റിയാദില്‍ മരിച്ച നിസ്സാമിന്റെ മയ്യിത്ത് നാട്ടില്‍ ഖബറടക്കും
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ ആലപ്പുഴ കായംകുളം കീരിക്കാട് തെക്ക് എന്‍എച് വില്ലയില്‍ നിസ്സാം ഹസ്സന്‍കുഞ്ഞിന്റെ (44) മയ്യിത്ത് ഏപ്രില്‍ 14ന് നാട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം 5.25ന് റിയാദ്-ദല്‍ഹി-കൊച്ചി എയര്‍ ഇന്ത്യാ വിമാനത്തിലാണ് കൊണ്ടുപോവുക. 15ന് രാവിലെ ഇന്ത്യന്‍ സമയം 10.35ന് നെടുമ്പാശ്ശേരിയില്‍ എത്തുന്ന മയ്യിത്ത് എറണാകുളം കെഎംസിസി ഷിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആംബുലന്‍സില്‍ വീട്ടിലെത്തിക്കും. സഹോദരന്‍ നിയാസ് ഹസ്സന്‍ കുഞ്ഞ് അനുഗമിക്കും. ഖബറടക്കം അസര്‍ നമസ്‌കാരാനന്തരം കായംകുളം ഐക്യജംഗ്ഷന് തെക്ക് ചറക്കുളങ്ങര ജമാഅത്ത് […]













