ഹുസൈന്‍ മണക്കാടിന് കേളി യാത്രയയപ്പ്
റിയാദ്: കേളി കേന്ദ്ര കമ്മറ്റി അംഗവും ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറിയുമായിരുന്ന ഹുസൈന്‍ മണക്കാടിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 34 വര്‍ഷം റിയാദിലെ സിങ്ക് കോട്ടിംഗ് കമ്പനിയില്‍ ഫോര്‍മാനായിരുന്നു. തിരുവനന്തപുരം മണക്കാട് സ്വദേശിയാണ്. കേളിയുടെ ആദ്യകാല അംഗം, കേളി ഗ്യാസ് ബക്കാല യൂണിറ്റ് സെക്രട്ടറി, ഏരിയ കമ്മറ്റി അംഗം, കേന്ദ്ര കമ്മറ്റി അംഗം, ഏരിയ രക്ഷാധികാരി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം കേളി വളണ്ടിയര്‍ ക്യാപ്റ്റനായും സേവനം അനുഷ്ഠിച്ചു. റിയാദ് ഡി പാലസ് ഓഡിറ്റോറിയത്തില്‍ […]














