ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് ‘കേളി ജ്വാല’ അവാര്‍ഡ്
റിയാദ്: കേളി കുടുംബവേദി ‘ജ്വാല-2025’ അവാര്‍ഡ് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന്. അധ്യാപിക, സൂപ്പര്‍വൈസര്‍, ഹെഡ്മിസ്ട്രസ്, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍, സി.ബി.എസ്.ഇ സെന്‍ട്രല്‍ ബോര്‍ഡ് പരീക്ഷാ സൂപ്രണ്ട്, വൈസ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ 35 വര്‍ഷത്തെ സേവന മികവിനാണ് അംഗീകാരം. റിയാദില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന്റെ അമരത്തെത്തുന്ന ആദ്യ വനിതാ പ്രിന്‍സിപ്പല്‍ കൂടിയാണ് മീരാ റഹ്മാന്‍. ആലുവ സ്വദേശിനിയാണ്. വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കേളി കുടുംബവേദി സംഘടിപ്പിക്കുന്ന ‘ജ്വാല […]












