നാടുകടത്തിയ മലയാളിയുടെ ശ്രീലങ്കന്‍ പങ്കാളിയ്ക്കും മക്കള്‍ക്കും തുണയായി വനിതാ കെഎംസിസി
റിയാദ്: നിയമ ലംഘനത്തിന് നാടുകടത്തിയ മലയാളി യുവാവിന്റെ ശ്രീലങ്കന്‍ പൗരത്വമുളള പങ്കാളിയ്ക്കും മൂന്നു കുരുന്നുകള്‍ക്കും കൈതാങ്ങായി വനിതാ കെഎംസിസി. ജീവിത പ്രാരാബ്ദങ്ങളുമായി 13 വര്‍ഷം മുമ്പ് വീട്ടുജോലിയ്‌ക്കെത്തിയ പുഷ്പലതയുടെ പ്രവാസം തുടക്കം മുതല്‍ ദുരിതമായിരുന്നു. അതിര്‍ത്തി നഗരമാ അല്‍ ഖുറയ്യാത്തില്‍ തൊഴിലുടമയുടെ മാനസിക വെല്ലുവിളി നേരിടുന്ന മാതാവിനെ പരിചരിക്കലായിരുന്നു ജോലി. പല പ്രതിസന്ധികള്‍ നേരിട്ടെങ്കിലും ഒന്നര വര്‍ഷം പിടിച്ചു നിന്നു. മാനസികമായും ശാരീരികമായും ഉപദ്രവം നേരിട്ടതോടെ തൊഴിലുപേക്ഷിച്ച് റിയാദില്‍ അഭയം തേടി. പലരുടെയും സഹായത്തോടെ ഒരു കമ്പനിയില്‍ […]














