പ്രധാനമന്ത്രി ജിദ്ദയില്‍; ഊഷ്മള വരവേല്പ്
റിയാദ്: ദ്വിദിന സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ജിദ്ദയില്‍ ഊഷ്മള സ്വീകരണം. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മക്ക ഡപ്യൂട്ടി ഗവര്‍ണറുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ വരവേറ്റു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമദ് ഖാന്‍സൂരി, മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വര്‍ണാഭമായ ആഘോഷ കലാ പരിപാടികളോടെ ഇന്ത്യന്‍ സമൂഹം നരേന്ദ്രമോദിയ്ക്കു ജിദ്ദ റിട്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ സ്വീകരണം നല്‍കി. മോദി.. മോദി എന്ന് സംബോദന […]












