‘മദര്‍ മേരി കംസ് ടു മീ’ വായനാനുഭവം പങ്കുവെച്ച് ചില്ല
റിയാദ്: പ്രസക്തവും വ്യത്യസ്തവുമായ അഞ്ചു പുസ്തകങ്ങളുടെ വായനാനുഭവം പങ്കുവെച്ച് ചില്ല. ബത്ഹ ലുഹ ഓഡിറ്റോറിയത്തിലായിരുന്ന പരിപാടി. അരുന്ധതി റോയ് രചിച്ച ഏറ്റവും പുതിയ പുസ്തകം ‘മദര്‍ മേരി കംസ് ടു മീ’ എന്ന ഓര്‍മ്മകുറിപ്പുകളുടെ വായനയാണ് സെപ്തംബര്‍ മാസത്തെ ചര്‍ച്ചയുടെ കേന്ദ്രവിഷയമായത്. ഷഹീബ വി. കെ വായനാനുഭവം പങ്കുവെച്ചു. അരുന്ധതി തന്റെ അമ്മ മേരി റോയിയുമായുള്ള അടുപ്പവും അകലവും നിറഞ്ഞ ബാല്യകാലത്തെ മനോഹരമായി അവതരിപ്പിച്ചു എന്ന് ഷഹീബ അഭിപ്രായപ്പെട്ടു. ഖേദകരമായ അനുഭവങ്ങള്‍ക്കിടയിലും തന്നിലെ എഴുത്തുകാരിയെ രൂപപ്പെടുത്തിയ അമ്മയെ […]














