വണ്ടൂര്‍ മണ്ഡലം കെഎംസിസി പ്രവര്‍ത്തക സംഗമം
റിയാദ്: വണ്ടൂര്‍ മണ്ഡലം കെഎംസിസി വാര്‍ഷിക കൗണ്‍സില്‍ യോഗവും പ്രവര്‍ത്തക സംഗമവും നടന്നു. എക്‌സിറ്റ് 18 ലെ അല്‍ മനാഖ് വിശ്രമ കേന്ദ്രത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച ‘ബെസ്റ്റ് 32’ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിജയികളായ വണ്ടൂര്‍ മണ്ഡലത്തിലെ കാളികാവ്, മമ്പാട് ടീം കളിക്കാരെ ആദരിച്ചു. ഇശല്‍ മേളയും അരങ്ങേറി. ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച ‘റൈസ്’ സംഘടനാ ശാക്തീകരണ ക്യാമ്പയിന്‍ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി […]














