സ്വര്‍ണം നേടി ചാവക്കാടന്‍ രുചിപ്പെരുമ
റിയാദ്: ചാവക്കാടന്‍ രുചിപ്പെരുമയും കൊയിലാണ്ടിയുടെ കോഴിക്കോടന്‍ സ്വാദ്വും പെരുമ്പാവൂരിന്റെ തനതു വിഭവങ്ങളും മാറ്റുരച്ചപ്പോള്‍ ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സ്വര്‍ണം നേടി. പ്രാദേശികസംഘടനകളുടെ പൊതുവേദി ‘ഫോര്‍ക’ സംഘടിപ്പിച്ച നാലാമത് ഫുഡ് ഫെസ്റ്റിലാണ് രുചി വൈവിധ്യങ്ങള്‍ മാറ്റുരച്ചത്. ഫോര്‍ക അംഗസംഘടനകളാണ് മേളയില്‍ അണിനിരന്നത്. ചക്ക വിഭവങ്ങളുടെ കാലവറയില്‍ റിയാദില്‍ ലഭ്യമല്ലാത്ത ചക്ക ബിരിയാണി മുതല്‍ കപ്പയും മീന്‍കറിയും വിവിധതരം ബിരിയാണിയും ഉള്‍പ്പെടെ നാവിനുരുചിയേറും വിഭവങ്ങളുടെ വന്‍ കലവറയാണ് ഫെസ്റ്റില്‍ അണിനിരത്തിയത്. മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ഫെസ്റ്റില്‍ ഒന്നാം സമ്മാനം […]













