Sauditimesonline

siddiq thuvoor
അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നു സിദ്ദീഖ് തുവ്വൂരിന്റെ 'മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍'

Saudi News

gulf, saudi

‘ഓര്‍മപ്പുല്‍ക്കൂട്’ ഒരുങ്ങുന്നു; കവര്‍ പ്രകാശനം ചെയ്തു

റിയാദ്: സ്‌നേഹത്തിന്റെയും സഹനത്തിന്റെയും സമഭാവനയുടെയും തിരുപ്പിറവി ആഘോഷമാക്കാന്‍ ‘ഓര്‍മപ്പുല്‍ക്കൂട്’ ഒരുങ്ങുന്നു. ഇരുപത്തിയഞ്ച് ക്രിസ്തുമസ് ഓര്‍മകളാണ് നിഖില സമീര്‍ എഡിറ്റ് ചെയ്ത ഓര്‍മപ്പുല്‍ക്കൂട് എന്ന കൃതിയിലുളളത്. ഇതിന്റെ കവര്‍ അണിയറ പ്രവര്‍ത്തകര്‍ ഫെയസ്ബുക്കില്‍ പങ്കുവച്ച് പ്രകാശനം ചെയ്തു. നന്മ, എളിമ, മാനവിക ഐക്യം എന്നിവ ആഹ്വാനം ചെയ്യുന്ന കൃതിയാണ് ക്രിസ്തുമസിനാടനുബന്ധിച്ച് നവതൂലിക സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ പായല്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഓര്‍മപ്പുല്‍ക്കൂട്. റിയാദിലെ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ നിഖില സമീര്‍ എഡിറ്റ് ചെയ്ത രണ്ടാമത് കൃതിയാണ് ഓര്‍മപ്പുല്‍ക്കൂട്. 35 […]

gulf, saudi

നവോദയ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: നവോദയ റിയാദ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. തുടര്‍ച്ചയായ പതിനഞ്ചാം വര്‍ഷമാണ് നവോദയ കലണ്ടര്‍ പുറത്തിറക്കുന്നത്. ഗ്ലോബല്‍ ട്രാവല്‍സിന്റെ സഹകരണത്തോടെ പുറത്തിറക്കിയ കലണ്ടര്‍ സംഘടനയുടെ യൂണിറ്റുകള്‍ വഴി റിയാദിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യും. പ്രകാശന ചടങ്ങില്‍ വൈസ് പ്രസിഡണ്ട് അനില്‍ മണമ്പൂര്‍ അധ്യക്ഷത വഹിച്ചു. കുമ്മിള്‍ സുധീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പൂക്കോയ തങ്ങള്‍, ബാബുജി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ സ്വാഗതവും ഷാജു പത്തനാപുരം നന്ദിയും പറഞ്ഞു.

gulf, saudi

സൗദി ഫിഫ കപ്പ്-2034: ഭരണാധികാരികള്‍ക്ക് അഭിനന്ദനം അറിയിച്ച് റിയാദ് ടാക്കിസ്

റിയാദ്: ഫിഫ ലോകകപ്പ്-2034 ഫുട്‌ബോള്‍ ആതിഥേയത്വം വഹിക്കാന്‍ യോഗ്യത നേടിയ സൗദി അറേബ്യയുടെ ഭരണാധികാരികള്‍ക്ക് അഭിനന്ദനങ്ങളറിയിച്ച് റിയാദ് ടാക്കീസ്. ഹറാജ് അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ രാജ്യത്തെ ലോക ഫുട്‌ബോളിന്റെ നെറുകയിലേക്കെത്തിച്ച ഭരണാധികാരികള്‍ക്ക് അഭിനന്ദനങ്ങളും ആശംസകളും അര്‍പ്പിച്ചു അന്നം തരുന്ന നാടിന്റെ സന്തോഷത്തില്‍ റിയാദ് ടാക്കീസും പങ്കുചേര്‍ന്നു. പ്രസിഡന്റ് ഷഫീഖ് പാറയില്‍ അദ്ധ്യക്ഷത വഹിച്ചു. അനുമോദനചടങ്ങില്‍ വൈസ് പ്രസിഡണ്ട് ഷമീര്‍ കല്ലിങ്കല്‍ ആമുഖഭാഷണം നടത്തി. ഉപദേശക സമിതി അംഗം നവാസ് ഒപ്പീസ്, കോഡിനേറ്റര്‍ ഷൈജു

gulf

സൗദി ഗാര്‍ഹിക വിസ സ്റ്റാമ്പിങ് മുംബൈയില്‍ പുനരാരംഭിച്ചു

ദല്‍ഹി: മുംബൈ സൗദി കോണ്‍സുലേറ്റില്‍ ഗാര്‍ഹിക വിസ സ്റ്റാമ്പിങ് ഒന്നര മാസത്തെ ഇടവേളക്ക് ശേഷം പുനരാരംഭിച്ചു. അപ്രതീക്ഷിതമായി വിസ സ്റ്റാമ്പിങ് നിര്‍ത്തുകയും പകരം ഡല്‍ഹിയിലെ സൗദി എംബസി വഴി വിസ സ്റ്റാമ്പിങ് നടത്തുന്നതിനിടെയാണ് മുബൈയില്‍ സ്റ്റാമ്പിങ് പുനരാരംഭിച്ചത്. ഇന്ത്യക്കു പുറമെ പാകിസ്താന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെ മറ്റ് ചില രാജ്യങ്ങളിലേയും സൗദി കോണ്‍സുലേറ്റുകളില്‍ ഗാര്‍ഹിക വിസ സ്റ്റാമ്പിങ് നിര്‍ത്തിയിരുന്നു. പകരം എല്ലായിടത്തും എംബസികള്‍ വഴി മാത്രമാണ് നടന്നിരുന്നത്. ഇതു എംബസികളില്‍ തിരക്കു വര്‍ധിക്കാന്‍ കാരണമാക്കി. മാത്രമല്ല ഏജന്‍സികള്‍ സ്റ്റാമ്പിങിന്

gulf, saudi

തണുത്തു വിറച്ചു സൗദി അറേബ്യ; അല്‍ ജൗഫില്‍ താപനില മൈനസ് ഒന്ന്

റിയാദ്: കൊടും ശൈത്യത്തിലേക്ക് നീങ്ങുകയാണ് സൗദി അറേബ്യ. രാജ്യത്തെ പല പ്രവിശ്യകളിലും അന്തരീക്ഷ താപനില ഗണ്യമായി കുറഞ്ഞു. തലസ്ഥാനമായ റിയാദില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ച തുടരുകയാണ്. അല്‍ ജൗഫ് മേഖലയിലെ അല്‍ ഖുറയാത്തില്‍ താപനില മൈനസ് ഒരു ഡിഗ്രിയിലേയ്ക്ക് താഴ്ന്നു. തുറൈഫ്, റഫ്അ, അറാര്‍, അല്‍ ഖൈസൂമ എന്നിവിടങ്ങളില്‍ പൂജ്യത്തിനും മൂന്നിനും ഇടയിലാം് അന്തരീക്ഷ താപം. സകാക്ക, ഹാഇല്‍, തബൂക്ക് എന്നിവിടങ്ങളില്‍ അഞ്ചു ഡിഗ്രി

gulf, saudi

കേളി ഇസ്തിഹാര്‍ യൂണിറ്റ് അഡ്‌ഹോക് സമിതി

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ഉമ്മുല്‍ഹമാം ഏരിയ്ക്ക് കീഴില്‍ ആറാമത് യൂണിറ്റ് രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഇസ്തിഹാര്‍ യൂണിറ്റിന്റെ അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചു. റോദ സ്വാദ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗത്തില്‍ ഉമ്മുല്‍ ഹമാം ഏരിയാ പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സംഘടനയുടെ പ്രവര്‍ത്തനങ്ങളും ഘടനയും വിശദീകരിച്ചു. ഉമ്മുല്‍ ഹമാം ഏരിയാ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ചന്ദ്രചൂഡന്‍ അഡ്‌ഹോക്ക് കമ്മറ്റി പാനല്‍ അവതരിപ്പിച്ചു. ഷാജി തൊടിയില്‍ (കണ്‍വീനര്‍), പ്രേം കുമാര്‍

gulf, saudi

ഹുല ഹൂപ് പ്രതിഭകളെ ആദരിച്ചു

റിയാദ്: ഹുല ഹൂപ് പ്രകടനത്തില്‍ പ്രതിഭതെളിയിച്ചവരെ റിയാദ് കലാഭവന്‍ ആദരിച്ചു. 4.33 മണിക്കൂര്‍ ഹൂല ഹൂപ് വളയം കറക്കി ഗിന്നസ് റെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ച റുമൈസ ഫാത്തിമ, 30 സെക്കന്റില്‍ 115 തവണ ഹുല ഹൂപ് കറക്കി ഗിന്നസില്‍ ഇടം നേടിയ ഐതാന്‍ ഋതു എന്നിവരെയാണ് ആദരിച്ചത്. പരിപാടി നാസര്‍ മൗലവി ഉദ്ഘാടനം ചെയ്തു. റുമൈസ ഫാത്തിമക്കുള്ള പുരസ്‌കാരം സാമൂഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, റിയാദ് കലാഭവന്റെ വനിത വിങ്ങ് പ്രസിഡന്റ് വല്ലി ജോസ്, മദീന ഹൈപ്പര്‍ പ്രതിനിധി

gulf, saudi

റിയാദ് കലാഭവന്‍ പുതുവത്സരാഘോഷം ജനു 10ന്

റിയാദ്: കലാഭവന്‍ റിയാദിന്റെ ക്രിസ്ത്മസ്-പുതുവത്സരാഘോഷം ജനുവരി 10ന് മലസിലെ ചെറീസ് റെസ്‌റ്റോറന്റില്‍ നടക്കും. സാമൂഹിക, സേവന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കലാഭവന്‍ കര്‍മ്മപുരസ്‌കാരം അല്‍ അമല്‍ പോളിക്ലിനിക് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.രാമചന്ദ്രന് സമ്മാനിക്കും. പ്രവാസലോകത്ത് 20 വര്‍ഷം പൂര്‍ത്തിയ്ക്കിയ ആതുര സേവകരെ ആദരിക്കുകയും ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായ റിയാദിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറുമെന്നും കലാഭവന്‍ ചെയര്‍മാന്‍ ഷാരോണ്‍ ഷെരീഫ്, സെക്രട്ടറി അലക്‌സ് കൊട്ടാരക്കര, ട്രഷറര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു.

gulf, saudi

റിഫ ‘വിവാദ’ പുരസ്‌കാരം അഡ്വ. ജയശങ്കറിന് സമ്മാനിച്ചു

ആലുവ: റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്‍ (റിഫ) പുരസ്‌കാരം അഡ്വ. ജയശങ്കറിന് സമ്മാനിച്ചു. റിയാദില്‍ ആഗസ്ത് 30ന് നടത്താനിരുന്ന സമ്മാനദാനം വിവാദമായതോടെ മാറ്റിവെച്ചു. തുടന്നാണ് ആലുവ പെരിയാര്‍ ഹോട്ടലില്‍ പുരസ്‌കരം റിഫ പ്രസിഡന്റ് നിബു വര്‍ഗീസ് സമ്മാനിച്ചത്. അഡ്വ. ജയശങ്കറിന് പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ അന്നത്തെ റിഫ പ്രസിഡന്റ് റസൂല്‍ സലാം രാജിവെച്ചിരുന്നു. അഡ്വ. ജയശങ്കറിനെ ആദരിക്കുന്നതില്‍ മുഖ്യ സംഘാടകനായ നിബു വര്‍ഗീസിനെ സിപിഎം പ്രവാസി ഘടകമായ കേളി സാംസ്‌കാരിക വേദി ഏകരിയാ കമ്മറ്റിയില്‍ നിന്നു പുറത്താക്കുകയും

gulf, saudi

ജംഷീദ് ചിറ്റന് വാഴക്കാട് കൂട്ടായ്മ സ്വീകരണം

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദില്‍ എത്തിയ വാഴക്കാട് പാലിയേറ്റീവ് കെയര്‍ അസോസിയേഷന്‍ ട്രഷറര്‍ ജംഷീദ് ചിറ്റന്‍ റിയാദ് വാഴക്കാട് സാംസ്‌കാരിക വേദി സ്വീകരണം നല്‍കി. ചടങ്ങില്‍ സാംസ്‌കാരിക വേദി പ്രസിഡന്റ് ജുനൈസ് വാലില്ലാപ്പുഴ പൊന്നാട അണിയിച്ചു. 20 വര്‍ഷത്തിലധികമായി വാഴക്കാടും പരിസര പ്രദേശങ്ങളിലും പ്രയാസമനുഭവിക്കുന്ന രോഗികള്‍ക്ക് ആശ്വാസ കേന്ദ്രമാണ് വാഴക്കാട് പാലിയേറ്റീവ് കെയര്‍. വ്യവസ്ഥാപിതമായ പ്രവര്‍ത്തന പദ്ധതികളിലൂടെ മുന്നോട്ടുപോകുന്ന സെന്ററിന്റെ ഭാവി പദ്ധതികളും പ്രവര്‍ത്തന രീതികളും ജംഷീദ് ഷിറ്റന്‍ വിശദീകരിച്ചു. വാഴക്കാട് പഞ്ചായത്തിലെ നാനൂറിലധികം രോഗികള്‍ക് പരിചരണം

gulf, saudi

കോഴിക്കോട് കെഎംസിസി ഫുട്‌ബോള്‍ ഫൈനല്‍ ഡിസം. 20ന്

റിയാദ്: കെഎംസിസി റിയാദ് കോഴിക്കോട് ജില്ലാ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന മണ്ഡലതല സെവന്‍സ് ഫൂട്‌ബോള്‍ സെമി, ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 20ന് അല്‍വാദി സോക്കര്‍ സ്‌റ്റേഡിയത്തില്‍ അരങ്ങേറും. 2034 വേള്‍ഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഘോഷ പരിപാടികളും ഗ്രൗണ്ടില്‍ നടക്കും.പന്ത്രണ്ട് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകളും അന്നേ ദിവസം നടക്കും. ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഗ്രീന്‍ ലയണ്‍സ് കൊടുവള്ളി ഗ്രീന്‍ ഹോഴ്‌സ് കൊടുവള്ളിയേയും രണ്ടാമത്തെ മത്സരത്തില്‍

gulf, saudi

സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും കിഡ്‌നി പരിശോധനയും

റിയാദ്: അബീര്‍-ഫോക്കസ് സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും വൃക്ക പരിശോധനയും നടത്തുന്നു. ഡിസംബര്‍ 20 വെളളി രാവിലെ 9 മുതല്‍ രാത്രി 9 വരെ സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ അബീര്‍ എക്‌സ്പ്രസ് ക്ലിനിക്കില്‍ ക്യാമ്പ് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി സന്നദ്ധ സംഘടന ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷനുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പ്. 1,000 രോഗികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവിധാനമാണ് ക്യാമ്പില്‍ ഒരുക്കിയിട്ടുളളത്. ഗുണമേന്മയുള്ള ആരോഗ്യപരിചരണം, ആരോഗ്യ ബോധവത്ക്കരണം

gulf, saudi

നിര്‍മ്മിത ചരിത്രങ്ങള്‍ പൊതുബോധമാക്കാന്‍ സംഘപരിവാര്‍ ശ്രമം: പഴകുളം മധു

റിയാദ്: കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ പ്രസിദ്ധീകരണ വിഭാഗം പ്രിയദര്‍ശനി പബ്ലിക്കേഷസിന്റെ സൗദി ചാപ്റ്ററിന് തുടക്കം. പ്രവാസികള്‍ക്കിടയില്‍ എഴുത്തും വായനയും സജീവമാക്കി സാംസ്‌കാരിക സാഹിത്യ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയാണ് ലക്ഷ്യം. സൗദി ഘടകത്തിന്റെ ഉത്ഘാടനം റിയാദില്‍ കെപിസിസി ജന സെക്രട്ടറിയും പിയദര്‍ശനി പബ്ലിക്കേഷന്‍ വൈസ് ചെയര്‍മാനുമായ അഡ്വ. പഴകുളം മധു നിര്‍വഹിച്ചു. കെട്ട് കഥകളും നിര്‍മ്മിത ചരിത്രങ്ങളും പ്രചരിപ്പിച്ചു അതു പൊതുബോധമാക്കി മാറ്റാനുള്ള സംഘപരിവാര്‍ ശ്രമത്തെ ചെറുത്ത് തോല്‍പിക്കാന്‍ എഴുത്തും വായനയും ഉള്‍പ്പടെയുള്ള സര്‍ഗാത്മക ശ്രമങ്ങള്‍ ഉണ്ടാകണമെന്ന്

gulf, saudi

സന്തുഷ്ട കുടുംബ ജീവിതം വര്‍ണാഭമാണ്: പിഎംഎ ഗഫൂര്‍

റിയാദ്: മനോഹരമായി ആവിഷ്‌കരിക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ട ഒന്നാണ് കുടുംബ ജീവിതമെന്ന് പ്രഭാഷകനും എഴുത്തുകാരനുമായ പിഎംഎ ഗഫൂര്‍. സ്‌നേഹവും സഹനവും ആര്‍ദ്രതയും കാരുണ്യവും സഹാനുഭൂതിയുമുള്ള മനുഷ്യരാവുക എന്നത് പ്രധാനമാണ്. സമാധാന ജീവിതമാണ് ഏറ്റവും ആനന്ദകരം. സന്തുഷ്ട കുടുംബ ജീവിതത്തോളം വര്‍ണാഭമായ മറ്റൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാദ് കെഎംസിസി വനിതാ വിംഗ് സംഘടിപ്പിച്ച പെണ്മ-2024 സംഗമത്തില്‍ ‘ജീവിതം മനോഹരമായ കലയാണ്’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് നബിയുടെ അധ്യാപനങ്ങള്‍ സന്തോഷകരമായ കുടുംബ ജീവിതത്തിന് ഏറ്റവും ഗുണകരമാണ്. ഓരോ മനുഷ്യനും

Scroll to Top