ഖദീജ നിസ, ഗ്രീഷ്മ ജോയ് എന്നിവരെ നവോദയ ആദരിച്ചു
റിയാദ്: നവോദയ കുടുംബവേദി വനിതാദിനം ആചരിച്ചു. കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും വിജയപഥത്തിലെത്തിയ രണ്ടു വനിതകളെ ആദരിക്കുകയും ചെയ്തു. ദേശീയ അന്തര്‍ദേശീയ ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ സ്വര്‍ണ്ണം നേടി ഇന്ത്യയുടേയും സൗദി അറേബിയയുടേയും അഭിമാനമായി മാറിയ റിയാദില്‍ പ്രവാസിയായ കോഴിക്കോട് സ്വദേശി ഖദീജ നിസ, നൃത്തംവേദികളിലും അഭിനയരംഗത്തും മോഡലിംഗ് മേഖലയിലും ഇംഗ്ലീഷ്ില്‍ നോവലെഴുതി പ്രതിഭ തെളിയിച്ച ഗ്രീഷ്മ ജോയ് എന്നിവരെയാണ് ആദരിച്ചത്. സൗദി ദേശീയ ഗെയിംസില്‍ തുടര്‍ച്ചയായ രണ്ടാം തവണയും സ്വര്‍ണം നേടി കരുത്ത തെളിയിച്ച കായിക താരമാണ് ഖദീജ നിസ. […]














