കെഎംസിസിയുടെ സ്ഥാനം ജനഹൃദയങ്ങളില്‍: ഷാഫി പറമ്പില്‍ എം പി
റിയാദ്: ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത സേവനങ്ങള്‍ കാഴ്ചവെക്കുന്ന കെഎംസിസി ജനഹൃദയങ്ങളിലാണ് സ്ഥാനം നേടിയിട്ടുള്ളതെന്ന് ഷാഫി പറമ്പില്‍ എം പി പറഞ്ഞു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടില്‍ പ്രളയം ഉണ്ടായ സമയത്തും വയനാട്ടില്‍ വലിയ ദുരന്തമുണ്ടായ സമയത്തും കെഎംസിസി നല്‍കിയിട്ടുള്ള സഹായങ്ങള്‍ ഒരിക്കലും കേരള ജനതക്ക് മറക്കുവാന്‍ കഴിയില്ല. പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ മനസ്സിലാക്കുവാന്‍ സൗദി സന്ദര്‍ശനം വഴി കഴിഞ്ഞിട്ടുണ്ട് അവയെല്ലാം അധികാര കേന്ദ്രങ്ങളില്‍ എത്തിക്കുവാനുള്ള […]













