സഹന ശേഷി നഷ്ടപ്പെടരുത്; റീല്‍സിനപ്പുറം അപരനെ കേള്‍ക്കണം: ആര്യടാന്‍ ഷൗക്കത്ത്.
റിയാദ്: രാസ ലഹരിക്കൊപ്പം ഡിജിറ്റല്‍ ലഹരിയും അപരനെ കേള്‍ക്കാനുള്ള മനുഷ്യന്റെ സഹന ശേഷി നഷ്ടപ്പെടുത്തുന്നുണ്ടെന്ന് കെപിസിസി ജന. സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് റിയാദില്‍ പറഞ്ഞു. പ്രിയദര്‍ശനി പബ്ലിക്കേഷന്‍ സൗദി ചാപ്റ്റര്‍ റിയാദില്‍ സംഘടിപ്പിച്ച ‘കേരള കള്‍ച്ചര്‍’ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. ഒരു മിനുട്ട് റീല്‍സിനപ്പുറം ഒരാളെ കേള്‍ക്കാനുള്ള ക്ഷമയില്ലാത്ത അവസ്ഥയിലെത്തിയിലാണ് സമൂഹം. ഇത് ഗുരുതരമായ സാമൂഹ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കിലോക്കണക്കിന് ലഹരി വ്യാപാരം നടക്കുന്ന മാര്‍ക്കറ്റായി കേരളം മാറി. അതേസമയം, പോലീസ് പിടിക്കുന്നത് രണ്ടും മൂന്നും ഗ്രാമുകള്‍ […]













