Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു
gulf, saudi

റിയാദ് ഫാമിലി കോണ്‍ഫറന്‍സ് മെയ് 23ന്; സ്വാഗതസംഘം രൂപീകരിച്ചു

റിയാദ്: ‘വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തില്‍ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.സി) ഫാമിലി കോണ്‍ഫറന്‍സ് മെയ് 23ന് നടക്കും. സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്കായി സ്വാഗത സംഘവും പ്രീകോണ്‍ഫറന്‍സും നടന്നു. സൗദി ഇസ്‌ലാഹി കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. നൂറുദ്ദീന്‍ സ്വലാഹി മദീന മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ആര്‍.ഐ.സി.സി ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ് വേങ്ങര അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി, ഉമര്‍ ശരീഫ്, അബ്ദുല്ല അല്‍ ഹികമി, […]

gulf, saudi

കെപിസിസി അമരക്കാരന്‍ അഡ്വ. സണ്ണി ജോസഫിന് അഭിനന്ദനം

റിയാദ്: നിയുക്ത കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എയെ റിയാദ് ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി അഭിനന്ദിച്ചു. ബത്ഹ സബര്‍മതിയില്‍ നടന്ന ഭാരവാഹി യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അനുമോദന ചടങ്ങ് ഉല്‍ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍, കോഴിക്കോട് സര്‍വ്വകലാശാലകളില്‍ കെഎസ്‌യു സിന്‍ഡിക്കേറ്റ് അംഗം, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍, ഡി സി സി അധ്യക്ഷന്‍, ജില്ലാ യുഡിഎഫ് ചെയര്‍മാന്‍, തലശ്ശേരി കാര്‍ഷികവികസന ബാങ്ക് അധ്യക്ഷന്‍,

gulf, saudi

അനന്ത കൃഷ്ണന്‍ ചികിത്സ സഹായം കൈമാറി

റിയാദ്: കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശി അനന്തകൃഷ്ണന്റെ ചികിത്സ ഫണ്ടിലേക്ക് റിയാദ് കോട്ടയം ഒഐസിസി ചികിത്സാ സഹായം കൈമാറി. പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സഹായം. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒഐസിസി കോട്ടയം ജില്ലാ അംഗങ്ങളില്‍ നിന്നു ശേഖരിച്ച തുക പാമ്പാടി ജീവന്‍ രക്ഷ സമിതി ഭാരവാഹികള്‍ക്ക് ഒഐസിസി ജില്ലാ കമ്മിറ്റിക്കുവേണ്ടി സാം ആലക്കോട് 62,500 രൂപയുടെ ചെക്ക് കൈമാറി. ചടങ്ങില്‍ പാമ്പാടി പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍മാരും ഒഐസിസി പ്രവര്‍ത്തകരുംപങ്കെടുത്തു.

gulf, saudi

ഗാര്‍ഹിക തൊഴിലാളികളുടെ ‘ഹൂറൂബ്’ മാറ്റാന്‍ അവസരം

റിയാദ്: തൊഴിലുടമയില്‍ നിന്നു ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്ത ‘ഹുറൂബ്’ കാറ്റഗറിയില്‍പെട്ട ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പദവി ശരിയാക്കാന്‍ ആറു മാസം സമയം അനുവദിച്ചതായി സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. മുസാനാദ് വെബ് പോര്‍ട്ടല്‍ വഴി പുതിയ തൊഴിലുടമയ്ക്ക് ഹുറൂബ് പട്ടികയില്‍ ഉള്‍പ്പെട്ടവരെ തൊഴിലാളികളായി നിയമിക്കാമെന്നും മന്ത്രാലയം അറിയിച്ചു. മലയാളി ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ നിയമ ലംഘകരായി കഴിയുന്ന നൂറുകണക്കിന് വിദേശികള്‍ക്ക് അനുഗ്രഹമാണ് പദവി ശരിയാക്കാനുളള അവസരം. ഹൂറൂബിന്റെ പട്ടികയിഫ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് ഇഖാമ പുതുക്കാനും

gulf, saudi

മദ്‌റസാ ഫെസ്റ്റ്; ദാറുല്‍ ഫുര്‍ഖാന്‍ ജേതാക്കള്‍

റിയാദ്: കെഎംസിസി ധര്‍മടം മണ്ഡലം കമ്മിറ്റി ‘ഇഗ്‌നൈറ്റ്’ സീസണ്‍-4ന്റെ ഭാഗമായി റിയാദിലെ മദ്‌റസകള്‍ പങ്കെടുത്ത ‘മവദ്ദ’ മദ്‌റസ ഫെസ്റ്റില്‍ ദാറുല്‍ ഫുര്‍ഖാന്‍ മദ്‌റസ അസീസിയ ചാമ്പ്യന്മാരായി. വാദി ത്വയ്ബ മദ്‌റസക്കാണ് രണ്ടാം സ്ഥാനം. ‘മുസ്‌ലിം ലീഗ്; ഈ സമുദായം എന്ത് നേടി?’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. റിയാദ് കെഎംസിസി ചെയര്‍മാന്‍ യു.പി. മുസ്തഫ മുഖ്യ

gulf, saudi

ക്രിക്കറ്റ് കൂട്ടായ്മ ‘മാര്‍ക്’ രൂപീകരിച്ചു; മലപ്പുറം പ്രീമിയര്‍ ലീഗ് ജൂലൈ 11ന്

റിയാദ്: മലപ്പുറം അസോസിയേഷന്‍ ഓഫ് റിയാദ് ക്രിക്കറ്റ് (മാര്‍ക്) കൂട്ടായ്മ രൂപീകരിച്ചു. ചെറീയസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തിലിണ് സംഘടന രൂപീകരിച്ചതായി പ്രഖ്യാപിച്ചത്. ഭാരവാഹികളായി സമീര്‍ തിരൂര്‍കാട് (പ്രസിഡന്റ്), നബീല്‍ എടപ്പാള്‍ (വൈസ് പ്രസിഡന്റ് ) ഇീതിയാസ് കൊണ്ടോട്ടി (സെക്രട്ടറി), ഹസ്സന്‍ ചെമ്മാട്, നിസാര്‍ പെരിന്തല്‍മണ്ണ (ജോയിന്റ്. സെക്രട്ടറിമാര്‍), ബിന്‍ഷാദ് പെരിന്തല്‍മണ്ണ (ട്രഷറര്‍), ഇര്‍ഷാദ് പരപ്പനങ്ങാടി, സല്‍മാനുല്‍ ഫാരിസ്, നിസാര്‍ കൊണ്ടോട്ടി, ഫാസില്‍ താനൂര്‍, ആഷിക് പരപ്പനങ്ങാടി, ഹബീബ് ചെമ്മാട് (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലയില്‍

gulf, saudi

അറാര്‍ സിറ്റി ഫ്‌ളവര്‍ നവീകരിച്ച സ്‌റ്റോലേയ്ക്ക് മാറുന്നു

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി അറാര്‍ സിറ്റി ഫ്‌ളവര്‍ നവീകരിച്ച സ്‌റ്റോലേയ്ക്ക് മാറുന്നു അറാര്‍ ശാഖ കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ ടെലിമണിയുടെ എതിര്‍വശത്ത് മുഹമ്മദിയ്യ സ്ട്രീറ്റിലേയ്ക്കു മാറി പ്രവര്‍ത്തനം ആരംഭിക്കുന്നു. വിപുലമായ സൗകര്യങ്ങളോടെ നവീകരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിന്റെ ഉദ്ഘാടനം മെയ് 14ന് വൈകീട്ട് 5.30ന് നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിലക്കിഴിവും വിവിധ ഓഫറുകളും പ്രഖ്യാപിച്ചു. 100 റിയാലിന് ആദ്യം പര്‍ച്ചേസ് ചെയ്യുന്ന 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന് സൗജന്യ പര്‍ച്ചേസിന് ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും.

gulf, saudi

സ്ത്രീ ശാക്തീകരണം പരിഗണനയല്ല അവകാശമാണ്: ഡോ. ആനി ലിബു

റിയാദ്: സ്ത്രീ പോരാട്ടത്തിന്റെയും ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി മാറിക്കൊണ്ടിരിക്കുകയാണെന്നു വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഡോ. ആനി ലിബു. അതിനുത്തമോദാഹരണമാണ് പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ നടത്തുന്ന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നടപടിയില്‍ പങ്കാളികളായ കേണല്‍ സൊഫീയ ഖുറേഷിയുടെയും വിങ് കമാണ്ടര്‍ വ്യോമിക സിങ്ങിന്റെയും സാന്നിധ്യമെന്നും അവര്‍ പറഞ്ഞു. ബഹിരാകാശത്തെക്ക് പോയി തിരിച്ചെത്തിയ സുനിത വില്യംസ് ലോത്തിന് മുമ്പിലുണ്ട്. സ്ത്രീ എന്തെല്ലാം നേരിട്ടാലാണ് മുന്നേറാന്‍ സാധിക്കുക എന്നത് നിരന്തരം ചോദിച്ചു കൊണ്ടിരിക്കണമെന്നും സ്ത്രീ ശാക്തീകരണം എന്നത് സ്ത്രീക്ക് കിട്ടേണ്ട

gulf, saudi

ഡ്യൂണ്‍സ് സ്‌കൂളില്‍ മാതൃദിനാഘോഷം

റിയാദ്: മാതൃസ്‌നേഹത്തിന്റെ ഉത്സവ നിറവില്‍ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാതൃദിനം ആഘോഷിച്ചു. കുരുന്നുകള്‍ക്കൊപ്പം അമ്മമാരും വൈവിധ്യമാര്‍ന്ന സര്‍ഗ വിരുന്നില്‍ പങ്കെടുത്തു. അമ്മമാരോടൊപ്പം കുട്ടികള്‍ നൃത്തച്ചുവടുവെച്ചും പാട്ടുപാടിയും മാതൃസ്‌നേഹം പ്രകടിപ്പിക്കുന്ന കലാ പ്രകടനങ്ങളാണ് അരങ്ങേറിയത്. പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, ഹെഡ് മിസ്ട്രസ്സ് വിദ്യ വിനോദ്, സിഒഇ ഷാനിജ ഷനോജ് എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, ഹെഡ്മിസ്ട്രസ് വിദ്യ വിനോദ് എന്നിവര്‍ മാതൃദിന സന്ദേശം നല്‍കി. കോര്‍ഡിനേറ്റര്‍മാരായ സുനിത, അസ്മിന്‍, ബീന എന്നിവര്‍ നേതൃത്വം നല്‍കി. ബിയാന്‍ക, ഹരിത

gulf, saudi

ഇന്ത്യ-പാക് യുദ്ധം: 27 വിമാനത്താവളങ്ങള്‍ അടച്ചു

ദല്‍ഹി: ഇന്ത്യാ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ 27 വിമാനത്താവളങ്ങള്‍ അടച്ചതായി അധികൃതര്‍. അതിര്‍ത്തി സംസ്ഥാനങ്ങള്‍ ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാക് ആക്രമണത്തിന് കനത്ത തിരിച്ചടി തുടങ്ങിയ സാഹചര്യത്തിലാണ് ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. മെയ് 10 വരെയാണ് വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നത്. ഇതോടെ ഹജ്ജ് തീര്‍ത്ഥാടകരുടെ ഷെഡ്യൂള്‍ മാറും. സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു ഇന്ത്യയിലേയ്ക്കുളള നൂറുകണക്കിന് വിമാന സര്‍വ്വീസുകളും റദ്ദാക്കേണ്ടി വരും. ഇന്ത്യന്‍ എയര്‍ലൈന്‍സ് 430 സര്‍വ്വീസുകള്‍ ഇന്നു റദ്ദാക്കിയതായി അധികൃതര്‍

gulf, saudi

ധര്‍മടം കെഎംസിസി ‘മവദ്ദ’ ഫെസ്റ്റ് മെയ് 9ന്

റിയാദ്: ധര്‍മ്മടം മണ്ഡലം കെഎംസിസി ഇഗ്‌നൈറ്റ് സീസണ്‍-4ന്റെ ഭാഗമായി ‘മവദ്ദ’ മദ്‌റസ ഫെസ്റ്റ് മെയ് 9ന് മദീന ഹൈപ്പര്‍ മാര്‍കറ്റ് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. റിയാദിലെ വിവിധ മദ്രസകളുടെ പങ്കാളിത്തത്തോടെയാണ് വിദ്യാര്‍ത്ഥികളുടെ കലാ പ്രകടനങ്ങള്‍. ഹിഫ്ദ് (ഖുര്‍ആന്‍ മനപാഠം), ഖുര്‍ആന്‍ പാരായണം, പ്രസംഗം, ഇസ്ലാമിക ഗാനം തുടങ്ങിയ മത്സരങ്ങള്‍ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ഉപഹാരം സമ്മാനിക്കും. ധാര്‍മികതയുടെ പരിപോഷണം നേടുന്നതിനോടൊപ്പം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് കലാ രംഗത്തുള്ള കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കളും വേദിയൊരുക്കുകയാണ് ലക്ഷ്യമെന്ന്

gulf, saudi

കേളി മലാസ് യൂണിറ്റ് ക്യാരം ടൂര്‍ണമെന്റ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് യൂണിറ്റ് സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ക്യാരം ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. എട്ട് ടീം അംഗങ്ങള്‍ മത്സരത്തില്‍ മാറ്റുരച്ചു. കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. മലാസ് യൂണിറ്റ് വൈസ് പ്രസിഡന്റ് അന്‍വര്‍ അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഹസ്സന്‍, ചെയര്‍മാന്‍ ജവാദ്, മലാസ് രക്ഷധികാരി സമിതി കണ്‍വീനര്‍ സുനില്‍, മലാസ് ഏരിയ പ്രസിഡന്റ് മുകുന്ദന്‍, ഏരിയ ട്രഷറര്‍ സിംനേഷ്, ഏരിയ ജോയിന്റ് സെക്രട്ടറി സുജിത്ത്,

gulf, saudi

ഡ്യൂണ്‍സ് സ്‌കൂള്‍ മുര്‍സലാത്ത് ശാഖ ഉദ്ഘാടനം

റിയാദ്: ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മുര്‍സലാത്ത് ശാഖ ഉദ്ഘാടനം ചെയ്തു. ദാര്‍ അല്‍സലാം ഗ്രൂപ്പ് ജനറല്‍ മാനേജര്‍ യഹിയ തവാഹിരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പൗരപ്രമുഖര്‍ ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഷര്‍ സന്നിഹിതരായിരുന്നു. കുരുന്നുകളുടെ കലാപരിപാടികളോടെ പ്രവേശനോത്സവും അരങ്ങേറി. പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, അഡ്മിനിസ്‌ട്രേറ്റീവ് ആന്റ് ഫിനാന്‍സ് മാനേജര്‍ ഷാനോജ് അബ്ദുള്ള, ഹെഡ്മിസ്ട്രസ് വിദ്യാ വിനോദ്, സിഒഇ ഷാനിജ ഷനോജ് എന്നിവര്‍ കേക്ക് മുറിച്ചായിരുന്നു പ്രവേശനോത്സവം. സമഗ്ര വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസം ലക്ഷ്യവയ്ക്കുന്നത്. ഇതിനു ഉതകുന്ന പഠന,

gulf, saudi

ഓപ്പറേഷന്‍ സിന്ദൂര്‍: സേനയ്ക്കു അഭിവാദ്യം അര്‍പ്പിച്ച് റിയാദ് ഒ.ഐ.സി.സി

റിയാദ്: ഓപ്പറേഷന്‍ ‘സിന്ദൂര്‍’ സൈനിക നടപടിയില്‍ പങ്കാളികളായ സേനകളെ അഭിനന്ദിച്ച് റിയാദ് ഒഐസിസി. നിരപരാധികളായ വിനോദ സഞ്ചാരികളെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിനെതിരെ ഭീകരവാദ പരീശീലന കേന്ദ്രങ്ങളില്‍ ചെന്ന് തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ ഉചിതമായ നടപടി രാജ്യത്തെ ഓരോ പൗരനും അഭിമാന നിമിഷമാണന്നും ഒ.ഐ.സി.സി. പ്രസ്താവനയില്‍ പറഞ്ഞു. പാക് ഭീകരുടെ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും തകര്‍ത്ത് തരിപ്പണമാക്കി പഹല്‍ഗാമിലെ നിരപരാധികളായ രക്തസാക്ഷ്യകളുടെ കുടുംബത്തിനോടും രാജ്യത്തോടും ഇന്ത്യന്‍ സേന നീതി പുലര്‍ത്തിയതായും ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വ്യക്തമാക്കി.

Scroll to Top