Sauditimesonline

KPCC
കരുനാഗപ്പള്ളിയുടെ ജനകീയ മുഖത്തിന് പുരസ്‌കാര തിളക്കം
gulf, saudi

ജുബൈലില്‍ നവോദയ-നൂപുരധ്വനി യോഗ പ്രദര്‍ശനം ജൂണ്‍ 20ന്

ജുബൈല്‍: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജുബൈലില്‍ മെഗാ യോഗ പദര്‍ശനം സംഘടിപ്പിക്കും. നൂപുര ധ്വനി ആര്‍ട്‌സ് അക്കാദമിയും നവോദയ സാംസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ നടത്തിപ്പിന് സ്വാഗത സംഘം രൂപീകരിച്ചു. ജയന്‍ തച്ചമ്പാറ (ചെയര്‍മാന്‍), ഡോ. നവ്യ വിനോദ് (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. 501 അംഗ സ്വാഗതസംഘവും രൂപീകരിച്ചു. ഭാരവാഹികളായി ഉണ്ണികൃഷ്ണന്‍, ഷാനവാസ് (വൈ. ചെയര്‍മാന്‍മാര്‍), സഫീന താജ്, സുജീഷ് കറുകയില്‍ (ജോ. കണ്‍വീനര്‍മാര്‍), രഞ്ജിത്ത് നെയ്യാറ്റിന്‍കര (പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍), ലിനിഷ പ്രജീഷ് (കണ്‍വീനര്‍), […]

gulf, saudi

യാമ്പുവില്‍ മരിച്ച റഫീഖിന്റെ മയ്യിത്ത് ഖബറടക്കി

ജിദ്ദ: ഹൃദയാഘാതം മൂലം യാമ്പുവില്‍ മരിച്ച കണ്ണൂര്‍ മുഴപ്പിലങ്ങാട് പള്ളിക്കല്‍ സ്വദേശി മുഹമ്മദ് റഫീഖിന്റെ (49) മൃതദേഹം ഖബറടക്കി. ജൂണ്‍ 4ന് ഇശാഅ് നമസ്‌കാര ശേഷം യാംബു ടൗണ്‍ മസ്ജിദ് ജാമിഅയി നടന്ന മയ്യിത്ത് നമസ്‌കാര ശേഷം മഖ്ബറ ഷാത്തിഅയില്‍ ഖബറടക്കി. റഫീഖിന്റെ സൗദിയിലുള്ള ബന്ധുക്കളും യാംബുവിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാനേതാക്കളും മലയാളി സമൂഹവും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. കഴിഞ്ഞ ഞായറാഴ്ച നെഞ്ചുവേദനയെ തുടര്‍ന്ന് യാംബു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെയാണ്

gulf, saudi

ഹജ്ജ് നിര്‍വ്വഹിച്ചത് 16 ലക്ഷം തീര്‍ത്ഥാടകര്‍

റിയാദ്: ഈ വർഷം ഹജ്ജ് നിർവഹിച്ചത് 1,673,230 തീർഥാടകരാണെന്ന് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഇതിൽ 1,506,576 വിദേശ തീർഥാടകരാണ്. സൗദിയിൽനിന്നുള്ള പൗരന്മാരും വിദേശികളും ഉൾപ്പെടുന്ന ആഭ്യന്തര തീർഥാടകരുടെ എണ്ണം 166,654 ആണ്. പുരുഷ തീർഥാടകർ 877,841 ഉം സ്ത്രീ തീർഥാടകർ 795,389 ഉം ആണെന്ന് അതോറിറ്റി സൂചിപ്പിച്ചു. 1,435,017 വിദേശ തീർഥാടകർ വിമാന മാർഗവും 66,465 തീർഥാടകർ റോഡ് മാർഗവും 5,094 പേർ കപ്പൽ വഴിയും എത്തി.

gulf, saudi

മിനയില്‍ ഐസിഎഫ് വളണ്ടിയര്‍ ക്യാമ്പ്

മക്ക: ഐസിഎഫ്-ആര്‍എസ്‌സി വളണ്ടിയര്‍ കോര്‍ ക്യാമ്പ് മക്കയില്‍ ഉദ്ഘാടനം ചെയ്തു. ചീഫ് കോഡിനേറ്റര്‍ ജമാല്‍ കക്കാടന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ലീഡ് ഹുസൈന്‍ ഹാജി കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐസിഎഫും ആര്‍ എസ് സിയും ചേര്‍ന്നാണ് ഹജ്ജ് വളണ്ടിയര്‍ കോര്‍ പ്രവര്‍ത്തനങ്ങള്‍ സംയോചിപ്പിക്കുന്നത്. വര്‍ഷങ്ങളായി ഹാജിമാര്‍ക്ക് ഐസിഎഫ്-ആര്‍എസ്‌സി വളണ്ടിയര്‍ കോര്‍ സേവനം ചെയ്യുന്നുണ്ട്. ഇരു ഹറമുകളിലും ജിദ്ദ, മദീന വിമാനത്താവളങ്ങളിലും മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളിലും വളണ്ടിയര്‍മാരുടെ

gulf, saudi

ബലിപെരുന്നാള്‍ ആഘോഷിച്ചു കോഴിക്കോടന്‍സ്

റിയാദ്: പ്രവാസി കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ വിവിധ പരിപാടികളോടെ ബലി പെരുന്നാള്‍ ആഘോഷിച്ചു. മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മുനീബ് പാഴൂര്‍, ഹസ്സന്‍ അര്‍ഷാദ്, അഡ്വ അബ്ദുള്‍ ജലീല്‍, ഇബ്രാഹിം സുബ്ഹാന്‍, ലത്തീഫ് ഓമശേരി, ലത്തീഫ് തെച്ചി എന്നിവര്‍ ഈദ് സന്ദേശം നല്‍കി. ത്യാഗ സ്മരണകളോടെയാണ് ഏവരും ഈ ദിനം ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബിയുടെ പുത്രന്‍ ഇസ്മയിലിനെ അല്ലാഹുവിന്റെ കല്‍പന പ്രകാരം ദൈവ പ്രീതിക്കായി ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ബലി പെരുന്നാള്‍. അതുകൊണ്ടുതന്നെ ആത്മസമര്‍പ്പണത്തിന്റെയും

gulf, saudi

നലമ്പൂര്‍ പിടിക്കാന്‍ റിയാദ് ഒഐസിസി; ജൂണ്‍ 11ന് കണ്‍വന്‍ഷന്‍

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിന് റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രവര്‍ത്തകര്‍ നിലമ്പൂരില്‍ സജീവം. അവധിയില്‍ നാട്ടിലുള്ള ഒ.ഐ.സി.സി പ്രവര്‍ത്തകരെ അണിനിരത്തി വീടുകളില്‍ പ്രചാരണം ആരംഭിച്ചു. ഈ പ്രമാണിച്ച് നിരവധി പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെത്തുന്ന സാഹിര്യത്തില്‍ ഈ മാസം 11ന് വിപുലമായ കണ്‍വെന്‍ഷനും ചേരും. നിലമ്പൂരില്‍ നടന്ന ഒഐസിസി പ്രവര്‍ത്തകരുടെ യോഗത്തില്‍ റിയാദ് റീജിയണല്‍ പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ എം.എല്‍.എയും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് എ.പി അനില്‍കുമാര്‍

gulf, saudi

മൊഞ്ചത്തിമാര്‍ മൈലാഞ്ചിയണിഞ്ഞു; ‘പെരുന്നാത്തലേന്ന്’ മെഹന്തി മേളം

റിയാദ്: മൈലാഞ്ചി മണവും മലപ്പുറം പെരുമയും ഗൃഹാതുര സ്മരണകളുണര്‍ത്തി മൊഞ്ചത്തിമാരുടെ മൈലാഞ്ചിയിടല്‍ മത്സരം വേറിട്ട അനുഭവമായി. വിവിധ ഡിസൈനുകളും ഭാവനകളും കൈകളില്‍ മൈലാഞ്ചി വര്‍ണം വിതറിയ മത്സരത്തില്‍ അറബിക് മെഹന്തി, ഇന്ത്യന്‍ മെഹന്തി, പാക് മെഹന്തി, ബ്രൈഡല്‍ മെഹന്തി, ജിയോമെട്രിക് പാറ്റേണ്‍ മെഹന്തി തുടങ്ങിയ ഡിസൈനുകളില്‍ വിരിഞ്ഞത് കൗതുക സമ്മാനമാണ് കാണികള്‍ക്കു സമ്മാനിഉത്. ‘പെരുന്നത്തലേന്ന്-2025’ എന്ന പേരില്‍ അരങ്ങേറിയ സാംസ്‌കാരിക പരിപാടിയില്‍ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) ആണ് മെലാഞ്ചിയിടല്‍ മത്സരം ഒരുക്കിയത്. അല്‍ മദീന

gulf, saudi

ആത്മ നിര്‍വൃതിയില്‍ തീര്‍ത്ഥാടകര്‍; ക്ഷമയാണ് ഏറ്റവും വലിയ അനുഗ്രഹം: ശൈഖ് സാലെഹ്

മക്ക: സമഭാവനയുടെ സന്ദേശം വിളംബരം ചെയ്ത് അറഫാ സംഗമത്തിന് പരിസമാപ്തി. ഹജ്ജിന്റെ പുണ്യം തേടിയെത്തിയ തീര്‍ത്ഥാടക ലക്ഷക്ഷള്‍ ആത്മ നിര്‍വൃതിയോടെ അറഫയില്‍ നിന്നു മുസ്ദലിഫയിലേയ്ക്കു നീങ്ങി തുടങ്ങി. ഇന്ത്യയില്‍ നിന്നുളള മുഴുവന്‍ തീര്‍ത്ഥാടകരും അറഫാ സംഗമത്തില്‍ പങ്കെടുത്തതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. പാപത്തിലും അക്രമത്തിലും വിശ്വാസികള്‍ സഹായികളായി മാറരുതെന്ന് അറഫയിലെ നമിറ മസ്ജിദില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയ ശൈഖ് സാലെഹ് ബിന്‍ ഹുമൈദാന്‍ ആഹ്വാനം ചെയ്തു. പുണ്യത്തിലും സൂക്ഷ്മതയിലും പരസ്പരം സഹായിക്കണം. ക്ഷമയാണ് ഏറ്റവും വലിയ

gulf, saudi, uae

അറഫ പ്രഭാഷണം 35 ഭാഷകളില്‍; രാജാവിന്റെ പദ്ധതിയില്‍ മലയാളി യുവാവും

മക്ക: ഹജ്ജിന്റെ സുപ്രധാന കര്‍മ്മമായ അറഫാ സംഗമത്തിലെ പ്രഭാഷണം 35 ഭാഷകളില്‍ വിവര്‍ത്തനം ചെയ്തു തത്സമയം സംപ്രേഷണം ചെയ്യും. ഇതിന് ചുക്കാന്‍ പിടിക്കുന്നതില്‍ മലയാളി യുവാവും. റിയാദില്‍ ജനിച്ചു വളര്‍ന്ന സജീല്‍ മുഹ്‌യുദ്ദീന്‍ അല്‍ മക്കി പദ്ധതിയുടെ പ്രോജക്ട് അസിസ്റ്റന്റ് കോഓര്‍ഡിനേറ്ററാണ്. ഈ വര്‍ഷം ആദ്യമായി മലയാളം തര്‍ജ്ജിമ ഉള്‍പ്പെടുത്തിയപ്പോള്‍ പരിഭാഷകനായി തെരഞ്ഞെടുത്തതും സജീലിനെ ആണ്. റിയാദ് അല്‍ യാസ്മിന്‍ സ്‌കൂളില്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം അല്‍ ഹറം അല്‍ മക്കി കോളെജിലായിരുന്നു തുടര്‍

gulf, saudi

മിനയിലും അറഫയിലും ലുലു സ്‌റ്റോറുകള്‍

മക്ക: ഹജ്ജിന് മികച്ച സേവന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി മക്ക നഗരത്തിന്റെയും വിശുദ്ധ കേന്ദ്രങ്ങളുടെയും മേല്‍നോട്ടച്ചുമതലയുള്ള റോയല്‍ കമ്മീഷന് കീഴിലെ കിദാന പദ്ധതിയില്‍ ലുലു ഗ്രൂപ്പും. ഇതിന്റെ ഭാഗമായി വിശുദ്ധ കേന്ദ്രങ്ങള്‍ക്ക് സമീപം പുതിയ ലുലു സ്‌റ്റോറുകള്‍ തുറന്നു. മിന, അറഫ, മുസ്ദലിഫ തുടങ്ങിയ വിശുദ്ധ സ്ഥലങ്ങളോട് ചേര്‍ന്ന് നാല് സ്‌റ്റോറുകള്‍ ലുലു തുറക്കും. കിദാന ഡെവലപ്‌മെന്റ് കമ്പനി എക്‌സിക്യൂട്ടീവ് മാനേജര്‍ മുഹമ്മദ് അല്‍ മെജ്മജും, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ബാഷര്‍ നസീര്‍ അല്‍ ബെഷറും

gulf, saudi

മാനവികതയുടെ മഹാ സംഗമത്തിനൊരുങ്ങി അറഫാ

മക്ക: മാനവികതയുടെ മഹാ സംഗമത്തിനൊരുങ്ങി അറഫാ താഴ്‌വര. ഹജ്ജയന്റെ സുപ്രധാന കര്‍മ്മമായ അറഫാ സംഗമം നാളെ നടക്കും. ലോക രാജ്യങ്ങളില്‍ നിന്നെത്തിയ 19 ലക്ഷത്തിലധികം വിശ്വാസികള്‍ അറഫയില്‍ സംഗമിക്കും. മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യക്കാന്‍ തീര്‍ത്ഥാടകര്‍ അറഫാ സംഗമത്തില്‍ പങ്കെടുക്കാന്‍ മിനയിലെ തമ്പുകളിലാണ് ഇപ്പോഴുളളത്. ആശുപത്രികളില്‍ ചികിത്സയിലുളള തീര്‍ത്ഥാടകരൊഴികെ മദീനയിലും മക്കയിലും എത്തിയ മുഴുവന്‍ ഇന്ത്യന്‍ തീര്‍ത്ഥാടകരും വൈകുന്നേരത്തോടെ മിനയിലെത്തി. ഇവിടെ നിന്നു 14 കിലോ മീറ്റര്‍ അകലെയാണ് അറഫാ മൈതാനം. മിനയില്‍ കിംഗ് അബ്ദുല്‍ അസീസ് പാലത്തിന്

gulf, saudi

ആശുപത്രിയില്‍ കഴിയുന്ന തീര്‍ത്ഥാടകരെ അറഫയിലെത്തിക്കും; അന്തരീക്ഷ താപം വെല്ലുവിളി

മക്ക: വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും അറഫാ സംഗമത്തില്‍ പങ്കെടുക്കാന്‍ വിപുലമായ സൗകരങ്ങള്‍. ശസ്ത്രക്രിയ്ക്കു വിധേയരായവരും ഐസിയുവില്‍ കഴിയുന്നവരും കുറച്ചു സമയം അറഫയില്‍ ചെലവഴിച്ച് ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമാകും. 40 ഇന്ത്യക്കാരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഹൃദയ ശസ്ത്രക്രിയ്ക്കു വിധേയരായ നൂറുകണക്കിന് വിദേശ തീര്‍ത്ഥാടകരാണ് ആശുപത്രികളില്‍ കഴിയുന്നത്. ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്ക് ഇതുവരെ ചികിത്സ ലഭ്യമാക്കി. പകര്‍ച്ച വ്യാധികള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താന്‍ ‘ഹെല്‍ത്ത് സ്റ്റാറ്റസ്

gulf, saudi

മിന താഴ്‌വര ഭക്തി സാന്ദ്രം; നാളെ അറഫ ദിനം

മക്ക: വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന് പുണ്യ ഭൂമി ഒരുങ്ങി. മിനായിലെ കൂടാരങ്ങള്‍ ലക്ഷ്യമാക്കി തീര്‍ഥാടകര്‍ യാത്ര തുടങ്ങി. മിനയില്‍ ഇന്നു രാത്രി ചെലവഴിച്ചതിനു ശേഷം നാളെ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ തീര്‍ത്ഥാടകര്‍ പങ്കെടുക്കം. ഒരു പകല്‍ മുഴുവന്‍ അറഫയില്‍ ചെലവഴിക്കും. കടുത്ത അന്തരീക്ഷ താപം കണക്കിലെടുത്തു അറഫയിലെ ടെന്റുകളില്‍ തന്നെ കഴിയാനാണ് തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശം. അറഫയിലെ നമിറ പളളിയിലെ അറഫയപ്രസംഗം 35 ഭാഷകളില്‍ തീര്‍ത്ഥാടകര്‍ക്കു ലഭ്യമാക്കാന്‍ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. അറഫ സംഗമം പൂര്‍ത്തിയാക്കി

gulf, saudi

‘ഇന്ദുലേഖ’ ലക്ഷണം കെട്ട നോവല്‍: ചില്ല വായന

മുഹമ്മദ് ബാസില്‍ ഒ പി റിയാദ്: അഞ്ച് വ്യത്യസ്ത കൃതികള്‍ പങ്കുവെച്ചു ചില്ലയുടെ മെയ്മാസ വായന ബത്ഹയിലെ ലുഹ ഹാളില്‍ സംഘടിപ്പിച്ചു. എം. സ്വരാജ് എഴുതിയ ‘പൂക്കളുടെ പുസ്തകം’ എന്ന കൃതിയുടെ വായന സുരേഷ് ലാല്‍ അവതരിപ്പിച്ചു. സ്‌കൂള്‍ കാലഘട്ടം മുതല്‍ എഴുത്തുകാരനെ ഭ്രമിപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്ത പൂക്കളെ തേടിയുള്ള യാത്രകളും കണ്ടെത്തലുകളൂം അവയുടെ ചരിത്രനിയോഗങ്ങളും കാവ്യബന്ധങ്ങളും പുസ്തകത്തില്‍ സ്വരാജ് മനോഹരമായി വിശദീകരിക്കുന്നുണ്ട്. മനുഷ്യചരിത്രത്തിന്റെ നിരവധി ഘട്ടങ്ങളില്‍ പൂക്കളുടെ സാന്നിദ്ധ്യം എങ്ങനെയായിരുന്നു എന്ന് ചര്‍ച്ച ചെയ്യുന്ന കൃതി

Scroll to Top