അലിഫ് ഖുര്‍ആന്‍ മുസാബഖ ഗ്രാന്റ് ഫിനാലെ
റിയാദ്: വിശുദ്ധിയുടെ ദിനങ്ങളെ ധന്യമാക്കി എട്ടാമത് എഡിഷന്‍ ഖുര്‍ആന്‍ മുസാബഖ ഗ്രാന്‍ന്റ് ഫിനാലെ സമാപിച്ചു. അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇസ്ലാമിക് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരമാണ് ഖുര്‍ആന്‍ മുസാബഖ. പ്രഭാഷകന്‍ അശൈഖ് നാസിര്‍ ഹുസൈന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഖുര്‍ആനിക സൂക്തങ്ങള്‍ നിയമാനുസൃതം പാരായണം ചെയ്യുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ലഭിച്ചവരാണ് ഗ്രാന്‍ഡ്ഫിനാലെ മത്സരാര്‍ത്ഥികള്‍. ഫെബ്രുവരി 15ന് നടന്ന ഒന്നാം റൗണ്ടിലും ഫെബ്രുവരി 17ന് നടന്ന രണ്ടാം റൗണ്ടിലും വിജയിച്ച് യോഗ്യത നേടിയ മത്സരാര്‍ത്ഥികള്‍ ഫൈനലില്‍ നാല് […]














