വിധി മൂന്നാഴ്ചക്കകം; ശൂഭ പ്രതീക്ഷ: റഹീം നിയമ സഹായ സമിതി
റിയാദ്: അബ്ദുല്‍ റഹീം മോചനം സംബന്ധിച്ച് ശുഭവാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന് ലീഗല്‍ കോഓര്‍ഡിനേറ്റര്‍ ഒസാമ അല്‍ അമ്പര്‍. രണ്ടോ മൂന്നോ ആഴ്ചകള്‍ക്കകം അന്തിമ വിധി ഉണ്ടാകും. അന്നു മോചന ഉത്തരവാകുമെന്നാണ് പ്രതീക്ഷ. റിയാദ് റഹീം സഹായ സമിതി പുറത്തുവിട്ട വീഡിയോയിലാണ് ഒസാമ അല്‍ അമ്പര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേസ് പരിഗണിച്ചെങ്കിലും അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല. പബ്ലിക് പ്രോസ്‌ക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ ഗണ്ണിച്ച് സമര്‍പ്പിച്ച വിശദാംശങ്ങള്‍ കോടതി ഫയലില്‍ സ്വീകരിക്കുകയും വിധിപറയാന്‍ കേസ് മാറ്റുകയും ചെയ്തു. […]














