മോഡി അദാനിയുടെയും അംബാനിയുടെയും ഭരണകര്‍ത്താവ്: അഡ്വ. ബിന്ദു കൃഷ്ണ
റിയാദ്: ഫാസിസ്റ്റ് വര്‍ഗ്ഗീയ ഭരണകൂടങ്ങളില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ച് കോണ്‍ഗ്രസിന് ശക്തി പകരാന്‍ പ്രിയങ്കയുടെ നേതൃത്വവും ഉജ്ജ്വല വിജയവും സഹായിക്കുമെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവും മഹിളാകോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുമായ അഡ്വ.ബിന്ദു കൃഷ്ണ. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വനിതാ വേദി ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ബി വിത്ത് ബിന്ദു കൃഷ്ണ’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീ സമത്വത്തിന് പ്രാധാന്യം നല്‍കി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീ സമൂഹത്തെ മുന്‍നിരയിലേക്ക് കൊണ്ട് വന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. മുഖ്യധാര പാര്‍ട്ടികള്‍ എന്ന് […]














