Sauditimesonline

seven abha
വിനോദത്തിന് വിമാനത്താവളത്തില്‍ പുതിയ കേന്ദ്രം; 'സെവന്‍ അബഹ' നാളെ നാടിന് സമര്‍പ്പിക്കും
gulf, saudi

ഇ-കൊമേഴ്‌സ് വിപ്ലവം: സൗദിയിലെ ഡെലിവറി മേഖല കുതിപ്പില്‍

റിയാദ്: ഡെലിവറി സേവന മേഖലയില്‍ ഈ വര്‍ഷം ആദ്യപാദത്തില്‍ സൗദി അറേബ്യ റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ചു. ആദ്യ മൂന്ന് മാസങ്ങളില്‍ രാജ്യത്തുടനീളം 11.8 കോടിയിലധികം ഡെലിവറി ഓര്‍ഡറുകള്‍ നടന്നതായി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 49 ശതമാനത്തിന്റെ വര്‍ധനവാണ് ഈ മേഖലയിലുണ്ടായത്. ഇ-കൊമേഴ്‌സ് മേഖലയിലെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും, ഡെലിവറി സേവനങ്ങളില്‍ സാങ്കേതികവിദ്യയുടെ ഉപയോഗവും കാര്യക്ഷമമായ പ്രവര്‍ത്തനരീതികളുമാണ് നേട്ടത്തിന് പിന്നില്‍. രാജ്യത്തെ മിക്ക പ്രവിശ്യകളിലും ഡെലിവറി സേവനങ്ങള്‍ സജീവമായിട്ടുണ്ടെങ്കിലും, തലസ്ഥാന നഗരമായ […]

gulf, saudi

തൃശ്ശൂര്‍ പടക്ക നിര്‍മാണശാല ദുരന്തം: ഒഐസിസി അനുശോചിച്ചു

റിയാദ്: തൃശ്ശൂര്‍ പടക്ക നിര്‍മാണശാലയിലെ ദാരുണ സംഭവത്തില്‍ റിയാദ് ഒഐസിസി അനുശോചനം അറിയിച്ചു. തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരവും വേദനാജനകവുമാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ഒഐസിസി നേതാക്കള്‍ അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും, അവര്‍ക്കാവശ്യമായ മികച്ച ചികിത്സയും പിന്തുണയും ലഭ്യമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും ഒഐസിസി ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കാന്‍ അധികാരികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഒഐസിസി ആവശ്യപ്പെട്ടു.

gulf, saudi

ജോസഫ് അറക്കലിന് ‘റിയ’ യാത്രയപ്പ്

റിയാദ്: 42 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) അംഗവും ഹ്യുമാനിറ്റേറിയന്‍ കണ്‍വീനറുമായ ജോസഫ് അറക്കലിന് സഹപ്രവര്‍ത്തകര്‍ യാത്രയപ്പ് നല്‍കി. അല്‍ ഹാദ കോണ്‍ട്രാക്ടിംഗ് കമ്പനി ജീവനക്കാരനായിരുന്നു. സംഘടനയുടെ വിവിധ സമിതികളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം, സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ചോല റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസക്കി, മഹേഷ് മുരളീധരന്‍, അരുണ്‍ നടരാജന്‍ ഡോ. പൊന്മുരുകന്‍, പീറ്റര്‍ രാജ്, വിവേക്, സന്ദീപ്,

gulf, saudi

വാല്‍പാറ അപകടം: റിയാദില്‍ അനുശോചനവും പ്രാര്‍ത്ഥനാസദസ്സും

റിയാദ്: വാല്‍പാറയില്‍ മിനി വാന്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് മരിച്ച മങ്കട പാങ്ങ് പള്ളിപ്പറമ്പ് ജി.എല്‍.പി. സ്‌കൂള്‍ അധ്യാപകരുടെ നിര്യാണത്തില്‍ റിയാദ് കെഎംസിസി അനുശോചിച്ചു. അധ്യാപകരുടെ ഓര്‍മയ്ക്കായി ബത്ഹയിലെ കെഎംസിസി ഓഫിസില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സദസ്സിലും മയ്യിത്ത് നിസ്‌കാരത്തിലും പ്രവാസി മലയാളികളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ബഷീര്‍ ഫൈസി വാദിനൂര്‍ പ്രാര്‍ത്ഥനകള്‍ക്കും മയ്യിത്ത് നിസ്‌കാരത്തിനും നേതൃത്വം നല്‍കി. വിദ്യാഭ്യാസ മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അധ്യാപകരുടെ അപ്രതീക്ഷിത വിയോഗം നാടിനും പ്രവാസികള്‍ക്കും നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം അനുസ്മരിച്ചു. അപകടത്തില്‍ പരിക്കേറ്റ്

gulf, saudi

കോഴിക്കോട് സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: കോഴിക്കോട് തിരുവാങ്ങൂര്‍ സ്വദേശി അബ്ദുള്‍ ആരിഫ് ചീക്കാനംചേരി (61) റിയാദില്‍ മരിച്ചു. ബത്ഹയിലെ താമസസ്ഥലത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സി.പി.ആര്‍ ഉള്‍പ്പെടെ പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ റെഡ് ക്രസന്റ് അധികൃതര്‍ പരിശോധന നടത്തി മരണം സ്ഥിരീകരിച്ചു. മുംതാസ് ആണ് ഭാര്യ. മക്കള്‍: ആയിഷ മര്‍ഫി റഹ്മാ ഷിയാന, ഫാത്തിമ ഷബ്‌നം (ഇരുവരും ഖത്തര്‍). നിയമനടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തിലാണ്

saudi

വായന വിനോദമല്ല, ജീവിതം മെച്ചപ്പെടുത്താനുള്ള തപസ്യ: സബീന എം. സാലി

റിയാദ്: സാമൂഹിക പുരോഗതിയുടെയും സാംസ്‌കാരിക വളര്‍ച്ചയുടെയും അടിത്തറ വായനയിലും എഴുത്തിലുമാണെന്ന് സാഹിത്യകാരി സബീന എം. സാലി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ കാലഘട്ടത്തില്‍ വായനയെയും എഴുത്തിനെയും അതീവ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും സമീപിക്കണമെന്നും അവര്‍ പറഞ്ഞു. ലൈവ് മീഡിയാ അക്കാദമി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ‘വള്ളീം പുള്ളീം’സുവനീറിന്റെ കവര്‍ പേജ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വിവര സാങ്കേതിക വിദ്യയുടെയും ഡിജിറ്റല്‍ മാധ്യമങ്ങളുടെയും കാലത്ത്, ആഴത്തിലുള്ള വായനയും ചിന്തയും കുറയുന്നുണ്ടോ എന്ന് പരിശോധിക്കണം. അറിവിന്റെ അടിത്തറയാണ് വായന. അതുകൊണ്ടുതന്നെ വെറുമൊരു വിനോദമായി

gulf, saudi

നഴ്‌സിംഗ് സേവനങ്ങള്‍ക്ക് ആദരവ്; കേളി ‘ജ്വാല’ അവാര്‍ഡ്

റിയാദ്: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് റിയാദിലെ നഴ്‌സുമാരെ ആദരിക്കാന്‍ കേളി കുടുംബവേദി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വനിതാ ദിനത്തോടനുബന്ധിച്ച് മുന്‍ വര്‍ഷങ്ങളില്‍ നല്‍കിയ ‘ജ്വാല’ അവാര്‍ഡ് ഇത്തവണ നഴ്‌സിംഗ് മേഖലയ്ക്ക് സമ്മാനിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. മെയ് 15ന് നടക്കുന്ന പരിപാടിയില്‍ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും സ്ത്രീ സംരംഭകരുടെ സ്റ്റാളുകളും ഒരുക്കും. സംഘാടക സമിതി യോഗം കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ശ്രീഷ സുകേഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഷഹീബ

gulf, saudi

അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നു സിദ്ദീഖ് തുവ്വൂരിന്റെ ‘മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍’

റിയാദ്: സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിന്റെ ‘മരുഭൂമിയലെ നേര്‍ക്കാഴ്ചകള്‍’ കവര്‍ പേജ് പ്രകാശനം ചെയ്തു. സുഹൃത്തുക്കള്‍ സാമൂഹിക മാധ്യമങ്ങളിലാണ് കവര്‍ പേജ് പ്രകാശനം ചെയ്തത്. രണ്ടു പതിറ്റാണ്ടിലേറെയായി സാമൂഹിക, സാസ്‌കാരിക ജീവകാരുണ്യ രംഗങ്ങളില്‍ സജീവമായ സിദ്ദീഖ് തുവ്വൂര്‍ നേരില്‍ കണ്ടതും അനുഭവിച്ചതും ഇടപെട്ടതുമായ മരുഭൂ ജീവിതങ്ങളുടെ അനുഭവ സാക്ഷ്യമാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. മരുഭൂമിയില്‍ കുടുങ്ങിയ മനുഷ്യ ജീവിതങ്ങളുടെ നരക യാതനകളും അവരെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന സാഹസിക അനുഭവങ്ങളും ഉള്‍ക്കൊളളുന്ന യാഥാര്‍ത്ഥ്യങ്ങളാണ് സിദ്ദീഖ് തുവ്വൂരിന്റെ രചന. ഡസ്റ്റിനി

gulf, saudi

ഐക്യത്തിന്റെ ആഘോഷം: സ്‌നേഹവും സൗഹൃദവും പങ്കുവെച്ച് ജിഎംഎഫ്

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഈദ്, ഈസ്റ്റര്‍, വിഷു ആഘോഷിച്ചു. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ സംഗമ വേദിയില്‍ വിവിധ മത, സാംസ്‌കാരിക ആഘോഷങ്ങള്‍ ഐക്യത്തിന്റെ പ്രതീകമായി. വിനോദ സഞ്ചാരത്തിനിടെ കേരളത്തില്‍ നിന്നുള്ള അധ്യാപകരുടെ ദാരുണാന്ത്യത്തിലും ജിഎംഎഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗം മജീദ് ചിങ്ങോലിയുടെ പിതാവിന്റെ നിര്യാണത്തിലും യോഗം അനുസ്മരിച്ചു റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. അല്‍ഷിഫ മെഡിക്കല്‍ സെന്ററിലെ ഡോ. ഇദ്രീസ് മുഖ്യാതിഥിയായിരുന്നു. ജിഎംഎഫ് ചെയര്‍മാന്‍

gulf, saudi

അജിത് ഡോവല്‍ സൗദിയില്‍; ഊര്‍ജ്ജ, വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

റിയാദ്: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. ഇന്നലെ റിയാദിലെത്തിയ അദ്ദേഹം സൗദി ഭരണ തലത്തിലെ ഉന്നതരുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി. ജിദ്ദ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, സൗദി വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി മിനിസ്റ്റര്‍ ഡോ. സൗദ് അല്‍സാത്തി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സൗദി ഊര്‍ജ്ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍, വിദേശകാര്യ മന്ത്രി പ്രിന്‍സ്

gulf, saudi

ലോകം കൈയടിച്ച ഫാത്തിമയുടെ ‘സേഫ് പ്ലേസ്’

റിയാദ്: പ്രവാസ മണ്ണില്‍ അറിവിന്റെയും സര്‍ഗാത്മകതയുടെയും പുതിയ അധ്യായം രചിച്ചു മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി ഫത്തിമ സെഹ്‌റ സമീര്‍. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്ന് തയ്യാറാക്കിയ ഏറ്റവും വലിയ ‘മള്‍ട്ടിനാഷണല്‍ സ്റ്റുഡന്റ് ആന്തോളജി’ എന്ന വേള്‍ഡ് റെക്കോര്‍ഡ് നേട്ടത്തില്‍ പങ്കാളിയായിരിക്കുകയാണ് സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന ആലപ്പുഴ കായംകുളം സ്വദേശിനി. യുനസ്‌കോ, യുഎഇ വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ അനുമോദനവും നേടി. ‘വിസ്‌പേഴ്‌സ് ഓഫ് വാന്‍ഡര്‍ലസ്റ്റ്’ എന്ന സാഹിത്യ സമാഹാരത്തില്‍ ‘സേഫ് പ്ലേസ്’ എന്ന ചെറുകഥയാണ് ഫാത്തിമ

gulf, saudi

ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സിലില്‍ നിന്നു വിവിധ തലങ്ങളിലേക്ക് തിരഞ്ഞെടുത്ത നേതാക്കള്‍ക്കു സ്വീകരണവും ഈസ്റ്റര്‍-വിഷു ആഘോഷങ്ങളും അരങ്ങേറി. റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് ബിന്‍യാമിന്‍ ബില്‍റു അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ മുന്‍ സെക്രട്ടറി നൗഷാദ് ആലുവ ഉദ്ഘാടനം ചെയ്തു. റിയാദ് കൗണ്‍സില്‍ സെക്രട്ടറി റിയാസ് വണ്ടൂര്‍ ആമുഖ പ്രഭാഷണം നടത്തി. റിയാദ് കൗണ്‍സില്‍ ജോയിന്‍ സെക്രട്ടറി സൗമ്യ തോമസ് ഈസ്റ്റര്‍ സന്ദേശവും ഇവന്റ് ഫോറം കോര്‍ഡിനേറ്റര്‍ സബ്രിന്‍ ഷംനാസ് വിഷു സന്ദേശവും പങ്കുവെച്ചു. ഗ്ലോബല്‍ കേബിനറ്റ്

gulf, saudi

കഠിനാധ്വാനത്തിന്റെ ഉന്നത വിജയം; റിമ ഷുക്കൂറിനെ അനുമോദിച്ച് ഒ.ഐ.സി.സി.

റിയാദ്: കാനഡയിലെ ട്രെന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദാനന്തര ബിരുദം നേടിയ റിമ ഷുക്കൂറിന് ഒ.ഐ.സി.സി എറണാ കുളം ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും മുന്‍ എറണാകുളം ജില്ലാ പ്രസിഡന്റുമായ ഷുക്കൂര്‍ ആലുവയുടെ മകളാണ്. എല്‍കെജി മുതല്‍ പ്ലസ് ടൂ വരെ റിയാദിലായിരുന്നു പഠനം. ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയതിന് ശേഷമാണ് ബിഗ് ഡാറ്റാ അനലറ്റിക്‌സില്‍ ഉപരിപഠനം നടത്തിയത്. റിയാദ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ്

gulf, saudi

മദീനയില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വരവേല്‍പ്പ്

മദീന: ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘത്തിന് മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ജിദ്ദ കോണ്‍സല്‍ ജനറല്‍ ഫഹദ് സൂരി എന്നിവര്‍ ചേര്‍ന്ന് തീര്‍ത്ഥാടകരെ വരവേറ്റു. സൗദി സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി മന്ത്രിമാരായ പ്രൊഫ. അബ്ദുല്‍ അസീസ് വസ്സാന്‍, എന്‍ജിനീയര്‍ അയാദ് അബ്ദുള്‍ റഹ്മാന്‍ റഹ്ബിനി എന്നിവര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ അംബാസഡര്‍

Scroll to Top