വിദ്യാഭ്യാസ രംഗത്തെ നവീന പ്രവണതകള്‍ പങ്കുവെച്ച് റിയാദ് എഡ്യൂ എക്‌സ്‌പോ
റിയാദ്: ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമിയും ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷനും സംയുക്തമായി സംഘടിപ്പിച്ച റിയാദ് എഡ്യൂ എക്‌സ്‌പോ സമാപിച്ചു. അല്‍ യാസ്മീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, മെഷീന്‍ ലേര്‍ണിങ്, ഡാറ്റ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിംഗ്, കൊമേഴ്‌സ് തുടങ്ങിയ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രി വിദഗ്ദര്‍ നയിച്ച ക്ലാസുകള്‍ കരിയര്‍ മേഖലകളിലെ നവീന പ്രവണതകളിലേയ്ക്ക് വെളിച്ചം വീശുന്നതായിരുന്നു. ഇന്ത്യയിലെയും വിദേശങ്ങളിലെയും വിവിധ […]














