റൂട്ട്-106 വേങ്ങരോത്സവ്-2025
റിയാദ്: വേങ്ങര പഞ്ചായത്ത് കെഎംസിസി പ്രവര്‍ത്തക സംഗമം ‘വേങ്ങരോത്സവ് 2025’ എക്‌സിറ്റ് 18 സആദ വിശ്രമ കേന്ദ്രത്തില്‍ നടന്നു. പ്രവര്‍ത്തക സംഗമം, ഫാമിലി മീറ്റ്, കുട്ടികള്‍ക്കുള്ള മത്സരം എന്നിവ നടന്നു. ആസ്വാദകര്‍ക്ക് ആവേശം പകര്‍ന്ന് കണ്ണൂരിശല്‍ മുട്ടിപ്പാട്ട് സംഘം അവതരിപ്പിച്ച മുട്ടിപ്പാട്ടും അരങ്ങേറി. മണ്ഡലം പ്രസിഡന്റ് നജുമുദ്ധീന്‍ അരീക്കന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുബൈര്‍ കുറ്റൂര്‍ അധ്യക്ഷത വഹിച്ചു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ‘സ്വതം സമന്വയം അതിജീവനം’ പ്രമേയത്തില്‍ നടക്കുന്ന ‘റൂട്ട് 106’ പഞ്ചായത്ത് സമ്മേളനങ്ങളുടെ […]














