Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

Saudi News

gulf, saudi

‘ഗാനലോക വീഥികളില്‍’ സൗദീതല പ്രകാശനം

ദമ്മാം: ഗായകന്‍ ഫിറോസ് ബാബുവിന്റെ ആത്മകഥ ‘ഗാനലോക വീഥികളില്‍’ സൗദി തല പ്രകാശനം നിര്‍വ്വഹിച്ചു. റഹ്മാന്‍ കാരയാടിന് കോപി നല്‍കി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സാംസ്‌കാരിക വിഭാഗം ചെയര്‍മാന്‍ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ പ്രകാശനം നിര്‍വഹിച്ചു. മാപ്പിള പാട്ടിനോടൊപ്പം കഴിഞ്ഞ ആറുപത്തിറ്റാണ്ടു സഞ്ചരിച്ച ഫിറോസ് ബാബുവിന്റെ ആത്മകഥ അരനൂറ്റാണ്ട് കാലത്തെ മാപ്പിളപ്പാട്ടിന്റെ കഥ പറയുന്ന അപൂര്‍വ്വ ഗ്രന്ഥമാണെന്ന് മാലിക് മഖ്ബൂല്‍ പറഞ്ഞു. ഫിറോസ് ബാബു, കെ.എം ബഷീര്‍, മന്‍സൂര്‍ പള്ളൂര്‍, മുഹമ്മദ് കുട്ടി കോടൂര്‍, ശിഹാബ് കൊയിലാണ്ടി, […]

gulf, saudi

ദമ്മാമില്‍ ‘കാര്യവിചാരം’: സാഹിത്യ സല്ലാപമൊരുക്കി മലയാളി സമാജം

ദമ്മാം: സാഹിത്യ സല്ലാപമൊരുക്കി മലയാളി സമാജം. ‘കാര്യവിചാരം: സര്‍ഗ പ്രതിഭകള്‍ക്കൊപ്പം’ എന്ന പേരിലായിരുന്നു പരിപാടി. സാഹിത്യ പ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ജോയ് മാത്യൂ, സാഹിത്യക്കാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, പ്രസാധകനും എഴുത്തുകാരനുമായ അമ്മാര്‍ കീഴ്പ്പറമ്പ് എന്നിവര്‍ പങ്കെടുത്തു. ദമ്മാം അല്‍മുന സ്‌കൂളില്‍ നടന്ന യോഗം മന്‍സൂര്‍ പള്ളൂര്‍ ഉദ്ഘാടനം ചെയ്തു. മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യക്ഷന്‍ മാലിക് മഖ്ബൂല്‍ ആമുഖഭാഷണം നടത്തി. ജോയ് മാത്യൂ സദസ്സുമായി സംവദിച്ചു. ചലച്ചിത്ര എഴുത്തു മേഖലകളിലേക്കുള്ള തുടക്കം,

gulf, saudi

സൗദിയില്‍ റമദാന്‍ സീസണ്‍ ഡിസ്‌കൗണ്ടുകള്‍

റിയാദ്: വ്രതനാളുകളെ വരവേല്‍ക്കാനൊരുങ്ങി സൗദി വിപണി. ഇതിന്റെ ഭാഗമായി രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ മാര്‍ച്ച് 26 വരെ 54 ദിവസം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ് നല്‍കാന്‍ വാണിജ്യ മന്ത്രാലയം അനുമതി നല്‍കി. സ്ഥാപനങ്ങള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിക്കുന്നതിന് മുമ്പ് മന്ത്രാലയത്തിന്റെ അനുമതി നേടണം. അവധിക്കാലത്തെ തിരക്ക് ഒഴിവാക്കാന്‍ നേരുത്തെ ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കാനാണ് റമദാന്‍ സീസണിലെ വിലക്കിഴിവിന് പ്രത്യേക ദിവസം പ്രഖ്യാപിച്ചത്. ഇഫ്താര്‍ വിഭവങ്ങള്‍ മുതല്‍ ഈദ് ആഘോഷങ്ങള്‍ക്കുള്ള സാധനങ്ങള്‍ വരെ വിലക്കിഴിവില്‍ ലഭ്യമാണ്. റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്കും

gulf, saudi

വിസിറ്റ് വിസ ഇഖാമയിലേക്ക് മാറ്റം: 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അനുമതി

റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസയിലെത്തിയവര്‍ക്ക് ഇഖാമ നേടാന്‍ അവസരം. മാതാപിതാക്കള്‍ രണ്ടുപേരും സൗദിയില്‍ ഇഖാമ ഉളളവരാണെങ്കില്‍ വിസിറ്റിംഗ് വിസയിലുളള മക്കള്‍ക്ക് ആശ്രിത വിസയിലേയ്ക്ക് മാറാം. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു മാത്രമാണ് ഇത്തരത്തില്‍ ഇഖാമ നേടാന്‍ അനുമതിയുളളത്. സന്ദര്‍ശന വിസയിലുള്ള മക്കള്‍ രാജ്യം വിടാതെ തന്നെ ഇഖാമയിലേക്ക് മാറാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രത്യേക സാഹചര്യങ്ങളില്‍ ഭാര്യയുടെ വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാനും അനുവദിക്കും. മാനുഷിക പരിഗണനയാണ് ഇതിനു മാനദണ്ഡം. അസുഖമുളള ഭര്‍ത്താവിനെ പരിചരിക്കാന്‍ വിസിറ്റ്

gulf, saudi

റിയാദില്‍ റിപ്പബ്ലിക് ദിനാഘോഷം; ഇന്ത്യ-സൗദി ബന്ധങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് സാംസ്‌കാരിക വിരുന്ന്

റിയാദ്: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദിലെ ഇന്ത്യന്‍ എംബസി ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ കള്‍ച്ചറല്‍ പാലസില്‍ സാംസ്‌കാരിക വിരുന്ന് ഒരുക്കി. റിയാദ് മേഖലാ അണ്ടര്‍സെക്രട്ടറി ഡോ. ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈര്‍ മുഖ്യാതിഥിയായിരുന്നു. ആഭ്യന്തര ഉപ മന്ത്രി പ്രിന്‍സ് അബ്ദുലഅസീസ് ബിന്‍ മുഹമ്മദ് ബിന്‍ അയ്യാഫും സന്നിഹിതനായിരുന്നു. സൗദിയിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഇന്ത്യന്‍ പ്രവാസികള്‍ എന്നിവര്‍ ഉള്‍പ്പെടെ 700ലധികം അതിഥികള്‍ പങ്കെടുത്തു. ഇന്ത്യ-സൗദി

gulf, saudi

അഡ്വ. ജോസ് എബ്രഹാമിന് റിയാദില്‍ സ്വീകരണം

റിയാദ്: പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. ജോസ് ഏബ്രഹാം, ഡോ. സോണിയ എന്നിവര്‍ക്ക് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) റിയാദ് ചാപ്റ്റര്‍ സ്വീകരണം നല്‍കി. മലാസ്, ചെറീസ് റെസ്‌റ്റോറന്റില്‍ നടന്ന പരിപാടിയില്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങളും നിയമപരമായി നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയും ജോസ് എബ്രഹാം വിശദീകരിച്ചു. ഡോ. സോണിയ പ്രവാസി സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് സംസാരിച്ചു. പ്രവാസികളുടെ

gulf, saudi

തലശ്ശേരി കൂട്ടായ്മ രക്തദാന ക്യാമ്പ്

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയുമായി സഹകരിച്ചു നടത്തിയ ക്യാമ്പില്‍ 50 യൂനിറ്റ് രക്തം ദാനം ചെയ്തു. ടിഎംഡബ്ല്യൂഎ റിയാദ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് കാത്താണ്ടി രക്തം ദാനം ചെയ്തു ഉദ്ഘാടനം നിര്‍വഹിച്ചു. ഷഫീക്ക് പി.പി, തൈസിം അബ്ദുല്‍ ഗഫൂര്‍, ഫിറോസ് ബക്കര്‍, സലീം പി.വി, മുസവ്വിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

gulf, saudi

സിദ്ദിഖ് ഹാജി ചെറുമുക്കിന് സഹനയില്‍ സ്വീകരണം

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം എത്തിയ അല്‍ ഖര്‍ജ് കെഎംസി സി സെന്റ്ട്രല്‍ കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റും ദാറുല്‍ഹുദ യൂണിവേഴ്‌സിറ്റി വര്‍കിംഗ് കമ്മിറ്റി അംഗവുമായ സിദ്ദിഖ് ഹാജി ചെറുമുക്കിന് സഹന ഏരിയ കെഎംസിസി കമ്മിറ്റി ല്‍ സ്വീകരണം നല്‍കി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയാഘോഷവും നടത്തി. അല്‍ ഖര്‍ജ് സെന്റ്ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എന്‍കെ മൊയ്തീന്‍ കുട്ടി ചേളാരി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ശബീബ് കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി. ട്രഷറര്‍ അഷ്‌റഫ് കല്ലൂര്‍,

gulf, saudi

കേളി കുടുംബവേദി സമ്മേളനം; ലോഗോ പ്രകാശനം

റിയാദ്: കേളി കുടുംബവേദി രണ്ടാം സമ്മേളനം ലോഗോ പ്രകാശനം ചെയ്തു. മലാസ് സണ്‍ലൈറ്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ ഷഹീബ വി.കെ അധ്യക്ഷത വഹിച്ചു. കുടുംബവേദി ജോയിന്റ് സെക്രട്ടറി ഗീതാ ജയരാജ് ആമുഖ പ്രസംഗം നടത്തി. കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സീബാ കൂവോട് പരിപാടി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി സിജിന്‍ കൂവള്ളൂരാണ് ലോഗോ ഡിസൈന്‍ ചെയ്തത്. മുന്‍ എം.എല്‍.എയും സിപിഐഎം നേതാവുമായിരുന്ന കാനത്തില്‍ ജമീല നഗറില്‍ ഫെബ്രുവരി ആറിന് നടക്കുന്ന

gulf, saudi

കരിപ്പൂര്‍ ‘സൗദിയ’ യാത്രക്കാര്‍ക്ക് റിയാദില്‍ സ്വീകരണം

റിയാദ്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് റിയാദിലേക്ക് സര്‍വീസ് പുനരാരംഭിച്ച സൗദി എയര്‍ലൈന്‍സിന്റെ ആദ്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് റിയാദ് ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നല്‍കി. പ്രവാസി സമൂഹത്തിന്റെ ഏറെക്കാലത്തെ കാത്തിരിപ്പിന് ഇതോടെ വിരാമമായി. ജില്ല പ്രസിഡണ്ട് സിദ്ദീഖ് കല്ലുപറമ്പിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സലിം കളക്കര, ജില്ല ജനറല്‍ സെക്രട്ടറിയും മീഡിയ കോര്‍ഡിനേറ്ററുമായ അലി അഹമ്മദ് ആസാദ്, ഒഐസിസി വനിതാ വേദി ട്രഷറര്‍ സൈഫുന്നിസ സിദ്ധീഖ്, അമന്‍ ഫറാസ്, അഫ്ര പി കെ

gulf, saudi

മരുഭൂമിയില്‍ നിന്ന് മനസ്സിലേക്കുള്ള കനല്‍വഴികള്‍; പ്രിയദര്‍ശിനിയുടെ സര്‍ഗസംവാദം

റിയാദ്: പ്രവാസത്തിന്റെ തീക്ഷ്ണ വേദനകളും ഓര്‍മ്മകളുടെ കനലുകളും ചുരണ്ടിയെടുത്ത ‘കനല്‍ മനുഷ്യര്‍’ അടിസ്ഥാനമാക്കി പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ റിയാദ് ചാപ്റ്റര്‍ സര്‍ഗസംവാദം. ‘എഴുത്തുകാരും പുസ്തകങ്ങളും’ പരിപാടിയുടെ ഭാഗമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നജിം കൊച്ചുകലുങ്കിന്റെ രചനയാണ് ചര്‍ച്ച ചെയ്തത്. പരിപാടി റിയാദ് മീഡിയ ഫോറം പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളും സൗദി അറേബ്യയിലെ അനുഭവങ്ങളും രചയിതാവ് നജിം കൊച്ചുകലുങ്ക് പങ്കുവെച്ചു. അനുഭവക്കുറിപ്പുകളടങ്ങിയ പുസ്തക രചനയുടെ പശ്ചാത്തലവും വിവരിച്ചു. വായനക്കാരും എഴുത്തുകാരനും നേരിട്ട്

gulf, saudi

മലബാറിന്റെ ഹൃദയവാല്‍വ് തുറന്നു; സൗദി എയര്‍ലൈന്‍സിന് കരിപ്പൂരില്‍ വരവേല്പ്

കോഴിക്കോട്: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം റിയാദില്‍ നിന്ന് കരിപ്പൂരിലെത്തിയ സൗദി എയര്‍ലൈന്‍സ് വിമാനത്തിന് കരിപ്പൂരില്‍ ഊഷ്മള വരവേല്പ്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.50ന് പുറപ്പെട്ട എസ്‌വി 712 വിമാനം ഇന്ന് രാവിലെ 8.10ന് കോഴിക്കോട് ലാന്റ് ചെയ്തു. നിശ്ചിത സമയത്തിനും 20 മിനുറ്റ് മുമ്പേ വിമാനം കരിപ്പൂരില്‍ എത്തിച്ചേര്‍ന്നു. രാവിലെ 9.45ന് കരിപ്പൂരില്‍ നിന്ന് ഇതേ വിമാനം റിയേദിലേയ്ക്കു മടങ്ങി. കരിപ്പൂരിലെത്തിയ വിമാനത്തിനും യാത്രക്കാര്‍ക്കും മലബാര്‍ ഡവലപ്‌മെന്റ്

gulf, saudi

റിയാദ് മാരത്തണില്‍ കരുനാഗപ്പള്ളിയുടെ കരുത്ത്; കബീര്‍ കൊച്ചാലുമ്മൂടിന് നേട്ടം

റിയാദ്: മണല്‍പ്പാതകള്‍ അതിജയിച്ച് റിയാദ് മാരത്തണില്‍ 42.22 കിലോമീറ്റര്‍ ദൂരം 4 മണിക്കൂര്‍ 14 മിനിറ്റില്‍ പിന്നിട്ട് കൊല്ലം കരുനാഗപ്പളളി കൊച്ചാലുമ്മൂട് സ്വദേശി കബീര്‍ കൊച്ചാലുമ്മൂട് മലയാളികളുടെ അഭിമാനമായി. സൗദി സെന്‍ട്രല്‍ ബാങ്ക് ജീവനക്കാരനാണ്. കഴിഞ്ഞ വര്‍ഷവും മാരത്തണില്‍ 29.4 കിലോമീറ്റര്‍ വിഭാഗത്തില്‍ പങ്കെടുത്ത അനുഭവം ഇത്തവണ പൂര്‍ണ മാരത്തണിലേക്കുള്ള ആത്മവിശ്വാസമായി. സ്ഥിരതയുള്ള പരിശീലനവും ശാരീരിക ക്ഷമതയും അടിയുറച്ച മനസ്സും ഒരുമിച്ച് ചേര്‍ന്നപ്പോള്‍ ഓരോ ഘട്ടവും വിജയത്തിലേക്കുള്ള മുന്നേറ്റമായി മാറി. കായിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജീവകാരുണ്യ രംഗത്തും സജീവ

gulf, saudi

കവിതയും ഓര്‍മ്മക്കുറിപ്പും ഒരുമിച്ച്; അസ്‌ലം കൊളക്കോടന്റെ രചനകള്‍ പ്രകാശനം ചെയ്തു

ദമ്മാം: അസ്‌ലം കൊളക്കോടന്റെ രണ്ട് രചനകള്‍ പ്രകാശനം ചെയ്തു. ‘റിവര്‍ ഓഫ് തോട്‌സ്’ ഇംഗ്ലീഷ് കവിതാ സമാഹാരവും, ‘മരീചികയോ ഈ മരുപ്പച്ച’ മലയാളം ഓര്‍മ്മക്കുറിപ്പുകളുമാണ് പ്രകാശനം ചെയ്തത്. എഴുത്തുകാരനും സംവിധായകനും നടനുമായ ജോയ് മാത്യു ‘മരീചികയോ ഈ മരുപ്പച്ച’ പ്രകാശനം ചെയ്തു. മുരളി ഊട്ടുകളം പുസ്തകം ഏറ്റുവാങ്ങി. ‘റിവര്‍ ഓഫ് തോട്‌സ്’ എഴുത്തുകാരനും പ്രഭാഷകനുമായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പ്രകാശനം ചെയ്തു. ബിസപ് സി.ഇ.ഒ മുഹമ്മദ് സുഹൈല്‍ ഏറ്റുവാങ്ങി. സാജിദ് ആറാട്ടുപുഴ, ഫൈസല്‍ ഇരിക്കൂര്‍ എന്നിവര്‍ പുസ്തക പരിചയം

Scroll to Top