പുതുവസ്ത്രം അണിഞ്ഞ് സ്‌കൂളിലേക്ക്; യാത്ര പറഞ്ഞത് സ്വര്‍ഗ്ഗത്തിലേക്ക്, കണ്ണീരിലാഴ്ത്തി ഹനീന്‍ മടങ്ങി
റിയാദ്: പഠനത്തിലും പാഠ്യേതര മേഖലകളിലും മികവ് പുലര്‍ത്തിയ ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഹനീന്‍ അബ്ദുസമദ് (15) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് റിയാദ് കിങ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ അഞ്ചിന് പ്ലസ് വണ്‍ ആദ്യ ദിനം യൂണിഫോമണിഞ്ഞ് സ്‌കൂളിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ ഹനീന്‍ വീട്ടില്‍ കുഴഞ്ഞുവീണു. ഉടന്‍ പ്രിന്‍സസ് നൂറ യൂണിവേഴ്‌സിറ്റി കാമ്പസിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്കിടെ ഇന്നലെയാണ് […]














