ഗാര്‍ഹിക തൊഴിലാളികളെ വാണിജ്യ സ്ഥാപനങ്ങളില്‍ നിയമിക്കരുത്
റിയാദ്: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ വാണിജ്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നത് നിയമ ലംഘനമാണെന്ന് അധികൃതര്‍. തൊഴിലുടമക്കും തൊഴിലാളികള്‍ക്കും ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. ഹൗസ് ഡ്രൈവര്‍, സര്‍വന്റ്, വീട് കാവല്‍ക്കാരന്‍ തുടങ്ങി നിരവധി തസ്തികകളാണ് ഗാര്‍ഹിക തൊഴിലായി പരിഗണിക്കുന്നത്. ഒരു തൊഴിലുടമക്ക് നാല് ഗാര്‍ഹിക തൊഴിലാളികള്‍ വരെ ലെവിയില്‍ ഇളവ് ലഭിക്കും. വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് മാസം 800 റിയാല്‍ തൊഴിലുടമ ലെവി അടക്കണം. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികളെ വാണിജ്യ സ്ഥാപനങ്ങളില്‍ […]














