പണാധിപത്യത്തിന് കളമൊരുക്കരുത്: കേളി
റിയാദ്: ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചയക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കേളി കലാസാംസ്‌കാരിക വേദി. ജനാധിപത്യത്തിന്റെ മൂല്യം ഉള്‍ക്കൊണ്ട് ജനങ്ങള്‍ക്കായി ശബ്ദിക്കുന്നവര്‍ വേണം തെരഞ്ഞെടുക്കപ്പെടേണ്ടത്. ഓരോ വോട്ടര്‍മാരും അവരവരുടെ ആവലാതികളും വേവലാതികളും പിന്നിട്ട വഴികളും ഭാവിയെകുറിച്ചുള്ള പ്രതീക്ഷകളും ചേര്‍ത്തു വെച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഇത്തരത്തില്‍ പതിനായിരങ്ങളുടെ പ്രതീക്ഷയാണ് ഓരോ വിജയിയും. വോട്ടര്‍മാരുടെ അശ്രദ്ധകൊണ്ട് തെറ്റായവര്‍ തിരഞ്ഞെടുക്കപ്പെട്ടുകൂടാ. പണത്തിനും, ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വഴിപ്പെടാത്തവരെ തെരഞ്ഞെടുക്കണം. ഓരോ വിജയിയും ഓരോ പൗരന്റെയും നാവാകണം. അതിനാല്‍ വോട്ടവകാശം […]







