Sauditimesonline

MAKKAH RAIN
റിയാദിലും ഖസീമിലും മഴ; സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം
Damam, gulf, Jeddah, Riyad

സൗദി തൊഴില്‍ വിസ: നൈപുണ്യ പരീക്ഷ ഇന്ത്യയിലെഴുതാം

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നൈപുണ്യ പരീക്ഷ ഇന്ത്യയില്‍ എഴുതാന്‍ അവസരം. ആദ്യ ഘട്ടത്തില്‍ മുബൈ, ദല്‍ഹി എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങളെന്ന് അധികൃതര്‍ അറിയിച്ചു,. സൗദി തൊഴില്‍ വിപണിയിലുളള തൊഴിലാളികളുടെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിന് 2021 മാര്‍ച്ച് മുതലാണ് പ്രൊ6ഷണല്‍ ടെസ്റ്റ് നടത്താന്‍ മാനവ വിഭവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം തീരുമാനിച്ചത്. സൗദിയിലുളള വിദേശികള്‍ക്ക് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ പരീക്ഷ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. പുതിയ തൊഴില്‍ വിസയില്‍ വരുന്നവര്‍ക്ക് ഇന്ത്യയില്‍ നിന്ന് പരീക്ഷ […]

Damam, gulf, Jeddah, Riyad

ദമാമില്‍ അര്‍ജന്റീന ഫാന്‍സ് വിജയാരവം

ദമാം: അര്‍ജന്റീനിയന്‍ ടീമിന് അഭിവാദ്യമര്‍പ്പിച്ച് ദമാമിലെ ജി.സി.സി അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്റെ നേത്യത്വത്തില്‍ വിജയാഘോഷം. വേദിയും സദസും നീലകടലായി മാറിയ ആഘോഷ പരിപാടി വിത്യസ്ത പരിപാടികള്‍ കൊണ്ട് ശ്രദ്ദേയമായി. ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ദമാമിലെ കാല്‍പന്ത് കളി രംഗത്തെ പ്രമുഖരായ റഫീക് കൂട്ടിലങ്ങാടിയും റഷീദ് വേങ്ങരയും ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം നല്‍കി. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മുജീബ് കളത്തില്‍ ആമുഖം പ്രഭാഷണം നിര്‍വഹിച്ചു. വിജയം മാത്രം ലക്ഷ്യമാക്കി

Damam, gulf, Jeddah, Riyad

ധാര്‍മ്മിക മൂല്യങ്ങള്‍ കുടുംബ ഭദ്രതക്ക് കരുത്ത് പകരും: ഹാരിസ് ബിന്‍ സലീം

റിയാദ്: ധാര്‍മ്മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ അന്തരീക്ഷം ഉറപ്പ് വരുത്തി കുടുംബ ഭദ്രത സാധ്യമാക്കാന്‍ വിശ്വാസികള്‍ പരിശ്രമിക്കണമെന്ന് പ്രബോധകനും ഫാമിലി കൗണ്‍സിലറുമായ പ്രൊഫ. ഹാരിസ് ബിന്‍ സലിം. ധാര്‍മ്മിക അതിര്‍വരമ്പുകളെ ഇല്ലാതാക്കി കുടുംബ സംവിധാനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് പുരോഗമനം, ലിബറലിസം, ജെണ്ടര്‍ ന്യുട്രാലിറ്റി, മതനിരാസം തുടങ്ങിയ ലേബലില്‍ നടക്കുന്നത്. കുടുംബ സംവിധാനത്തെ ഇല്ലാതാക്കുകയും അരാജകത്വത്തിലേക്ക് പുതു തലമുറയെ നയിക്കുകയുമാണ് ഇതിലൂടെ ചെയ്യാന്‍ ശ്രമിക്കുന്നത്. മയക്കുമരുന്നും ലൈംഗിക അരാചകത്വങ്ങളും വ്യാപകമാകുന്നതിനും ഇത്തരം ആശയങ്ങളിലൂടെ ധാര്‍മ്മിക മൂല്യങ്ങളെ ബലികഴിക്കുന്നതിന്റെ അനന്തരഫലങ്ങളാണ്. പരസ്പര

Damam, gulf, Jeddah, Riyad

10 കോടി റിയാല്‍ സമ്മാനം; മത്സരിക്കാന്‍ ഒട്ടകങ്ങള്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: ലോകത്തെ ഏറ്റവും വലിയ ഒട്ടകയോട്ട, സൗന്ദര്യ മത്സരത്തിന് തുടക്കം. റിയാദ് നഗരത്തില്‍ നിന്ന് 130 കിലോമീറ്റര്‍ തെക്ക് റുമ ഗവര്‍ണറേറ്റിലാണ് മത്സര നഗരി. സൗദി ക്യാമല്‍ ക്ലബ്ബ് ആണ് കിംഗ് അബ്ദുള്‍ അസീസ് ഒട്ടകോത്സവം-2023 സംഘടിപ്പിക്കുന്നത്. വാര്‍ഷിക സാംസ്‌കാരിക, സാമ്പത്തിക, കായിക, വിനോദത്തിന്റെ ഭാഗമാണ് ഉത്സവം. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന ഒട്ടകം അറബ് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ പൈതൃകോത്സവം കൂടിയാണ് ഒട്ടമേള. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഒട്ടകങ്ങള്‍ മത്സരത്തിനിറങ്ങും.

Damam, gulf, Jeddah, Riyad

സൗദിയില്‍ വിതരണം ചെയ്തത് 6.9 കോഡി കൊവിഡ് വാക്‌സിന്‍

റിയാദ്: സൗദി അറേബ്യയില്‍ 6 കോടി 90 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം. ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ സ്വീകരിച്ചവരുടെ എണ്ണം 2.5 കോടിയാണെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന ഇപ്പോഴും തുടരുകയാണ്. 24 മണിക്കൂറിനിടെ 3,486 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 31 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 9 പേര്‍ റിയാദിലും 8 പേര്‍ ജിദ്ദയിലുമാണ്. മറ്റു നഗരങ്ങളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ

Damam, gulf, Jeddah, Riyad

ക്രിസ്മസ്: നിലപാട് വ്യക്തമാക്കി മുസ്ലീം വേള്‍ഡ് ലീഗ് മേധാവി

റിയാദ്: ക്രിസ്മസ് ആശംസകള്‍ കൈമാറുന്നതിന് ഇസ്‌ലാമില്‍ വിലക്കില്ലെന്ന് മുസ്ലീം വേള്‍ഡ് ലീഗ് മേധാവി ഷെയ്ഖ് ഡോ. മുഹമ്മദ് അല്‍ഇസ. ആശംസകര്‍ നേരുന്നതിലൂടെ മറ്റുളളവരുടെ വിശ്വാസം സ്വീകരിച്ചതായി കരുതാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തു മത വിശ്വാസികള്‍ക്ക് ആശംസകള്‍ അറിയിക്കുന്നതില്‍ തെറ്റില്ല. ഇതില്‍ നിന്ന് മുസ്ലീങ്ങളെ വിലക്കുന്ന ഒരു വാചകവും ഇസ്‌ലാമിക നിയമത്തില്‍ ഇല്ലെന്ന് ഷെയ്ഖ് ഡോ. മുഹമ്മദ് അല്‍ഇസ വ്യക്തമാക്കി. എംബിസി ടെലിവിഷന് അനുവദിച്ച അഭിമുഷത്തിലാണ് മുസ്‌ലിം വേള്‍ഡ് ലീഗ് മേധാവി നിലപാട് വ്യക്തമാക്കിയത്. ഇസ്‌ലാമിന്റെ യഥാര്‍ത്ഥ

Damam, gulf, Jeddah, Riyad

വാര്‍ഷിക ആഘോഷത്തിനൊരുങ്ങി ‘ടീം കാപിറ്റല്‍ സിറ്റി’

റിയാദ്: സാമൂഹ്യ മാധ്യമ കൂട്ടയ്മ ടീം കാപിറ്റല്‍ സിറ്റി രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു. ഡിസംബര്‍ 31 ന് ശനി രാത്രി 6.00ന് അസീസിയ നെസ്‌റ്റോ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍. സൗദിയിലെ കലാകാരന്മാര്‍ക്കൊപ്പം കേരളത്തില്‍ നിന്നുളള ഗായകരും കോമഡി കലാകാരന്‍മാരും പങ്കെടുക്കും. കലാകാരന്മാരായ നിസാര്‍ വയനാട്, ബിബിന്‍ സേവ്യര്‍, ജസീല പര്‍വീന്‍, രാജ സാഹിബ് എന്നിവര്‍ അരങ്ങിലെത്തും. ‘നോണ്‍ സ്‌റ്റോപ്പ് മ്യൂസിക്, കോമഡി ഷോ എന്നിവ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മന്‍സൂര്‍ ചെമ്മല, നസീം നസീര്‍,

Damam, gulf, Jeddah, Riyad

കരുണാകരനെ ലീഡറും ചാണക്യനുമാക്കിയത് മതേതര വിശ്വാസം: പി എ റഷീദ്

റിയാദ്: അടിയുറച്ച മതവിശ്വാസവും അതിനേക്കാള്‍ മികച്ച മതേതരവിശ്വാസവും ജീവിതത്തിഫ പകര്‍ത്തിയ ലീഡറാണ് കെ കരുണാകരന്‍ എന്ന് ചിന്തകനും എഴുത്തുകാരനുമായ പി എ റഷീദ്. പറഞ്ഞു. ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച കരുണാകരന്‍ അനുസ്മരണത്തിഫ മുഖ്യ പ്രഭാഷണം നടത്തുകായായിരുന്നു അദ്ദേഹം. സ്വന്തം വിശ്വാസം മുറുകെ പിടിച്ചു. മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിച്ചു. ആദരിച്ചു. അതാണ് കരുണാകരനെ കേരളത്തിന്റെ ലീഡറാക്കിയത്. ഭരണകര്‍ത്താവെന്ന നിലയില്‍ ദീര്‍ഘവീക്ഷണവും കൃത്യതയും ചടുലതയുമാണ് കരുണാകരന്റെ പ്രത്യേകത. ഇതാണ് ലീഡറെന്നും ചാണക്യനെന്നും മലയാളികള്‍ വിളിക്കാന്‍ കാരണം. കേരളത്തിന്റെ

Damam, gulf, Jeddah, Riyad

സൗദിയില്‍ ബസ് സുരക്ഷ നിരീക്ഷിക്കാന്‍ പുതിയ സംവിധാനം

റിയാദ്: സൗദിയിലെ സ്‌കൂള്‍ ബസുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം നടപ്പിലാക്കുന്നു. ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. സ്‌കൂള്‍ ബസുകള്‍, സ്‌പെഷ്യല്‍ സര്‍വീസ് ബസുകള്‍ എന്നിവ നിരീക്ഷിക്കുന്നതിനാണ് പ്രത്യേക സംവിധാനം ഒരുക്കുന്നത്. പദ്ധതി അടുത്ത വര്‍ഷം ഫെബ്രുവരി ഒന്ന് മുതല്‍ നിലവില്‍ വരും. ലൈസന്‍സ് കാലാവധി, ബസുകളുടെ പ്രവര്‍ത്തന കാലാവധി എന്നിവ പ്രത്യേകം സോഫ്ട്‌വെര്‍ വഴി നിരീക്ഷിക്കും. ഗതാഗത സുരക്ഷയും ഗുണനിലവാരവും വര്‍ധിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതു ഗതാഗത അതോറിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും

Damam, gulf, Jeddah, Riyad

ഇ-ഇന്‍വോയ്‌സ്; മൂന്നാം ഘട്ടം ജൂലൈ ഒന്നിന്

റിയാദ്: സൗദിയില്‍ ഇ-ഇന്‍വോയ്‌സുകളുടെ മൂന്നാം ഘട്ടം 2023 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. രണ്ടാം ഘട്ടം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇലക്‌ട്രോണിക് ഇന്‍വോയ്‌സുകളെ സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി നെറ്റ്‌വര്‍ക്കില്‍ ബന്ധിപ്പിക്കുന്ന പദ്ധതി 2021 ഡിസംബര്‍ 4ന് ആണ് ആരംഭിച്ചത്. രണ്ടാം ഘട്ടം ജനുവരി ഒന്നിന് പ്രാബല്യത്തില്‍വരും. മൂന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ ആറു മാസം സാവകാശം നല്‍കിയതിന് ശേഷമാണ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നതെന്ന് അതോറിറ്റി

Damam, gulf, Jeddah, Riyad

വേങ്ങര മണ്ഡലം കെഎംസിസി പുതിയ ഭാരവഹികള്‍

റിയാദ്: വിവിധ പരിപാടികളോടെ വേങ്ങര മണ്ഡലം കെഎംസിസി ‘സംഗമം-2022’ സമാപിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തയല്‍ നടന്ന പരിപാടി മണ്ഡലം ട്രഷറര്‍ അലി അകബര്‍ പി കെ ഉല്‍ഘാടനം ചെയ്തു. പ്രസിഡണ്ട് നജ്മുദ്ധീന്‍ അരീക്കന്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റും അലിവ് ജനറല്‍ സെക്രട്ടറിയുമായ ശരീഫ് കുറ്റൂര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ചേറൂര്‍, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ്

Damam, gulf, Jeddah, Riyad

ഡോ. സുഹൈല്‍ അജാസ് ഖാന്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

റിയാദ്: സൗദിയിലെ ഇന്ത്യന്‍ അംബാസഡറായി ഡോ. സുഹൈല്‍ അജാസ് ഖാനെ നിയമിച്ചു. നിലവില്‍ ലബനണിലെ ഇന്ത്യന്‍ അംബാസഡറാണ്. നേരത്തെ ജിദ്ദയില്‍ കോണ്‍സലായും റിയാദില്‍ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനായും പ്രവര്‍ത്തിച്ചിരുന്നു. ഡോ. സുഹൈല്‍ അജാസ് ഖാന്‍ എത്രയും വേഗം അംബാസഡറായി ചുമതല ഏറ്റെടുക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ ഡോ. ഔസാഫ് സഈദ് വിരമിച്ചതിന് ശേഷം അംബാഡര്‍ പദവി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര ഹജ്ജ് കമ്മറ്റി

Damam, gulf, Jeddah, Riyad

കേളി മെഗാ ക്രിക്കറ്റ് ഫൈനല്‍ ഡിസം. 23ന്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റ് ‘സഫാ മക്ക കേളി മെഗാ ക്രിക്കറ്റ് 2022 ഫൈനല്‍ ഡിസംബര്‍ 23ന് സുലൈ എം സി എ ഗ്രൗണ്ടില്‍ അരങ്ങേറും. പാരമൗണ്ട്, ആഷസ് എന്നീ ക്രിക്കറ്റ് ക്‌ളബ്ബുകള്‍ ഫൈനല്‍ മത്സരത്തില്‍ മാറ്റുരക്കും. ടൂര്‍ണമെന്റിന്റെ എട്ടാം വാരം നടന്ന ആവേശകരമായ സെമി ഫൈനല്‍ മത്സരങ്ങളില്‍ പാരമൗണ്ട് ക്ലബ്ബ് അല്‍ ഉഫുക് ക്ലബ്ബിനെ 7 വിക്കറ്റിനു തകര്‍ത്തു. ആഷസ് ക്ലബ്ബ് മാസ്‌റ്റേഴ്‌സ് റിയാദിനെ 6 വിക്കറ്റിനും മുട്ടുകുത്തിച്ചു. സെമി ഫൈനലില്‍

Damam, gulf, Jeddah, Riyad

ഇന്‍സ്‌പെയര്‍ പോസ്റ്റര്‍ പ്രകാശനം; ഓറിയന്റേഷന്‍ ക്യാമ്പ് ഡിസം. 23ന്

റിയാദ്: ഇന്‍സ്‌പെയര്‍ 2022 ഇസ്‌ലാമിക് ഓറിയെന്റേഷന്‍ ക്യാമ്പ് ഡിസംബര്‍ 23ന് ശിഫ ഹൈക്ലാസ്സ് ഇസ്തിറാഹയില്‍ നടക്കും. ‘ഇസ്‌ലാം ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന്’ എന്ന പ്രമേയത്തില്‍ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ ക്യാപയിന്റെ ഭാഗമായാണ് പരിപാടി. ഇന്‍സ്‌പെയര്‍ പ്രചാരണ പോസ്റ്റര്‍ കരുനാഗപ്പള്ളി എം.എല്‍.എ സി.ആര്‍. മഹേഷ് പ്രകാശനം ചെയ്തു. റിയാദ് ക്രിയേറ്റീവ് ഫോറം ചെയര്‍മാന്‍ അബ്ദുറഊഫ് സ്വലാഹി, ഫത്തഹുദ്ദീന്‍ കൊല്ലം, യൂസഫ് കൊല്ലം, റിയാദ് മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, നബീല്‍ പയ്യോളി, അഷ്‌റഫ് കണ്ണൂര്‍

Scroll to Top