനോദ് കോവൂര്‍ പറഞ്ഞു. ചിരിപ്പിക്കാന്‍ വേണ്ടി അശ്ലീലം പറയാറില്ല. മിമിക്രി ചിരിയോടൊപ്പം സമൂഹത്തിലേക്ക് നല്ല സന്ദേശങ്ങള്‍ പകരുന്ന മഹത്തായ കലയാണ്. കുടുംബത്തോടൊപ്പം അത് ആസ്വദിക്കാന്‍ കഴിയുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ മിമിക്രി എന്ന കല ലക്ഷ്യം കാണുന്നത്. എം80 മൂസയില്‍ സഭ്യതയില്ലാത്ത ശരീര ഭാഷയോ പ്രയോഗങ്ങളോ ഇല്ലാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. അക്കാരണത്താലാണ് പ്രധാനമായും കുടുംബ പ്രേക്ഷകര്‍ പ്രസ്തുത

gulf

പൊളളലേറ്റ മലയാളി യുവാവ് ഗുരുതരാവസ്ഥയില്‍

റിയാദ്: പൊളളലേറ്റ മലയാളി യുവാവ് ഗുരുതരാവസ്തയില്‍. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ ഹംസകുട്ടി സത്താര്‍ (47) ആണ് റിയാദ് ശുമേസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുളള അല്‍മ ഗ്‌ളാസ് ആന്റ് അലൂമിനിയം കമ്പനിയില്‍ ജീവനക്കാരനാണ്. ഇന്നലെ രാത്രി താമസ സ്ഥലത്താണ് പൊളളലേറ്റത്. സഹപ്രവര്‍ത്തകനായ മറ്റൊരാള്‍ക്കും പൊളളലേറ്റു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. റെഡ് ക്രസന്റ് ആംബുലന്‍സിലാണ് ഹംസകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ അസ്വഭാവികത ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിബാധയുടെ കാരണവും ബോധപൂര്‍വം അപായപ്പെടുത്താന്‍ ശ്രമം നടന്നോ

Scroll to Top