Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

gulf

gulf

ഓ ഐ.സി. സി. ഇഫ്താര്‍ കിറ്റ് വിതരണം

റിയാദ്: ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയും ഇന്‍ജസ് ബാങ്കും ചേര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് വനിതാ തൊഴിലാളികള്‍ താമസിക്കുന്ന സദര്‍ ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ ക്വിറ്റുകള്‍ വിതരണം ചെയ്തു. റിയാദില്‍ മൂന്നു കേന്ദ്രങ്ങളില്‍ ആയിരത്തിലധികം ഇഫ്താര്‍ ക്വിറ്റുകളാണ് വിതരണം ചെയ്തത്. വിശുദ്ധ റമദാന്‍ സാധാരണക്കാരോടൊപ്പം ഐക്യധാര്‍ഢ്യം പ്രകടിപ്പിക്കുവാന്‍ ഓ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിജ്ഞ ബദ്ധമാന്നെന്നു ഭാരവാഹികള്‍ പറഞ്ഞു. ഇന്‍ജസ് മാര്‍ക്കറ്റിങ് മാനേജര്‍ അഹമ്മദ് അല്‍ ജഫാല്‍ ക്വിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. […]

gulf

റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപകരുടെ ഒഴിവ്

റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഒഴിവുളള അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ സെക്കന്ററി ടീച്ചര്‍ (അക്കൗണ്‍ന്‍സി, കെമിസ്ട്രി, മാതമാറ്റിക്‌സ്, ബിസിനസ് സ്റ്റഡീസ്), പ്രൈമറി ടീച്ചര്‍ (തെലുങ്ക്, മാതമാറ്റിക്‌സ്, ഇ വി എസ്/സയന്‍സ്, ഹിന്ദി, ഹോംറൂം ടീച്ചര്‍) എന്നീ തസ്തികകളിലാണ് നിയമനം. ബിരുദാനന്തര ബിരുദവും ബിഎഡും യോഗ്യതയുളളവര്‍ക്ക് ഹയര്‍ സെക്കന്ററി ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബിരുദവും ബിഡുമാണ് പ്രൈമിറ ടീച്ചര്‍മാര്‍ക്കുളള യോഗ്യത. നിര്‍ദിഷ്ട ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 11 ആയിരിക്കും.

gulf

ബിനാമി സംരംഭകര്‍ക്കെതിരെ നടപടി ശക്തം

റിയാദ്: വിദേശ തൊഴിലാളികള്‍ സൗദി അറേബ്യയില്‍ നടത്തുന്ന അനധികൃത ബിനാമി സംരംഭങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി. മാസം ശരാശരി 1500 ബിനാമി കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്നത്. നാലു മാസത്തിനിടെ ആറായിരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും വാണിജ്യ മന്ത്രാലയം അറിയിച്ചു. ബിനാമി സംരംഭകര്‍ക്കെതിരെ അന്വേഷണം ശക്തമാക്കിയതോടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബിനാമി സംരംഭകര്‍ക്കെതിരെ 10.5 മില്ല്യന്‍ റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം വക്താവ് അബ്ദുറഹ്മാന്‍ അല്‍ ഹുസൈന്‍

gulf

കെ എസ് ഇന്ദുചൂഡന് കേളി യാത്രയയപ്പ് നല്‍കി

റിയാദ് :മൂന്നര പതിറ്റാണ്ടിന്റെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ഉമ്മുല്‍ ഹമാം ഏരിയാ നോര്‍ത്ത് യൂണിറ്റ് അംഗം കെ എസ് ഇന്ദുചൂഡന് യാത്രയയപ്പ് നല്‍കി. റിയാദില്‍ എല്‍.ജി കമ്പനിയില്‍ എ.സി ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ഇന്ദുചൂഡന്‍. ഉമ്മല്‍ ഹമാം മേഖലയിലെ ആദ്യകാല പ്രവര്‍ത്തകനും നോര്‍ത്ത് യൂണിറ്റ് പ്രഥമ സെക്രട്ടറിയുമാണ്. സുരേന്ദ്രന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തില്‍ സെക്രട്ടറി അന്‍സാര്‍ സ്വാഗതം പറഞ്ഞു. ഏരിയാ രക്ഷാധികാരി സെക്രട്ടറി ചന്ദ്രുചൂഡന്‍, ഏരിയാ സെക്രട്ടറി പ്രദീപ് രാജ്,

gulf

സ്‌നേഹസന്ദേശങ്ങള്‍ പങ്കുവെച്ച് നവയുഗം ഇഫ്താര്‍

അല്‍ഹസ്സ: സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും മധുരം വിളമ്പി നവയുഗം സാംസ്‌കാരികവേദിയുടെ അല്‍ഹസ്സയിലെ ഹഫൂഫ്, മുബാറസ് മേഖല കമ്മിറ്റികള്‍ സംയുക്തമായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഷുകൈക്ക് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. നാസര്‍ മദനി റംസാന്‍ സന്ദേശം നല്‍കി. വര്‍ണ്ണ, സാമ്പത്തിക വിവേചനമില്ലാതെ, ജാതി മത വ്യത്യാസമില്ലാതെ, സഹജീവികളെ സ്‌നേഹിയ്ക്കാന്‍ ആഹ്വാനം ചെയ്യുന്ന പുണ്യമാസമാണ് റംസാന്‍. സ്വയം ത്യാഗങ്ങള്‍ സഹിച്ചും സഹജീവികള്‍ക്ക് തുണയാവുകയും അവരെ സ്‌നേഹിയ്ക്കുകയും ചെയ്യുക എന്നതാണ് റമദാന്‍ മാസം നല്‍കുന്ന മഹനീയ സന്ദേശമെന്നും അദ്ദേഹം

gulf

ഇടതുപക്ഷത്തിനുണ്ടായ പരാജയം താല്‍ക്കാലികം: കേളി

റിയാദ്: കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും പുരോഗമന പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന ഇ. കെ. നായനാരുടെ പതിനഞ്ചാം ചരമവാര്‍ഷികം റിയാദിലും ദവാദ്മിയിലുമായി കേളി കലാ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യെ സമാനതകളില്ലാത്തവിധം കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും സ്‌നേഹവും ആദരവും അംഗീകാരവും നേടിയെടുത്ത ജനനായകനായിരുന്നു നായനാരെന്ന് അനുസ്മരണ പ്രമേയത്തില്‍ പറഞ്ഞു. കേരളത്തിന്റെ സമഗ്രവികസനത്തിനു വിത്തുപാകിയ ജനകീയാസൂത്രണം, മാവേലിസ്‌റ്റോറുകള്‍, വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ഇന്ത്യയിലെ തന്നെ ഐടി വികസനത്തിന്റെ നാഴികക്കല്ലായി മാറിയ ടെക്‌നോ പാര്‍ക്ക് എന്നിവ നായനാരുടെ നേതൃത്വത്തിലുള്ള

gulf

ഇന്ത്യയില്‍ ചികിത്സക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണം

റിയാദ്: ഇന്ത്യയില്‍ ചികിത്സക്ക് പോകുന്ന സൗദി പൗരന്‍മാര്‍ നിര്‍ദിഷ്ട വിസയില്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുളളൂവെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ ആശുപത്രികളെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ ആശുപത്രി സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചികിത്സ ലക്ഷ്യമാക്കി സന്ദര്‍ശനം നടത്തുന്നവര്‍ക്ക് പ്രത്യേക വിസയാണ് ഇന്ത്യ അനുവദിക്കുന്നത്. രോഗിയോടൊപ്പം പോകുന്നവര്‍ കംപാനിയന്‍ വിസ നേടണം. ഇന്ത്യയിലെത്തുന്നതിന് മുമ്പ് ആശുപത്രിയുമായി ബന്ധപ്പെടണം. സമഗ്രമായ മെഡിക്കല്‍ റിപ്പോര്‍ട്ട് ആശുപത്രിയില്‍ സമര്‍പ്പിക്കണം. ചികിത്സാ രീതി, ആവശ്യമായ

gulf

ചെയര്‍മാനെ പുറത്താക്കിയ ഹയര്‍ ബോര്‍ഡ് നടപടി ജനാധിപത്യവിരുദ്ധം

ദമ്മാം: ഇന്ത്യന്‍ സ്‌ക്കൂള്‍ മാനെജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ മുഹമ്മദിനെ പുറത്താക്കിയ ഹയര്‍ ബോര്‍ഡ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് നവയുഗം സാംസ്‌ക്കാരിക വേദി കേന്ദ്രകമ്മിറ്റി. സ്‌ക്കൂളിലെ വിദ്യാര്‍ഥികളിലും അദ്ധ്യാപകരിലും അറുപത് ശതമാനത്തില്‍ ഏറെ മലയാളി സമൂഹമാണ്. ഹയര്‍ബോര്‍ഡ് നടപടി മലയാളികളെ അപമാനിയ്ക്കുന്നതിന് തുല്യമാണെന്നും നവയുഗം കുറ്റപ്പെടുത്തി. സ്‌ക്കൂളിലെ എയര്‍ കണ്ടീഷന്‍ മെയിന്റനന്‍സ് നടത്താന്‍ സ്‌ക്കൂള്‍ മാനെജ്‌മെന്റ് കമ്മിറ്റി പുതിയൊരു കമ്പനിയ്ക്ക് കരാര്‍ കൊടുത്തത് ഹയര്‍ ബോര്‍ഡ് അനുമതി ഇല്ലാതെയാണ് എന്ന ന്യായം പറഞ്ഞാണ് ചെയര്‍മാനെതിരെ അച്ചടക്കനടപടി. ദുര്‍ബലമായ ആരോപണമാണിത്.

gulf

യവനിക സാംസ്‌കാരിക വേദി അത്താഴ വിരുന്ന്

റിയാദ്: യവനിക കലാ സാംസ്‌കാരിക വേദി റമദാന്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചു. മത സൗഹാര്‍ദത്തിന്റെയും റമദാന്‍ പുണ്യത്തിന്റെയും സംഗമ വേദിയായിരുന്നു അത്താഴ വിരുന്ന്. സാംസ്‌കാരിക സമ്മേളനം എന്‍ ആര്‍ കെ ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യൂസുഫ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. സത്താര്‍ കായംകുളം ആമുഖ പ്രഭാഷണം നടത്തി. ഡോ.മജീദ് ചിങ്ങോലി, നാസര്‍ കാരന്തൂര്‍, സലീം മാളിയേക്കല്‍, നിബു പി. വര്‍ഗ്ഗീസ്, ഷിഹാബ് കൊട്ടുകാട്, റാഫി കൊയിലാണ്ടി, സലീം കളക്കര, ഉമ്മര്‍ മുക്കം, ജയന്‍

gulf

കൊണ്ടോട്ടി കെ.എം.സി.സി. ഇഫ്താര്‍ സംഗമം

റിയാദ്: കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അബൂബക്കര്‍ എടത്തനാട്ടുകര ഉല്‍ബോധന പ്രഭാഷണം നടത്തി. കോയാമു ഹാജി, ബഷീര്‍ സിയാംകണ്ടം, മുനീര്‍ വാഴക്കാട്, ഗഫൂര്‍ ഒളവട്ടൂര്‍, ഷറഫു പുളിക്കല്‍, സലിം.കെ.പി, അസ്‌ലം പള്ളത്തില്‍, ബഷീര്‍ ചുള്ളിക്കോട്, ഫിറോസ് പള്ളിപ്പടി, ബഷീര്‍ വിരിപ്പാടം, മുബാറക് ഒളവട്ടൂര്‍,അസീസ് മൂലയില്‍, ജാബിര്‍ എടവണ്ണപ്പാറ,സമദ് ഓമാനൂര്‍, ലത്തീഫ് കുറിയേടം ലിയാഖത് ചീക്കോട്, നവാസ് കക്കോവ്, സൈദ് പെരിങ്കാവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബഷീര്‍ സിയംകണ്ടം അധ്യക്ഷത വഹിച്ചു. നാട്ടിലേക്ക് മടങ്ങുന്ന ഷമീര്‍

gulf

കിയോസ് ഇഫ്ത്താര്‍ സംഗമം

റിയാദ്: കണ്ണൂര്‍ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മ കിയോസ് (കണ്ണൂര്‍ എക്‌സ്പാട്രിയറ്റ് ഓര്‍ഗനൈസേഷന്‍ സൗദി അറേബ്യ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബത്ഹ ക്ലാസിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ടി പി മുഹമ്മദ് ഉത്ഘാടനം ചെയ്തു രക്ഷാധികാരി ഹുസൈന്‍ അലി വളപട്ടണം അധ്യക്ഷത വഹിച്ചു. പരസ്പര സ്‌നേഹത്തിന്റെയും മത സൗഹാര്ദത്തിന്റെയും ഉദാത്ത മാതൃകയാണ് ഇഫ്ത്താര്‍ സംഗമങ്ങളെന്ന് റമദാന്‍ സന്ദേശത്തില്‍ ജലാല്‍ അഹ്‌സനി എറണാകുളം പറഞ്ഞു. ഫോര്‍ക്ക പ്രതിനിധി സാം സാമുവല്‍, കിയോസ് വൈസ് ചെയര്‍മാന്‍ ജയദേവന്‍, പി വി അബ്ദു

gulf

ദുരിതത്തിലായവര്‍ക്ക് സാന്ത്വനവുമായി അംബാസഡര്‍ ലേബര്‍ ക്യാമ്പില്‍

റിയാദ്: ഒരു വര്‍ഷമായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെയൈുളള തൊഴിലാളികള്‍ക്ക് സാന്ത്വനവുമായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ലേബര്‍ ക്യാമ്പിലെത്തി. ഇന്ത്യക്കാരെ എത്രയും വേഗം മടക്കി അയക്കുമെന്ന് അംബാസഡര്‍ പറഞ്ഞു. കാമ്പില്‍ നടന്ന ഇഫ്താര്‍ വിരുന്നിലും അംബാസഡര്‍ പങ്കെടുത്തു. സൈപ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ ആന്റ് പി ഗ്രൂപ്പിന് കീഴില്‍ റിയാദില്‍ ജോലി ചെയ്തിരുന്ന എഴുനൂറ് ഇന്ത്യക്കാരടക്കം 1200 വിദേശ തൊഴിലാളികളാണ് ദുരിതത്തില്‍ കഴിയുന്നത്. ഇതില്‍ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ 30 പേര്‍ മലയാളികളാണ്.

gulf

കെ എം സി സി തസ്‌കിയത്ത് ക്യാമ്പ്

റിയാദ്: റമദാന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച തസ്‌കിയത്ത് ക്യാമ്പ് ഉദ്‌ബോധിപ്പിച്ചു. മനസ്സും ശരീരവും സ്ഫുടം ചെയ്‌തെടുക്കുന്ന പുണ്യമാസത്തില്‍ ഇബാദത്തുകള്‍ വര്‍ദ്ധിപ്പിക്കുകയും ഖുര്‍ആന്‍ പാരായണത്തിന് കൂടുതല്‍ സമയം കണ്ടെത്തുകയും ചെയ്യണം. വിശപ്പിന്റെ ശക്തി ബോധ്യപ്പെടുത്തുന്ന റമദാനില്‍ സ്വദഖയും സക്കാത്തും അര്‍ഹരിലേക്ക് എത്തിക്കാന്‍ നമുക്കാവണം. കര്‍മ്മരംഗത്തെ വീഴ്ചകള്‍ തിരുത്തണം. ജീവിതം ക്രമപ്പെടുത്തണം. അപ്പോഴാണ് ജീവിത വിജയം നേടാന്‍ കഴിയുകയുളളൂ. ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് ഡല്‍ഹി

gulf

കരാര്‍ മേഖലയില്‍ നിയമനം നേടിയത് 25000 സ്വദേശികള്‍

റിയാദ്: സൗദിയില്‍ നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട കരാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിച്ചതായി തൊഴില്‍ മന്ത്രാലയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 18 ശതമാനം ശമ്പളം വര്‍ധിച്ചു. കൂടുതല്‍ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. കോണ്‍ട്രാക് സ്ഥാപനങ്ങളില്‍ മാസം ശരാശരി 8000 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ചെറുകിട വ്യാപാര മേഖലയില്‍ മാസം 3000 സ്വദേശികളും തൊഴില്‍ നേടി. കോണ്‍ട്രാക്ടിംഗ് മേഖലയില്‍ ഉണ്ടായ ഉണര്‍വും കൂടുതല്‍ പ്രോജക്ടുകള്‍ ആരംഭിച്ചതുമാണ് സ്വദേശികള്‍ക്ക്

Scroll to Top