അറഫയില്‍ മലയാളി തീര്‍ഥാടകന്‍ മരിച്ചു
അറഫ: അറഫ സംഗമത്തിനിടെ മലയാളി തീര്‍ഥാടകന്‍ മരിച്ചു. മലപ്പുറം എളങ്കൂര്‍ പേലേപുറം മേലേതില്‍ അബ്ദുല്ലയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മയ്യിത്ത് ജബല്‍ റഹ്മ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ, മകന്‍ എന്നിവരോടൊപ്പമാണ് അബ്ദുല്ല ഹജിനെത്തിയത്. 1.75 ലക്ഷം ഇന്ത്യന്‍ തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ് നിര്‍വഹിച്ചത്. മിനയിഫ ചികിത്സയില്‍ കഴിഞ്ഞിരുന്ന 54 തീര്‍ഥാടകരെ ഇന്നലെ അറഫാ സംഗത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിയതായി ഇന്ത്യന്‍ ഹജ് മിഷന്‍ അറിയിച്ചു. ഇവര്‍ക്കായി 24 ആംബുലന്‍സുകളും രണ്ട് ബസുകളും സര്‍വീസ് നടത്തി. […]














