സാമൂഹിക വികസനത്തിന് ‘റിയാദ് നോണ്‍ പ്രോഫിറ്റ് ഫൗണ്ടേഷന്’
റിയാദ്: സാമൂഹിക വികസന പദ്ധതികള്‍ക്കായി ‘റിയാദ് നോണ്‍ പ്രോഫിറ്റ് ഫൗണ്ടേഷന്’ രൂപവത്ക്കരിച്ചു. പുതിയ ഏജന്‍സിയുടെ ഡയറക്ടര്‍ ബോര്‍ഡ് സൗദി കിരീടാവകാശിയും റിയാദ് സിറ്റി റോയല്‍ കമീഷന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് പ്രഖ്യാപിച്ചു. റോയല്‍ കമ്മീഷന്റെ കീഴില്‍ സ്വതന്ത്ര സ്ഥാപനമാണിത്. ഗവേഷണം, പഠനങ്ങള്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സ്ഥാപനപരവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളെ ഫൗണ്ടേഷന് പിന്തുണയ്ക്കും. സാമൂഹിക പ്രവര്‍ത്തനത്തിന്റെ സംസ്കാരം ഏകീകരിക്കുന്നതിനും അതിന്റെ മൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മേഖലയിലെ സാമൂഹിക വികസനവും














