റമദാന്‍ വിരുന്നൊരുക്കുന്ന കൂട്ടായ്മകള്‍ മാനവികതയുടെ മാതൃക: ഡോ. കെ ആര്‍ ജയചന്ദ്രന്‍
റിയാദ്: സ്‌നേഹവും സഹായവും അന്യനു കൂടി സമര്‍പ്പിക്കുമ്പോഴാണ് മനുഷ്യന്‍ പൂര്‍ണനാവുകയുളളൂ എന്ന തിരിച്ചറിവാണ് റമദാന്‍ നല്‍കുന്ന പാഠമെന്നു ഡോ. കെ ആര്‍ ജയചന്ദ്രന്‍. റമദാന്‍ ദിനങ്ങളില്‍ പരസ്പരം പങ്കുവെക്കുകയും സ്‌നേഹ വിരുന്നൊരുക്കുകയും ചെയ്യുന്ന റിയാദിലെ കൂട്ടായ്മകള്‍ മാനവികതയുടെ വലിയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ കൊടുങ്ങല്ലൂര്‍ കൂട്ടായ്മ (കിയ) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാദിലെ സുല്‍ത്താന വിശ്രമ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഷഫീക് റഹ്മാന്‍ […]













