മോഹങ്ങള്‍ പൂവിടും മുന്‍പേ വിട; നൊമ്പരമായി ജിജോ ജോസഫിന്റെ വിയോഗം
ത്വായിഫ്: മലയാളി യുവാവ് ത്വായിഫില്‍ മരിച്ചു. ഇടുക്കി തൊടുപുഴ അഞ്ചിരി കുറ്റിമാക്കല്‍ വീട്ടില്‍ ജിജോ ജോസഫ് (29) ആണ് മരിച്ചത്. അല്‍ ഹദ മിലിറ്ററി ആശുപത്രി നഴ്‌സ് മീനു ഭാര്യയാണ്. ഇവരുടെ വിസയില്‍ ഈ വര്‍ഷം ജനുവരിയിലാണ് ജിജോ ത്വായിഫിലെത്തിയത്. ഒന്നര വര്‍ഷം മുമ്പായിരുന്നു വിവാഹം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. രാവിലെ ഭക്ഷണം കഴിച്ച് വിശ്രമത്തിനായി കിടന്നു. ഉച്ചക്ക് 12ന് വിളിച്ചെങ്കിലും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് ആംബുലന്‍സിന്റെ സഹായം തേടി. പരിശോധനയില്‍ മരിച്ചെന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹം […]














