കൂട്ടായ്മകളുടെ കരുത്തില്‍ കരുതലിന്റെ ‘ബിരിയാനി ചലഞ്ച്’
റിയാദ്: റിയാദിലെ പ്രവാസി മലയാളികള്‍ ബിരിയാനി ചലഞ്ചിന്റെ മധുരം നുണഞ്ഞാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചത്. വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന റഹീമിനെ മോചിപ്പിക്കാന്‍ ധനസമാഹരണത്തിന് പ്രഖ്യാപിച്ച ബിരിയാനി ചാലഞ്ച് മലയാളി കൂട്ടായ്മകളുടെ കരുതലിന്റെ കരുത്തായി മാറി. ഇതോടെ പ്രതീക്ഷിച്ച ലക്ഷ്യം നേടാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. റിയാദ് റഹിം നിയമ സഹായ സമിതിയാണ് ദിയാ ധനം സ്വരൂപിക്കാന്‍ ബിരിയാനി ചാലഞ്ച് പ്രഖ്യാപിച്ചത്. 25 റിയാലിന് 20,000 പായ്ക്കറ്റ് ബിരിയാനിയാണ് വിതരണം ചെയ്തത്. നാല് ടണ്‍ അരിയുടെ ചിക്കന്‍, ബീഫ് […]














