അലിഫ് സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം
റിയാദ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പരിസ്ഥിതി വിചാര സദസ്സ് ‘ഗ്രോ ഗ്രീന്‍-24’ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും ഗ്ലോബല്‍ ലാന്റ് ഇനിഷ്യേറ്റീവ് കോഓഡിനേഷന്‍ ഡയറക്ടറുമായ ഡോ. മുരളി തുമ്മാരക്കുടി ഉദ്ഘാടനം ചെയ്തു. ആഗോളതാപനം, ജല, വായു, ശബ്ദ മലിനീകരണം, വൈദ്യുതി വാഹനങ്ങള്‍, സുസ്ഥിരവികസനം, തുടങ്ങി നിരവധി പാരിസ്ഥിതിക വിഷയങ്ങളില്‍ അദ്ദേഹം സംസാരിച്ചു. രണ്ടാം സെഷനില്‍ വിദ്യാര്‍ത്ഥികളുടെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി. മൂന്നാം സെഷനില്‍ അലിഫ് ഇന്‍ന്റര്‍നാഷണല്‍ സ്‌കൂള്‍ ‘ഗ്രോ ഗ്രീന്‍-24’ന്റെ […]














