Sauditimesonline

siddiq thuvoor
അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നു സിദ്ദീഖ് തുവ്വൂരിന്റെ 'മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍'

Saudi News

azhchavatam, gulf, saudi

ലോകത്തെ അഞ്ചു വെല്ലുവിളികളിലൊന്ന്

ലോകത്തെ ആദ്യ അഞ്ചു വെല്ലുവിളികളിലൊന്ന് സൈബര്‍ സുരക്ഷയാണ്. നിര്‍മ്മിത ബുദ്ധി വ്യാപകമായതോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ 40 ശതമാനത്തിലധികം വര്‍ധിച്ചു. മനുഷ്യന്‍ ഇടപെടുന്ന മുഴുവന്‍ മേഖലയിലും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും ഓപ്പറേഷന്‍ ടെക്‌നോളജിയും ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളായി മാറി. അതുകൊണ്ടുതന്നെ സൈബര്‍ സുരക്ഷയുടെ ഉത്തരവാദിത്തങ്ങളും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് രാജ്യാന്തര സൈബര്‍ സുരക്ഷാ ഉച്ചകോടി എന്നു വിശേഷിപ്പിക്കുന്ന ബഌക് ഹാറ്റ് ശ്രദ്ധ നേടുന്നത്. രാജ്യാന്തര തലത്തില്‍ സൈബര്‍ സുരക്ഷാ പരിപാടികളും പരിശീലനങ്ങളും നടത്തുന്ന കൂട്ടായ്മയാണ് ബഌക് ഹാറ്റ്. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള […]

gulf, saudi

കോഴിക്കോട് കെഎംസിസി സെവന്‍സ് ആരവം; ഡിസം. 20ന് ഫൈനല്‍

റിയാദ്: കോഴിക്കോട് ജില്ലാ കെഎംസിസി സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന മണ്ഡലം തല സെവെന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അല്‍ വാദി സോക്കര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നെത്തിയ കാണികളുടെ ആവേശത്തില്‍ ടൂര്‍ണമെന്റിന്റെ ആദ്യ ദിദ മത്സരങ്ങളില്‍ ബേപ്പൂര്‍ സോക്കര്‍, ഗ്രീന്‍ ഹോഴ്‌സ് കൊടുവള്ളി, കാലിക്കറ്റ് സിറ്റി സ്‌ട്രൈക്കേഴ്‌സ്, ഫാല്‍ക്കണ്‍ ബാലുശ്ശേരി, എന്നീ ടീമുകള്‍ വിജയികളായി. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 20ന് നടക്കും. വിവിധ മത്സരങ്ങളില്‍ മാന്‍ ഓഫ് ദ മാച്ചായി സുല്‍ഫി (ബേപ്പൂര്‍

gulf, saudi

‘മിഅ’ റിയാദ് കലണ്ടര്‍ പ്രകാശനം

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസി യേഷന്‍ (മിഅ) റിയാദ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യ രക്ഷാധികാരി നാസര്‍ വണ്ടൂര്‍, ഉപദേശക സമിതി അംഗം സിദ്ദീഖ് കല്ലുപറമ്പന്‍, നിര്‍വാഹക സമിതി അംഗം ഹര്‍ഷദ് ബഹസന്‍ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിങ്ങ് പ്രസിഡന്റെുമാരായ അസൈനാര്‍ ഒബയാര്‍, സൈഫുന്നിസ സിദ്ദീഖ്, ഭരണ സമിതി അംഗങ്ങളായ ഹബീബുറഹ്മാന്‍, മജീദ് മണ്ണാര്‍മല, സമീര്‍ മാളിയേക്കല്‍,

gulf, saudi

കെഎംസിസി സുരക്ഷാ പദ്ധതി വിതരണം ചെയ്തത് 40 കോടി; അംഗത്വ കാമ്പയിന്‍ ഡിസം. 15ന് അവസാനിക്കും

കെഎംസിസി സാമൂഹിക സുരക്ഷാ ഗുണഭോക്താക്കള്‍ക്ക് കാസര്‍ഗോഡ് നടന്ന ആനുകൂല്യ വിതരണം (ഫയല്‍) റിയാദ്: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി-2025 അംഗത്വ കാമ്പയിന്‍ ഡിസംബര്‍ 15ന് അവസാനിക്കും. കാമ്പയിന്റെ അവസാന മണിക്കൂറുകളില്‍ സൗദിയിലുടനീളം കെഎംസിസി പ്രവര്‍ത്തകര്‍ പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള തിരക്കിട്ട ശ്രമത്തിലാണ്. സൗദിയിലെ മുഴുവന്‍ പ്രവാസികള്‍ക്കും അംഗങ്ങളാകാവുന്ന പദ്ധതിയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കോഴിക്കോട് ആസ്ഥാനമായുള്ള കെഎംസിസി കേരള

gulf, saudi

അറബ് ആതിഥ്യം ലോകമറിയും; സൗദി ഫിഫ ലോക കപ്പ് ചരിത്രമാകും

റിയാദ്: ലോകകപ്പ് ആതിഥേയത്വത്തിനുള്ള ലേല ചരിത്രത്തില്‍ അഞ്ഞൂറില്‍ 419 എന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി സൗദി അറേബ്യ ലോക ഫുട്‌ബോറ്റ മേളയ്ക്ക് 2034ല്‍ ആതിഥ്യം അരുളും. ഫിഫ ഇതു പ്രഖ്യാപിച്ചതോടെ രാജ്യം ആഘോഷത്തിലാണ്. ഫിഫ അസാധാരണ ജനറല്‍ അസംബ്ലിയില്‍ പ്രസിഡന്റ് ഗിയാനി ഇന്‍ഫെന്റിനോ ഔദ്യോഗിക പ്രഖ്യാപനം നടത്തുമ്പോള്‍ റിയാദ് ബോളിവാഡ് സിറ്റിയിലെ പടുകൂറ്റന്‍ സ്‌ക്രീനുകളിളും രാജ്യത്തെ സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്ന ജനങ്ങളും ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. 25 ടൂര്‍ണമെന്റുകള്‍ തികയ്ക്കുന്ന 2034ലെ അസാധാരണ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള

gulf, saudi

റിയാദ് മെട്രോ റെഡ്, ഗ്രീന്‍ ട്രാക്കുകള്‍ സജ്ജം; ഡിസം. 15ന് സര്‍വ്വീസ് ആരംഭിക്കും

റിയാദ്: റിയാദ് മെട്രോ റെഡ്, ഗ്രീന്‍ ട്രെയിനുകള്‍ ഡിസംബര്‍ 15 ഞായര്‍ മുതല്‍ സര്‍വ്വീസ് ആരംഭിക്കും. കിംഗ് അബ്ദുല്ല റോഡിനോട് ചേര്‍ന്നുള്ള റെഡ് ട്രാക്ക്, കിങ് അബ്ദുല്‍ അസീസ് റോഡിന് സമാന്തരമായ ഗ്രീന്‍ ട്രാക്ക് എന്നിവയിലാണ് ട്രെയിന്‍ സര്‍വിസ് ആരംഭിക്കുക. ഇതോടെ റിയാദ് മെട്രോയിലെ നാല് ട്രാക്കുകള്‍ സജീവമാകും. ആറു ട്രാക്കുകളുളള റിയാദ് മെട്രോയില്‍ ബ്ലൂ, യെല്ലോ, പര്‍പ്പിള്‍ ട്രാക്കുകള്‍ ഡിസംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അവശേഷിക്കുന്ന ഓറഞ്ച് ട്രാക്കില്‍ ജനുവരി അഞ്ച് മുതല്‍ സര്‍വിസ് ആരംഭിക്കും.

gulf, saudi

ഗ്രാന്റ് ഹൈപ്പറില്‍ കേക് അലങ്കാര മത്സരം ഡിസം. 20ന്

റിയാദ്: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്കൊരുങ്ങി സൗദി ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ്. ആഘോഷങ്ങളുടെ ഭാഗമായി വനിതികള്‍ക്കായി കേക് അലങ്കാരമ മത്സരം സംഘടിപ്പിക്കും. ഡിസംബര്‍ 20 വെളളി വൈകീട്ട് 7.00ന് റിയാദ് മന്‍സൂറയിലെ അല്‍ ഈമാന്‍ മെട്രോ സ്‌റ്റേഷന് സമീപം അല്‍ ഹംറ പ്ലാസയിലെ ഗ്രാന്റ് ഹൈപ്പറിലാണ് മത്സരം. ഒരു ടീമില്‍ രണ്ട് വനിതകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. കേകിന് പുറമെ ആവശ്യമായ അലങ്കാര വസ്തുക്കളും ഉപകരണങ്ങളും സംഘാടകര്‍ വിതരണം ചെയ്യും. ഒരു ടീമിന് 20 മിനിട്ട് ദൈര്‍ഘ്യമാണ് കേക് അലങ്കരിക്കാന്‍ അനുവദിക്കുക.

gulf, saudi

റഹീമിന്റെ മോചനം വൈകും

റിയാദ്: ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം വൈകും. കേസ് പരിഗണിച്ച റിയാദ് ക്രിമിനല്‍ കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു. നേരത്തെ വധശിക്ഷ റദ്ദാക്കിയ കോടതി മോചനം സംബന്ധിച്ച കേസ് നാലാം തവണയാണ് മാറ്റിവെക്കുന്നത്. സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്ന് കോടതി നടപടി ഇന്നു ഉണ്ടായില്ല. ഇതാണ് കേസ് മാറ്റിവെക്കാന്‍ കാരണമെന്ന് റഹീം സഹായ സമിതി അറിയിച്ചു.

gulf, saudi

നെസ്‌റ്റോ ബത്ഹ സൂപ്പര്‍ കപ്പ് സീസണ്‍-1 ഫിക്‌സ്ചര്‍ പ്രകാശനം

റിയാദ്: ബത്ഹ, ഗുറാബി, കേരള മാര്‍ക്കറ്റ് ഏരിയയിലെ മലയാളി കൂട്ടായ്മ ഫൗണ്ടേഷന്‍ ഓഫ് റിയാദ് മാര്‍ക്കറ്റ് അഡ്‌വെന്റര്‍സ് (ഫോര്‍മ) പ്രഥമ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഇതിന്റെ ഫിക്‌സ്ചര്‍ പ്രകാശനം നെസ്‌റ്റോ ബത്ഹ വില്ലാജിയോ ബ്രാഞ്ച് മാനേജര്‍ ഷിജു റഹിം നിര്‍വഹിച്ചു. പരിപാടിയില്‍ ടൂര്‍ണമെന്റ് ചെയര്‍മാന്‍ ഇക്ബാല്‍ പൂക്കാട് അധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്റ് കണ്‍വീനര്‍ സിദ്ദീഖ് എടത്തില്‍ യോഗം ഉദ്ഘാടനം ചെയ്തു. ബത്ഹയിലെ ഗുറാബി, കേരള മാര്‍ക്കറ്റ്, ഫറസ്ദഖ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരും താമസക്കാരുമായ എട്ട് ടീമുകള്‍

gulf, saudi

റിയാദ് കോഴിക്കോട് ജില്ലാ കെ.എം.സി.സി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 12ന്

റിയാദ്: കാല്‍പന്ത്കളിയിലെ കോഴിക്കോടന്‍ ആവേശത്തിനൊരുങ്ങി റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ്. ഡിസംബര്‍ 12, 20 തീയതികളില്‍ റിയാദ് അല്‍ വാദി സോക്കര്‍ സ്‌റ്റേഡിയത്തില്‍ മണ്ഡലം തല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള 12 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ സൗദിയിലെ പ്രഗല്‍ഭരായ കളിക്കാര്‍ ബൂട്ടണിയും. ഡിസംബര്‍ 12ന് രാത്രി 9ന് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലയിലെ മുഴുവന്‍ മണ്ഡലം കമ്മിറ്റികളും അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റ് ഉദ്ഘാടന ദിവസത്തെ

gulf, saudi

‘കേളി ദിനം-2025’ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി 24-ാം വാര്‍ഷികാഘോഷം ‘കേളി ദിനം-2025’ പരിപാടികളുടെ ഏകോപനത്തിനായി സംഘാടക സമിതി ഓഫീസ് തുറന്നു. ബത്ഹയിലെ ഹോട്ടല്‍ ഡി പാലസില്‍ പ്രവര്‍ത്തനം ആരംഭിച്ച ഓഫീസ് കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ റഫീഖ് പാലത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യില്‍, പ്രഭാകരന്‍ കണ്ടോന്താര്‍, സുരേന്ദ്രന്‍ കൂട്ടായ്, ഷമീര്‍ കുന്നുമ്മല്‍, കേളി പ്രസിഡണ്ട് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം,

gulf, saudi

ഒഐസിസി സുരക്ഷാ പദ്ധതി; ഒരു ലക്ഷം രൂപ കൈമാറി

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി സുരക്ഷാ പദ്ധതി പ്രകാരം അംഗങ്ങള്‍ക്കുള്ള സാമ്പത്തിക സഹായ കൈമാറി. സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ അസൂഖ ബാധിച്ചു ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ വ്യക്തിക്കുള്ള അടിയന്തിര ചികിത്സാ സഹായം ഒരു ലക്ഷം രൂപ മലപ്പുറം ജില്ല റിയാദ് ഒഐസിസി പ്രിസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, സുരക്ഷാ കണ്‍വീനര്‍ നവാസ് വെള്ളിമാട്കുന്ന് എന്നിവര്‍ ചേര്‍ന്ന് കൈമാറി. ചടങ്ങില്‍ ഭാരവാഹികളായ സലീം കളക്കര, അമീര്‍ പട്ടണത്ത്, സുരേഷ് ശങ്കര്‍,

gulf, saudi

അയ്യപ്പഭക്തര്‍ക്ക് അന്നദാനം ഒരുക്കി ഒഐസിസി

പൊന്നാനി: ശബരിമല തീര്‍ത്ഥടകര്‍ക്ക് പൊന്നാനി, ഈഴവതിരുത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളും എംപി ഗംഗാധരന്‍ ഫൗണ്ടേഷനും ഒരുക്കിയ വിശ്രമ കേന്ദ്രത്തിലെ അന്നദാനത്തില്‍ ഒഐസിസി റിയാദ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി ഭക്ഷണകിറ്റ് കൈമാറി. വിശ്രമ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ സന്ദീപ് വാര്യരുടെ സാന്നിധ്യത്തില്‍ ഒഐസിസി നിയോജകമണ്ഡലം പ്രസിഡന്റ് ഷംസു കളക്കര ഭക്ഷണകിറ്റ് കൈമാറി. മിനി പമ്പയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമത്തിനും അന്നദാനത്തിനും സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്നാണ് ഉറൂബ് നഗറില്‍ ദേശിയപാതയോടു ചേര്‍ന്ന് പുന്നക്കല്‍ ക്ഷേത്രത്തിനു സമീപം ഇടത്താവളമൊരുക്കിയത്. രാവിലെ 9

gulf, saudi

ബുറൈദയില്‍ മലയാളം മിഷന്‍ ക്ലാസ്

ബുറൈദ: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ ബുറൈദയില്‍ കുട്ടികള്‍ക്കായി പഠന ക്ലാസ് സംഘടിപ്പിച്ചു. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന പ്രമേയത്തില്‍ പ്രവാസി മലയാളികളുടെ പുതു തലമുറയില്‍ മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നത്തിന്റെ ഭാഗമായാണ് ക്ലാസുകള്‍. മലയാള ഭാഷാ പഠനത്തിന് പുറമെ മലയാളി സമൂഹത്തിന്റെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മലയാളം മിഷന്‍ പ്രോത്സാഹനം നല്‍കുന്നു. സൗദി ചാപ്റ്ററിന്റെ ഭാഗമായ അല്‍ഖസീം കോഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ കണിയാപുരത്തിന്റെ നേതൃത്വത്തില്‍ അല്‍ ഖസീം പ്രവാസിസംഘവും

Scroll to Top