‘ഒരുമിച്ചു വളരാന്‍’ കാല്‍പ്പന്തുത്സവം; 2034നെ വരവേല്‍ക്കാനൊരുങ്ങി സൗദി
രാജ്യാന്തര ഫുട്‌ബോള്‍ മാമാങ്കത്തിന് ആതിഥ്യം അരുളാനുളള ഒരുക്കത്തിലാണ് സൗദി അറേബ്യ. നാലു വര്‍ഷത്തിലൊരിയ്ക്കല്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പിന്റെ ഇരുപത്തിയഞ്ചാമത് എഡിഷന്‍ 2034ല്‍ അരങ്ങേറും. ‘ഒരുമിച്ചു വളരുന്നു’ എന്നതാണ് സൗദി അറേബ്യ വേള്‍ഡ് കപ്പ് പ്രചാരണങ്ങള്‍ക്കു നല്‍കിയിട്ടുളള മുദ്രാവാക്യം. ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം വന്‍ ആഘോഷങ്ങളോടെയാണ് രാജ്യം എതിരേറ്റത്. സൗദിയുടെ വികസന കുതിപ്പിനും സാമ്പത്തിക മുന്നേറ്റത്തിനും രാജ്യത്തിനു ലഭിച്ച ആതിഥേയത്വം കൂടുതല്‍ ഊര്‍ജ്ജം സമ്മാനിക്കും. പത്തു വര്‍ഷങ്ങള്‍ക്കപ്പുറമാണ് കാല്‍പ്പന്തുത്സവമെങ്കിലും ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സൗദി അറേബ്യയുടെ ദേശീയ കളിയാണ് […]













