ഹോത്തയില്‍ കേളി ഇഫ്താര്‍ സംഗമം
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ ഹോത്ത യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു. ഹോത്ത ബനീ തമീം കിഡ്‌സ് പാര്‍ക്കില്‍ ഒരുക്കിയ ഇഫ്താറില്‍ ഹോത്ത മുന്‍സിപ്പല്‍ ചെയര്‍മാന്‍, പൗര പ്രമുഖര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. ഹോത്തയിലേയും പരിസരപ്രദേശങ്ങളിലേയും നിരവധി കുടുംബങ്ങളും ഇഫ്താറില്‍ പങ്കെടുത്തു. റിയാദില്‍ നിന്നു 400 കിലോമീറ്റര്‍ അകലെ ഗ്രാമപ്രദേശത്തെ ഇഫ്താര്‍ വിരുന്ന് വിജയിപ്പിക്കുന്നതിന് മലയാളികള്‍ക്ക് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിവിധ രാജ്യക്കാരും സഹകരിച്ചു. […]














