Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

Saudi News

Damam, gulf, Jeddah, Riyad

സൗദിയില്‍ രോഗമുക്തി നേടിയത് 16 പേര്‍; 392 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

റിയാദ്: കൊവിഡ് സ്ഥിരീകരിച്ചവരില്‍ 8 പേരുടെ രോഗം ഭേദമായതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 16 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദാലി പറഞ്ഞു. കൊവിഡ് സംശയിക്കുന്ന 22,000 ആളുകളുടെ പരിശോധനാ ഫലങ്ങകള്‍ നെഗറ്റീവ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. പകര്‍ച്ചവ്യാധിക്കെതിരെ മുഴുവന്‍ ജനങ്ങളും ഒരുമിച്ച് പ്രതിരോു പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണം. ഒത്തുചേരലുകളാണ് വൈറസ് വ്യാപനത്തിന് കാരണം. അതുകൊണ്ടുതന്നെ വീടുകളിലും ഫ്‌ളാറ്റുകളിലും ഒത്തുചേരലുന്നതു പോലും അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. വളരെ ചെറിയ […]

Damam, gulf, Jeddah, Riyad

പുതിയ കൊവിഡ് ബാധിതര്‍ 48; സൗദിയില്‍ വൈറസ് ബാധിതരുടെ എണ്ണം 392

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 392 ആയി ഉയര്‍ന്നു. മാര്‍ച്ച് 21ന് 48 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദാലി പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ മുഴുവന്‍ ശേഷിയും കൊവിഡിനെ പ്രതിരോധിക്കാന്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം റഞ്ഞു.

Damam, gulf, Jeddah

മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ നിയന്ത്രണം

റിയാദ്: കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഉല്‍പ്പന്നളുടെ കയറ്റുമതിയില്‍ സൗദി കസ്റ്റംസ് നിയന്ത്രണം ഏര്‍പ്പെടുത്തി. മരുന്നുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മന്ത്രിസഭയുടെ ശുപാര്‍ശയെ തുടര്‍ന്ന് മാര്‍ച്ച് 20 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. വൈറസ് ബാധ കണ്ടെത്തുന്നതിനോ തടയുന്നതിനോ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍, സംരക്ഷണ വസ്ത്രങ്ങള്‍, മെഡിക്കല്‍ ഫെയ്‌സ് മാസ്‌കുകള്‍, ശരീരം മുഴുവനും സംരക്ഷിക്കുന്ന മെഡിക്കല്‍ സ്യൂട്ടുകള്‍ എന്നിവ കയറ്റുമതി

Damam, gulf, Jeddah, Riyad

മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ക്ക് പിന്തുണ നല്‍കും: മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ്

റിയാദ്: സൗദിയില്‍ കൊവിഡ് വൈറസിനെ നേരിടാന്‍ ആവശ്യമായ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുമെന്ന് വ്യവസായ, ധാതുവിഭവ വകുപ്പ് മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു. റിയാദ് സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറികളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ക്ഷാമം നേരിടുകയും ചരക്കു ഗതാഗതം താറുമാറാവുകയും ചെയ്ത സാഹചര്യത്തില്‍ ആവശ്യമായ മുഴുവന്‍ ഉല്‍പ്പന്നങ്ങളും നിര്‍മിക്കാന്‍ രാജ്യത്തെ ഫാക്ടറികള്‍ക്ക് ശേഷയുണ്ടെന്ന് മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു.

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്; റിയാദില്‍ 49; ആകെ 344

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. മാര്‍ച്ച് 20ന് പുതിയ 70 കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 344 ആയി ഉയര്‍ന്നു. റിയാദില്‍ 49, ജിദ്ദ 11, മക്ക 2, മദീനയില്‍ ഒന്ന്, കിഴക്കന്‍ പ്രവിശ്യയില്‍ ഏഴ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എട്ട് പേര്‍ക്ക് രോഗം ദേദമായതായും മന്ത്രാലയം വക്താവ് അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികളില്‍ ലോകത്തില്‍ തന്നെ ശ്രദ്ധേയമായ ഇടപെടലാണ് സൗദി

Damam, gulf, Jeddah, Riyad

കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കി നല്‍കും; ആനുകൂല്യം പ്രഖ്യാപിച്ച് സൗദി

നൗഫല്‍ പാലക്കാടന്‍. റിയാദ്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജൂണ്‍ 30 വരെ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് മൂന്നു മാസത്തേക്ക് നീട്ടി നല്‍കുമെന്ന് ധനമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ജദ്ആന്‍ പ്രഖ്യാപിച്ചു. സ്റ്റാമ്പ് ചെയ്യാത്ത തൊഴില്‍ വിസയുടെ പണം തൊഴിലുടമക്ക് തിരികെ നല്‍കും. അല്ലെങ്കില്‍ മൂന്നു മാസം സാവകാശം അനുവദിക്കുകയും ചെയ്യും. റീ എന്‍ട്രി അടിച്ചതിന് ശേഷം നാട്ടില്‍ പോകാന്‍ കഴിയാതെ കാലാവധി തീരുന്ന റീ എന്‍ട്രി വിസ മൂന്നു മാസത്തേക്ക് നീട്ടി നല്‍കാന്‍ തൊഴിലുടമകള്‍ക്ക് സാധിക്കും. സക്കാത്ത്, മൂല്യവര്‍ധിത

Damam, gulf, Jeddah, Riyad

റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി ജീവനക്കാരിക്കും കൊവിഡ്

റിയാദ്: സൗദിയില്‍ ആശുപത്രി ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ ജീവനക്കാരിക്കാണ് മാര്‍ച്ച് 19ന് കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്. കൊവിഡ് വൈറസ് പൊട്ടിപുറപ്പെട്ട രാജ്യത്ത് നിന്നു ഒരാഴ്ച മുമ്പ് എത്തിയ വീട്ടുജോലിക്കാരിയുമായി രോഗം സ്ഥിരീകരിച്ച സ്ത്രീ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണ്. അവര്‍ ബന്ധപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും മെഡിക്കല്‍ പരിശോധന തുടരുകയാണ്. പുറത്തുവന്ന ഫലങ്ങള്‍ നെഗറ്റീവ് ആണെന്നും ആശുപത്രി അറിയിച്ചു. ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം

Damam, gulf, Jeddah, Riyad

സൗദിയില്‍ ആഭ്യന്തര ഗതാഗതം നിര്‍ത്തിവെക്കുന്നു; വിമാനം, ട്രെയിന്‍, ബസ് സര്‍വീസുകള്‍ മുടങ്ങും

റിയാദ്: കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന് ആഭ്യന്തര ഗതാഗത സംവിധാനങ്ങളും സൗദിയില്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു. ആഭ്യന്തര വിമാനങ്ങള്‍, ട്രെയിനുകള്‍, ബസുകള്‍, ടാക്‌സികള്‍ എന്നിവ 14 ദിവസത്തേക്ക് നിര്‍ത്തിവച്ചതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചു. 2020 മാര്‍ച്ച് 21 ശനിയാഴ്ച രാവിലെ 6 മുതല്‍ പുതിയ നടപടി പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് എസ്പിഎ റിപ്പോര്‍ട്ടു ചെയ്തു. രാജ്യത്തു ഇതുവരെ 274 കോവിഡ് 19 ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സിവില്‍ ഏവിയേഷന്‍ അതോറിറ്റി

Damam, gulf, Jeddah, Riyad

കൊവിഡ് 19: ജീവിതാവശ്യങ്ങള്‍ നിറവേറ്റും; ജനം സഹകരിക്കണം: രാജ്യത്തെ അഭിസംബോധന ചെയ്ത് സല്‍മാന്‍ രാജാവ്

റിയാദ്: കൊവിഡ് 19 മഹാമാരിയെ നേരിടാനും അതിന്റെ പ്രതിഫലനങ്ങള്‍ പരമാവധി കുറക്കാനും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാജാവ്. രാജ്യത്തിന്റെ കരുത്ത്, ശക്തി എന്നത് ആരോഗ്യമുളള ജനതയാണ്. അതുകൊണ്ടുതന്നെ രാജ്യവും ഭരണകൂടവും നല്‍കുന്ന മുന്‍ഗണന ജനങ്ങളുടെ ആരോഗ്യ സുരക്ഷയാണ്. ഇതിന് രാജ്യത്തെ മുഴുവന്‍ ഏജന്‍സികളുമായി ജനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണ്. ഇതിലൂടെ മാത്രമേ കൊവിഡിനെതിരെയുളള പ്രതിരോധ ശ്രമങ്ങളില്‍ രാജ്യത്തിന് വിജയം നേടാന്‍ കഴിയൂകയുളളൂവെന്നും

Damam, gulf, Jeddah, Riyad

രാജ്യം സുസജ്ജം; വേണ്ടത് ജനങ്ങളുടെ സഹകരണം: സല്‍മാന്‍ രാജാവ്

നൗഫല്‍ പാലകാടന്‍. റിയാദ്: കൊവിഡ് പ്രതിരോധത്തിന് രാജ്യം സുസജ്ജമാണെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്. പുതിയ സാഹചര്യത്തെ നേരിടാനുള്ള എല്ലാ സംവിധാനവും രാജ്യത്ത് ഉണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ചികിത്സയും മരുന്നും ഉള്‍പ്പടെ മുഴുവന്‍ സൗകര്യങ്ങളും രാജ്യത്ത് ഒരുക്കിയിയിട്ടുണ്ടെന്നും രാജാവ് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാജാവ്. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളുടെ സഹായവും സഹകരണവുമാണ് ആവശ്യം. വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള പ്രതിരോധ നടപടികളില്‍ രാജ്യം കരുതല്‍ നടപടികള്‍ കൂടുതല്‍

Damam, gulf, Jeddah, Riyad

കൊവിഡ് പ്രതികൂല സാഹചര്യം വിലയിരുത്തും; സാമ്പത്തിക സുസ്ഥിരതയുണ്ടെന്ന് ധനമന്ത്രി

റിയാദ്: കൊവിഡ് വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതികൂല സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യ ഈ വര്‍ഷത്തെ ബജറ്റില്‍ നിന്ന് 50 ബില്യണ്‍ റിയാല്‍ വെട്ടിക്കുറയ്ക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. ക്രൂഡ് ഓയില്‍ വില കുറയുന്നതിന്റെ ആഘാതം തടയാന്‍ നടപടി സ്വീകരിക്കും. കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ഫലമായി ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടാന്‍ രാജ്യത്തിനു കഴിയും. സുസ്ഥിരത നിലനിര്‍ത്താന്‍ സാമ്പത്തിക കരുത്തും ആസ്തിയും സൗദി അറേബ്യക്ക് ഉണ്ടെന്നും ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍പറഞ്ഞു. കൊവിഡ് വൈറസ് പ്രതിരോധം, ചികിത്സ,

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 274: ഇന്ന് സ്ഥിരീകരിച്ചത് 36 കേസുകള്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ 36 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 274 ആയി ഉയര്‍ന്നു. റിയാദില്‍ 21, ഖതീഫ് നാല്, മക്ക മൂന്ന്, ദമ്മാം മൂന്ന്, ഹുഫൂഫ് മൂന്ന്, ജിദ്ദ ഒന്ന്, ദഹ്‌റാന്‍ ഒന്ന്, അസീര്‍ ഒന്ന്, എന്നിങ്ങനെയാണ് പുതിയ കൊവിഡ് വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രണ്ട് പേര്‍ക്കും രോഗം ദേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ രോഗം ഭേദമായവരടക്കം സൗദിയില്‍ എട്ട് പേര്‍ രോഗ

Damam, gulf, Jeddah, Riyad

സൗദിയില്‍ 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതര്‍ 238

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ 67 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 238 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. റിയാദിൽ 19, കിഴക്കൻ പ്രവിശ്യയിൽ 23, ജിദ്ദ 13, മക്ക 11, അസീർ 1 എന്നീ സ്ഥലങ്ങളിൽ ആണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ആറുപേര്‍ക്ക് നേരത്തെ രോഗം സുഖപ്പെട്ടിരുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യം പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി. പുണ്യ

Damam, gulf, Jeddah, Riyad

ഖത്തീഫീലുളളവര്‍ ചികിത്സ തേടി പുറത്തുപോകരുത്; വിദഗ്ദ ചികിത്സ ലഭ്യമാണെന്ന് അധികൃതര്‍

ദമ്മാം: സൗദിയില്‍ ആദ്യം കൊവിഡ് പ്രത്യക്ഷപ്പെട്ട കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ ആവശ്യമായ മുഴുവന്‍ ആരോഗ്യ സേവനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍. ഗര്‍ഭപരിചരണം, അര്‍ബുദം തുടങ്ങി തുടര്‍ ചികിത്സ ആവശ്യമുളളവര്‍ മറ്റു നഗരങ്ങളിലേക്ക് പോകേണ്ട സാഹചര്യമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഖത്തീഫിലെ ഗൈനക്കോളജി യൂണിറ്റ് 25 രോഗികള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ എല്ലാ ദിവസവും ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഗൈനക്കോളജി സെന്റര്‍ സന്ദര്‍ശിക്കാന്‍ കഴിയാത്ത വര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുന്നത്. കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍,

Scroll to Top