ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി
മക്ക: ഉംറ നിര്‍വ്വഹിക്കാന്‍ ജിദ്ദയില്‍ നിന്നു പോയ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ഹാജിയാര്‍പളളി തൂക്കുപാലത്തിന് സമീപം കാട്ടില്‍ ഹൗസില്‍ സൈദലവിയുടെ മകന്‍ ബഷീര്‍ (49) ആണ് മരിച്ചത്. ഉംറ നിര്‍വ്വഹിച്ചതിന് ശേഷം മസ്ജിദുല്‍ ഹറമില്‍ റമദാന്‍ ദിനങ്ങള്‍ ചെലവഴിക്കുമെന്ന് സുഹൃത്തുക്കളെ അറിയിച്ചിരുന്നു. മക്കയില്‍ സുഹൃത്തിനോപ്പമായിരുന്നു താമസം. എന്നാല്‍ ഹറമില്‍ പോയ ബഷീറിനെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അനേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. അതിനിടെ മക്ക പൊലീസ് റിയാദിലെ സ്‌പോണ്‍സറെ ബന്ധപ്പെട്ടു. റിയാദില്‍ ബഷീറിന്റെ സുഹൃത്തായ […]














