Sauditimesonline

2 pravasi career
പ്രവാസി വെല്‍ഫെയര്‍ 'അണ്‍ബോക്‌സ് ബി.ഐ' പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്

Saudi News

gulf, saudi

മധുകുമാറിന് നവയുഗം യാത്രയയപ്പ്

ദമ്മാം: പതിനഞ്ചു വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന മധുകുമാറിന് നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം മേഖല കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ദമ്മാം സിറ്റി കമ്മിറ്റി ഓഫിസില്‍ നടന്ന പരിപാടിയില്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. നവയുഗത്തിന്റെ ഉപഹാരം ദമ്മാം മേഖല കമ്മിറ്റി പ്രസിഡന്റ് തമ്പാന്‍ നടരാജന്‍ സമ്മാനിച്ചു. നവയുഗം മേഖല നേതാക്കളായ സാബു വര്‍ക്കല, ജാബിര്‍, സഞ്ജു, ശെല്‍വന്‍, ഇര്‍ഷാദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തിരുവല്ല സ്വദേശിയായ മധുകുമാര്‍ പതിനഞ്ചു വര്‍ഷമായി ദമ്മാമിലെ അബ്ദുള്‍ കരീം ഹോള്‍ഡിങ് […]

gulf, saudi

കെഎംസിസി ഇഫ്താര്‍ സംഗമം മാര്‍ച്ച് 14ന്

റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഇഫ്ത്താര്‍ സംഗമം മാര്‍ച്ച് 14ന് നടക്കും. ശിഫയിലെ അല്‍ അമൈരി ഓഡിറ്റോറിയത്തിലാണ് സംഗമം. സാമൂഹ്യ രാഷ്ട്രീയ മത രംഗത്തെ പ്രമുഖരടക്കം ആറായിരം അതിഥികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പരിപാടിയുടെ വിജയത്തിന് വിപുലമായ സംഘാടക സമിതിക്കും രൂപം നല്‍കി. കെഎംസിസി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി കെ ഫൈസല്‍ ബാബു ഉദ്ഘാടനം

gulf, saudi

പൊന്നാനി കൂട്ടായ്മ ഇഫ്താര്‍ സംഗമം

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് ഘടകം സമൂഹ ഇഫ്താര്‍ സംഗമം ഒരുക്കി. എക്‌സിറ്റ് 18ലെ അല്‍ മനഖ വിശ്രമ കേന്ദ്രത്തില്‍ നടന്ന ഇഫ്താറില്‍ സമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ 1300റിലധികം അതിഥികള്‍ പങ്കെടുത്തു. സാംസ്‌കാരിക പരിപാടി മുഖ്യ രക്ഷാധികാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ സലിം കളക്കര ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ അധ്യക്ഷത വഹിച്ചു. മുഖ്യ പ്രായോജകരായ ഫിഫ്റ്റി ഫിഫ്റ്റി കമ്പനി മേധാവി അബ്ദു റഹ്മാന് ഉപഹാരം ജനസേവനം ചെയര്‍മാന്‍ എംഎ ഖാദറും

gulf, saudi

പ്രവാസികളുടെ ആവശ്യങ്ങള്‍ പ്രസക്തം; സഭയില്‍ അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പ്രവാസി ലീഗല്‍ സെല്‍ (പിഎല്‍സി) പ്രതിനിധികള്‍ നിയമസഭ പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. നോര്‍ക്ക റൂട്‌സ്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട 25ലധികം വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനം പ്രതിപക്ഷ നേതാവിന് സമര്‍പ്പിച്ചു. കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പല വിഷയങ്ങളിലും അനുഭാവ പൂര്‍ണമായ സമീപനമാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചതെന്ന് പിഎല്‍സി പ്രതിനിധികള്‍ പറഞ്ഞു. നോര്‍ക്ക റൂട്‌സിലും ക്ഷേമനിധി ബോര്‍ഡിലും കരാര്‍, താല്‍ക തസ്തികകളില്‍ നിശ്ചിത ശതമാനം അര്‍ഹരായ പ്രവാസികള്‍ക്ക് സംവരണം ചെയ്യുക,

gulf, saudi

തലശ്ശേരി കൂട്ടായ്മ ഇഫ്താര്‍ സംഗമം

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ബദറിലെ റിമാസ് സെലിബ്രേഷന്‍ ഹാളില്‍ നടന്ന ഇഫ്താറില്‍ 650തിലധികം അംഗങ്ങളും റിയാദിലെ സാമൂഹിക ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്തു. സെന്ഹ ഫാത്തിമ ശഹ്‌സാദ് നടത്തിയ ഖിറാഅത്തോടെ ആരംഭിച്ച യോഗം പ്രസിഡന്റ് തന്‍വീര്‍ ഹാഷിം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷമീര്‍ തീക്കൂക്കില്‍ റമദാന്‍ സന്ദേശം നല്‍കി. ടിഎംഡബ്ല്യുഎ തലശ്ശേരിയില്‍ നടത്തുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഈ വര്‍ഷം സ്‌പെഷ്യല്‍ പ്രൊജക്റ്റ് ടീമിന്റെ

gulf, saudi

തസ്‌നീം ഷാജഹാന് മക്കയില്‍ സ്വീകരണം

റിയാദ്: നാഷണല്‍ വുമണ്‍സ് ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് തസ്‌നീം ഷാജഹാന് മക്കയില്‍ സ്വീകരണം. ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) സ്ഥാപക നേതാവും മുന്‍ എംപിയുമായ മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകളാണ്. മക്കയില്‍ ഉംറ നിര്‍വ്വഹിക്കാന്‍ എത്തിയ വേളയില്‍ ഐഎംസിസി നാഷ്ണല്‍ കമ്മറ്റിയുടെ ഉപഹാരം ദേശീയ വൈസ് പ്രസിഡന്റ് തൈപ്പറമ്പില്‍ എസ് സജിമോന്‍ സമ്മാനിച്ചു. മക്ക കമ്മിറ്റി പ്രസിഡന്റ ഷബീര്‍ കൊല്ലം, സലീം, ഷാജഹാന്‍, റിയാസ് എറണാകുളം എന്നിവര്‍ സന്നിഹിതരായിരുന്നു.

gulf, saudi

കേളി കുടുംബ സുരക്ഷാ പദ്ധതി വിശദീകരണ യോഗം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ‘കേളി കുടുംബ സുരക്ഷാ’ പദ്ധതി വിശദീകരണ യോഗം സംഘടിപ്പിച്ചു. ബത്ഹ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കേളി ഓഫീസില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഏരിയ പ്രസിഡന്റ് ഷഫീക്ക് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി രാമകൃഷ്ണന്‍ ധനുവച്ചപുരം ആമുഖപ്രസംഗം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം പദ്ധതി വിശദീകരിച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നു പങ്കാളികളായവരുടെ സംശയങ്ങള്‍ക്ക് പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ മറുപടി പറഞ്ഞു. മലയാളി പ്രവാസികള്‍ക്കായി ആരംഭിച്ച പദ്ധതിയില്‍ സമീപ ജില്ലകളിലെ മലയാളം എഴുതാനും

gulf, saudi

സൈക്കിള്‍ സഞ്ചാരത്തിനിടെ കാറിടിച്ച മലയാളി മരിച്ചു

റിയാദ്: സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ കാര്‍ ഇടിച്ചുതെറിപ്പിച്ച മലയാളി റിയാദില്‍ മരിച്ചു. തിരുവനന്തപുരം കണിയാപുരം എംഇകെ മന്‍സിലില്‍ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ സുധീര്‍ (47) ആണ് മരിച്ചത്. വാദി ലബന്‍ എക്‌സിറ്റ് 33ല്‍ അസീര്‍ സ്ട്രീറ്റില്‍ വ്യഴം പലര്‍ച്ചെ 1.30നാണ് അപകടം. ഡ്യൂട്ടി കഴിഞ്ഞ് സൈക്കിളില്‍ മടങ്ങവെ സിഗ്‌നലിനടുത്ത് കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ നിര്‍ത്താതെ പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡിഎച്എല്‍ ജീവനക്കാരനാണ് സുധീര്‍ മൂന്നു മാസം മുമ്പാണ് അവധി കഴിഞ്ഞ തിരിച്ചെത്തിയത്. മൃതദേഹം റിയാദ് കിംഗ് ഖാലിദ് ആശുപത്രി

gulf, saudi

കെഡിഎംഎഫ് റിയാദ് ‘ഇന്‍സിജാം’ സമാപിച്ചു

റിയാദ്: കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷന്‍ (കെഡിഎംഎഫ് റിയാദ്) സംഘടനാ ശാക്തീകരണ കാമ്പയിന്‍ ‘ഇന്‍സിജാം സീസണ്‍-2’ ഫിനാലെ സമാപിച്ചു. എസ്‌കെഎസ്എസ്എഫ് ദേശീയ ഉപാധ്യക്ഷനും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘടനം ചെയ്തു. കെഡിഎംഎഫിന് നേതൃത്വം നല്‍കുന്നവര്‍ക്കിടയിലെ ഔപചാരിക ബന്ധങ്ങള്‍ ക്കപ്പുറമുള്ള മാനസിക പൊരുത്തവും അംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്നതും കഴിവുകളും സാഹചര്യങ്ങളും ഉപയോഗപ്പെടുത്തിയുള്ള വിത്യസ്ത പ്രവര്‍ത്തന മേഖലകളും കെഡിഎംഎഫ് റിയാദിനെ ഇതര പ്രവാസി സംഘടനകള്‍ക്കിടയിലെ വ്യത്യസ്ത ശബ്ദമാക്കി നിര്‍ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പണ്ഡിതന്മാരോട് ചേര്‍ന്ന്

gulf, saudi

റമദാന്‍ വിരുന്നൊരുക്കുന്ന കൂട്ടായ്മകള്‍ മാനവികതയുടെ മാതൃക: ഡോ. കെ ആര്‍ ജയചന്ദ്രന്‍

റിയാദ്: സ്‌നേഹവും സഹായവും അന്യനു കൂടി സമര്‍പ്പിക്കുമ്പോഴാണ് മനുഷ്യന്‍ പൂര്‍ണനാവുകയുളളൂ എന്ന തിരിച്ചറിവാണ് റമദാന്‍ നല്‍കുന്ന പാഠമെന്നു ഡോ. കെ ആര്‍ ജയചന്ദ്രന്‍. റമദാന്‍ ദിനങ്ങളില്‍ പരസ്പരം പങ്കുവെക്കുകയും സ്‌നേഹ വിരുന്നൊരുക്കുകയും ചെയ്യുന്ന റിയാദിലെ കൂട്ടായ്മകള്‍ മാനവികതയുടെ വലിയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ കൊടുങ്ങല്ലൂര്‍ കൂട്ടായ്മ (കിയ) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാദിലെ സുല്‍ത്താന വിശ്രമ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഷഫീക് റഹ്മാന്‍

gulf, saudi

ഇസ്‌ലാം മാനവികതയുടെ പ്രകൃതി മതം: അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി

റിയാദ്: വ്യക്തിയില്‍ നിന്ന് തുടങ്ങി കുടുംബത്തിലൂടെ സമൂഹത്തിലേക്ക് പടരേണ്ട സ്‌നേഹവും സാഹോദര്യവും വിട്ടുവീഴ്ചയും മാനവികതയും അടങ്ങിയ പ്രകൃതി മതമാണ് പ്രവാചകന്‍ പഠിപ്പിച്ചതെന്ന് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി. റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി റമദാന്‍ നിശാ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളും സമൂഹങ്ങളും പ്രവാചക മാതൃകയനുസരിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ് സമൂഹത്തിലും ലോകത്താകെയും ശാന്തിയും സമാധാനവും സാധ്യമാവുകയുളളൂ. പ്രവാചക മാതൃക സ്വീകരിച്ച് ചരിത്രത്തിലെ ഏറ്റവും മനോഹരമായ സമൂഹമാണ് കേരളത്തിലെ മുസ്ലികള്‍. മത രാഷ്ട്രീയ ബോധങ്ങള്‍ സാമൂഹിക നന്മക്ക് പരസ്പര

gulf, uae

കോഴിക്കോടെന്‍സ് ഇഫ്താര്‍ വിരുന്ന്

റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ കോഴിക്കോടന്‍സ് റിയാദ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന വിരുന്നില്‍ ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം അധ്യക്ഷത വഹിച്ചു. മുനിബ് പാഴുര്‍, മിര്‍ഷാദ് ബക്കര്‍, അബ്ബാസ് കെകെ, പ്രഷീദ് തൈക്കൂടത്തില്‍, നിബിന്‍ ഇന്ദ്രനീലം, ലത്തീഫ് ലക്‌സ, റീജോഷ് കടലുണ്ടി, അനില്‍ മാവൂര്‍ എന്നിവര്‍ പുതുതായി കൂട്ടായ്മയില്‍ ചേര്‍ന്ന അംഗങ്ങള്‍ക്കു ഉപഹാരം സമ്മാനിച്ചു. കോഴിക്കോടന്‍സ് കുടുംബത്തിലെ വനിതകള്‍ ചേര്‍ന്ന് ഉണ്ടാക്കിയ വിഭവസമൃദ്ധമായ പലഹാരങ്ങള്‍ വൈവിധ്യമായി. ഇഫ്താര്‍ വിരുന്നിനു റാഫി കൊയിലാണ്ടി,

gulf, saudi

സൗദിയില്‍ മഴയ്ക്കു സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ കനത്ത മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലവെളളപ്പാച്ചിലിനും താഴ്‌വരകളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മഴയോടൊപ്പം ആലിപ്പഴ വര്‍ഷം, ചുഴലിക്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്. റിയാദ്, വടക്കന്‍ അതിര്‍ത്തി പ്രദേശം, അല്‍ ജൗഫ്, തബൂക്ക്, ഹായില്‍, അല്‍ ഖസീം, കിഴക്കന്‍ പ്രവിശ്യ, മക്ക, മദീന, അല്‍ബാഹ, അസീര്‍, ജിസാന്‍ എന്നീ പ്രദേശങ്ങളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് എസ്എംഎസ് സന്ദേശം നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ടുണ്ടാകുന്ന

gulf, saudi

എയര്‍പോര്‍ട്ടിലേയ്ക്കുളള യാത്രക്കിടെ മലയാളി തീര്‍ഥാടക മരിച്ചു

റിയാദ്: മദീന വിമാനത്താവളത്തിലേയ്ക്കുളള യാത്രാ മധ്യേ മലയാളി ഉംറ തീര്‍ഥാടക മരിച്ചു. മലപ്പുറം ഉള്ളണം അട്ടക്കുഴിങ്ങര അമ്മാംവീട്ടില്‍ മൂസ ഹാജിയുടെ മകള്‍ ഉമ്മു സല്‍മയാണ് (49) മരിച്ചത്. മൂന്നിയൂര്‍ കളിയാട്ടുമുക്കില്‍ മരക്കടവന്‍ മുസ്തഫയുടെ ഭാര്യയാണ്. ഫെബ്രുവരി 19നാണ് സ്വകാര്യ ഉംറ ഗ്രൂപ്പില്‍ ജിദ്ദയിലെത്തിയത്. മക്കയിലെത്തിന ഉംറ നിര്‍വഹിച്ചശേഷം മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ ബസില്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് മരണം. മൃതദേഹം നാട്ടിലെത്തിച്ച് കളിയാട്ടുമുക്ക് എം.എച്ച്. നഗര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യാന്‍ ശ്രമം തുടങ്ങി.

Scroll to Top