ബസ്റ്റ് വേ കൂട്ടായ്മ; നിഹാസ് പാനൂര്‍ നയിക്കും
റിയാദ്: ബെസ്റ്റ് വേ ഡ്രൈവേഴ്‌സ് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. രക്ഷാധികാരി മുസ്തഫ നെല്ലിക്കാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിഹാസ് പാനൂര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഷാനവാസ് വരവു ചിലവു കണക്കുകള്‍ അവതരിപ്പിച്ചു. അബ്ദുള്‍ മജീദ് പൂളക്കാടി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. പൊതുയോഗം 28 അംഗ ഭരണ സമിതിയെയും തെരഞ്ഞെടുത്തു. അബ്ദുല്‍ മജീദ് പൂളക്കാടി (ചെയര്‍മാന്‍), നിഹാസ് പാനൂര്‍ (പ്രസിഡന്റ്), കണ്ണന്‍ കോട്ടയം (സെക്രട്ടറി), ഷാനവാസ് വെമ്പഌ (ട്രഷറര്‍). ഹസ്സന്‍ പന്മന, മുസ്തഫ നെല്ലിക്കാപറമ്പ് (രക്ഷാധികാരി) എന്നിവരാണ് ഭാരവാഹികള്‍. […]














