ഐ സി എഫ് റിയാദ് ഇഫ്താര്‍ സംഗമം
റിയാദ്: കേവലം അന്ന പാനീയങ്ങള്‍ വെടിഞ്ഞുകൊണ്ടുള്ള ആരാധന കര്‍മ്മങ്ങള്‍ മാത്രമെല്ല റമദാനിലെ വൃതത്തിന്റെ അന്തസത്തയെന്ന് റിയാദ് ഐ സി എഫ് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സമസൃഷ്ടികളോട് സ്‌നേഹവും കാരുണ്യവും കാണിക്കുകയും സ്വാന്തനത്തിന്റെ കരസ്പര്‍ശനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യുമ്പോഴാണ് വൃതാനുഷ്ടാനം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമം ഇന്ത്യന്‍ എംബസി കമ്മ്യുണിറ്റി വെല്‍ഫെയര്‍ സെക്കന്‍ഡ് സെക്രട്ടറി വിജയ് കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. ഐ സി എഫ് സ്വാന്തനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന നിര്‍ദ്ധന പ്രവാസിക്കുള്ള […]










