ഡിഫ സൂപ്പര്‍കപ്പ് കലാശപ്പോരാട്ടം ജൂലൈ 26ന്
ദമ്മാം: ഫുട്‌ബോള്‍ പോരാട്ടങ്ങളുടെ ആവേശോജ്ജ്വല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഡിഫ സൂപ്പര്‍കപ്പ്-2024ന്റെ കലാശപ്പോരാട്ടം ജൂലൈ 26ന് അരങ്ങേറും. റാക്ക അല്‍ യമാമ യൂണിഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ വൈകീട്ട് 7.30ന് നടക്കുന്ന കലാശപ്പോരാട്ടത്തോടെ ഒന്നര മാസത്തോളം നീണ്ടുനിന്ന മേളക്ക് സമാപനമാകും. ഫൈനലില്‍ പസഫിക് ലോജിസ്റ്റിക് ബദര്‍ എഫ്‌സിയും ഡിമ ടിഷ്യു ഖാലിദിയ്യ എഫ്‌സിയും ഏറ്റ് മുട്ടും. സെമി ഫൈനല്‍ പോരാട്ടങ്ങളില്‍ യൂണി ഗാര്‍ബ് ദല്ല എഫ്‌സിയുടെയും നബാറ്റാറ്റ് ജുബൈല്‍ എഫ്‌സിയുടെയും വെല്ല് വിളികളെ അതിജയിച്ചാണ് ഇരു […]













