‘ആശ’പ്പെരുന്നാളിന് ബിരിയാണിയും മധുരവും; സമരക്കാര്‍ക്കു ഒഐസിസി വനിതാ വേദി ഐക്യദാര്‍ഢ്യം
റിയാദ്: ഇടതു സര്‍ക്കാരിന്റെ അവഗണനയും ആക്ഷേപവും സഹിച്ച് സഹന സമരം നയിക്കുന്ന ആശമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഒഐസിസി റിയാദ് വനിതാ വേദി. അവകാശങ്ങള്‍ക്കായി തെരുവില്‍ കഴിയുന്ന ആശാ, അംഗന്‍വാടി ജീവനക്കാര്‍ക്ക് ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ബിരിയാണിയും മധുരവും സമ്മാനിക്കും. ‘ആശ’പ്പെരുന്നാള്‍ എന്ന പേരിലാണ് ഐക്യദാര്‍ഢ്യം. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ ഒഐസിസി വനിതാ വേദിയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. തൊഴിലാളി വര്‍ഗത്തിന്റെ പേരില്‍ അധികാരത്തിലേറിയ ഇടതു മുന്നണി സര്‍ക്കാര്‍ അടിസ്ഥാന ജനവിഭാഗങ്ങളെയും വനിതാ തൊഴിലാളികളെയും അടിച്ചമര്‍ത്താനാണ് […]













