ചാവക്കട് കൂട്ടായ്മ ‘നമ്മളോണം’
റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുകാര്‍ സൗഹൃദകൂട്ടം’ സൗദി ചാപ്റ്റര്‍ ‘നമ്മളോണം 2024’ ഓണഘോഷം സംഘടിപ്പിച്ചു. റിയാദ് എക്‌സിറ്റ് 18ലെ വനാസ വിശ്രമകേന്ദ്രത്തിലാണ് പരിപാടികള്‍ അരങ്ങേറിയത്. സാംസ്‌കാരിക സമ്മേളനത്തില്‍ ഫെര്‍മിസ് മടത്തൊടിയില്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. സാഹിത്യകാരന്‍ എം. ഫൈസല്‍ ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്റ് ഷാഹിദ് അറക്കല്‍ അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യന്‍ എംബസി പ്രധിനിധി പുഷ്പരാജ്, റിയാദ് മീഡിയ ഫോറം വെല്‍ഫെയര്‍ കണ്‍വീനര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ […]














