‘വൈശാഖ സന്ധ്യേ…’ നിത്യഹരിത പ്രണയഗാനം ആസ്വദിക്കാന്‍ ജന്‍-സികള്‍
ദമ്മാം: നാടോടിക്കാറ്റിലെ ‘വൈശാഖ സന്ധ്യേ’ എന്നു തുടങ്ങുന്ന നിത്യഹരിത പ്രണയഗാനം ജന്‍-സി കുട്ടികള്‍ എത്രമാത്രം ആസ്വദിക്കും? പോപ് സംഗീതവും ഹിപ് ഹോപ് ബീറ്റ്‌സും റാപും നെഞ്ചിലേറ്റുന്നവരാണ് ഇന്റര്‍നെറ്റിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും കാലത്തുളള ജന്‍-സി കുട്ടികള്‍. എന്നാല്‍ അതില്‍നിന്നു വ്യത്യസ്ഥമായി ക്ലാസിക്കല്‍ മ്യൂസിക്കിന്റെ നൈര്‍മല്യവും മോഡേണ്‍ റിഥങ്ങളുടെ ചടുലതാളവും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുമെന്നു തെളിയിക്കുകയാണ് ദമ്മാമിലെ തണ്ടര്‍ ബാംഗ് ബാന്റ്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ റയാന്‍ ഫിലിപ്പോസ്, ആരോണ്‍ ഫിലിപ്പപ്പോസ്. നിഹാല്‍ വിജിത്, അനുഗ്രഹ വില്‍സണ്‍, റയാന്‍ ലൈസണ്‍, നിയ […]














